ADVERTISEMENT

കോട്ടയം ∙ പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിച്ച എഎസ്ഐയെ വിജിലൻസ് പിടികൂടി. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയിൽനിന്നു മദ്യക്കുപ്പിയും ഇയാൾ കൈക്കൂലിയായി വാങ്ങി.

പരാതിക്കാരിക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരി വ്യാഴാഴ്ച സ്റ്റേഷനിലെത്തി. സിഐ അവധിയിലായതിനാൽ എഎസ്ഐ ബിജുവാണ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഈ സമയം ബിജു പരാതിക്കാരിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പരാതിക്കാരി കോട്ടയം വിജിലൻസ് ഓഫിസിലെത്തിയാണ് വിവരങ്ങൾ ധരിപ്പിച്ചു. വിജിലൻസ് സംഘത്തിന്റെ നിർദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലിൽ എത്തണമെന്ന് പരാതിക്കാരി എഎസ്ഐയോട് ആവശ്യപ്പെട്ടു. പിന്നീട് ഇയാൾ ഹോട്ടലിൽ എത്തുകയും വിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു.

English Summary:

* Kottayam Vigilance arrests an ASI for demanding sex and accepting a liquor bribe from a complainant. The officer, Biju, was arrested at a hotel in Manganam after a sting operation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com