ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ലക്നൗ ∙ ഉത്തർപ്രദേശിലെ വാരാണസിയിൽ 19 വയസ്സുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയ്ക്കിടെ 22 പേർ കൂട്ടബലാത്സംഗം ചെയ്തു. പ്രതികളിൽ ആറു പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്. 

മാർച്ച് 29ന് സുഹൃത്തിനെ കാണാൻ വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു വടക്കൻ വാരണാസിയിലെ ലാൽപൂർ പ്രദേശത്തെ താമസക്കാരിയായ പെൺകുട്ടി. വീട്ടിലേക്കു മടങ്ങിയെത്താത്തതിനെ തുടർന്ന് ഏപ്രിൽ 4നു വീട്ടുകാർ പൊലീസിൽ പരാതി നൽകി. അതേ ദിവസം തന്നെ തട്ടിക്കൊണ്ടുപോയവർ പെൺകുട്ടിക്കു ലഹരിമരുന്ന് നൽകി പാണ്ഡെപുർ എന്ന പ്രദേശത്ത് ഇറക്കിവിട്ടു.

വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി സംഭവിച്ച കാര്യങ്ങൾ പങ്കുവച്ചതിനെ തുടർന്ന്, ഏപ്രിൽ 6ന് പിതാവ് പൊലീസിൽ പരാതി നൽകുകയും കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഹുക്ക ബാർ, ഹോട്ടൽ, ലോഡ്ജ്, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽവച്ചാണ് ലൈംഗികാതിക്രമം നടന്നത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അറസ്റ്റിലായവരിൽ ചിലർ ഹുകുൽഗഞ്ച്, ലല്ലാപുര പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. അവരെ 4ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary:

19-year-old girl was kidnapped and gang-raped in Varanasi: A 19-year-old girl in Varanasi, Uttar Pradesh was kidnapped and gang-raped by 22 people. Police have arrested six suspects, and the investigation is ongoing.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com