Activate your premium subscription today
Friday, Apr 18, 2025
ലക്നൗ ∙ ഉത്തർപ്രദേശിലെ വാരാണസിയിൽ 19 വയസ്സുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയ്ക്കിടെ 22 പേർ കൂട്ടബലാത്സംഗം ചെയ്തു. പ്രതികളിൽ ആറു പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്.
ബെംഗളൂരു ∙ കേരളത്തിൽനിന്ന് ബെംഗളൂരുവിലെത്തിയ ബിഹാർ സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. ബെംഗളൂരു കെആർ പുരം റെയിൽവേ സ്റ്റേഷന് സമീപം ബുധനാഴ്ചയാണ് ബിഹാർ സ്വദേശിനിയായ 19 വയസുകാരിയെ ലൈംഗികാതിക്രമണത്തിന് ഇരയായത്.
ബെംഗളൂരു ∙ വിജയനഗറിൽ മക്കൾക്കൊപ്പം സ്വകാര്യ ബസിൽ കയറിയ തന്നെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 3 പേർ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് വിധവയായ ദലിത് യുവതി. കേസിൽ 3 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈ ∙ പുണെയിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനീയറെ ലഹരി കലർത്തിയ പാനീയം നൽകി കാമുകനും സുഹൃത്തുക്കളും ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിലുണ്ട്.
ബെംഗളൂരു ∙ ഹംപിയിൽ ഇസ്രയേൽ സ്വദേശിനിയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തെ തുടർന്ന് കർണാടകയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ സന്നാഹം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി ജി.പരമേശ്വരയും ഉറപ്പു നൽകി. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ഹംപി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിലവിലെ സുരക്ഷാ വീഴ്ചകൾ പരിശോധിച്ച് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലി വനിതയേയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. ഗംഗാവതി സ്വദേശിയായ നിർമാണത്തൊഴിലാളിയാണ് കേസിലെ മൂന്നാം പ്രതി. കേസിലെ മറ്റ് പ്രതികളായ ഗംഗാവതി സായ് നഗർ സ്വദേശികളായ സായ് മല്ലു, ചേതൻ സായ് എന്നിവരെ ഇന്ന് കൊപ്പൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് കേസിലെ മൂന്നാമനായി തിരച്ചിൽ ഊർജിതമാക്കിയത്.
ബെംഗളൂരു ∙ കർണാടകയിലെ കൊപ്പലിൽ ഇസ്രയേലി വിനോദസഞ്ചാരിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാൽസംഗത്തിന് ഇരയായി. ഒപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയെ അക്രമികൾ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തി. വ്യാഴം രാത്രിയാണ് ഇരുപത്തേഴുകാരിയെയും ഇരുപത്തൊൻപതുകാരിയായ ഹോംസ്റ്റേ ഉടമയെയും മൂന്നു പേർ ആക്രമിച്ചത്. സഞ്ചാരികൾക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലിലിട്ട ശേഷമായിരുന്നു ആക്രമണം.
ചെന്നൈ ∙ വെല്ലൂരിൽ വനിതാ ഡോക്ടർ കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് 20 വർഷം തടവും 23,000 രൂപ പിഴയും ശിക്ഷ. 2022 മാർച്ചിൽ നടന്ന കേസിലാണു 17 വയസ്സുകാരനെ വെല്ലൂർ പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റു 4 പ്രതികൾക്ക് കഴിഞ്ഞ ജനുവരിയിൽ 20 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
അടൂർ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. എറണാകുളം വടയമ്പാടി കക്കാട്ടിൽ വീട്ടിൽ സുധീഷ്, ഇയാളുടെ സുഹൃത്തായ പതിനാറുകാരൻ എന്നിവരെയാണ് അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
താമരശ്ശേരി∙ മുക്കം മാമ്പറ്റയിലെ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ കേസിലെ രണ്ട് പ്രതികൾ താമരശ്ശേരി കോടതിയിൽ കീഴടങ്ങി. ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. ഒന്നാം പ്രതി ദേവദാസിനെ കഴിഞ്ഞ ദിവസം കുന്നംകുളത്തുനിന്നും പൊലീസ് പിടികൂടിയിരുന്നു. ഇയാളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
Results 1-10 of 263
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.