Activate your premium subscription today
Friday, Apr 18, 2025
ബാങ്കോക്ക് ∙ മ്യാൻമറിനെ തകർത്ത ഭൂകമ്പത്തിൽ മരണം 2719 ആയി. 4521 പേർക്ക് പരുക്കേൽക്കുകയും 441 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സഹായമെത്താൻ ഇനിയും സ്ഥലങ്ങൾ ബാക്കിയുള്ളതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. വെള്ളത്തിന്റെയും മരുന്നുകളുടെയും ക്ഷാമം രൂക്ഷമാണെന്നും പകർച്ചവ്യാധികൾക്കുള്ള സാധ്യത ഉണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിലാണ് വീടുകൾ നഷ്ടപ്പെട്ടവർ കഴിയുന്നത്.
സ്കോപ്ജെ ∙ തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ നോർത്ത് മാസിഡോണിയയിൽ നിശാക്ലബിൽ തീപിടിത്തം. 51 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. കോകാനി നഗരത്തിലെ ക്ലബിലായിരുന്നു തീപിടിത്തമെന്ന് ആഭ്യന്തര മന്ത്രി പാൻസ് ടോസ്കോവ്സ്കി പറഞ്ഞു. സംഗീതനിശയിൽ വെളിച്ചം, പുക, ശബ്ദം തുടങ്ങിയവ ഉണ്ടാക്കാനായി ഉപയോഗിച്ച ‘പൈറോടെക്നിക് ഉപകരണങ്ങൾ’ ആണ് തീപിടിത്തത്തിനു കാരണമെന്നും മന്ത്രി പറഞ്ഞു. പുറത്തുവന്ന വിഡിയോകളിലും സ്റ്റേജിൽനിന്ന് ആകാശത്തേക്ക് തീപ്പൊരികൾ വിട്ടിരുന്നതായി കാണാം. ഇവയാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
ക്വറ്റ (പാക്കിസ്ഥാൻ)∙ ‘അവർ ഞങ്ങളെ ഓരോരുത്തരെയായി പുറത്തിറക്കി. സ്ത്രീകളെയും മുതിർന്നവരെയും മാറ്റി നിർത്തി. ആരെയും ഉപദ്രവിക്കില്ലെന്നാണ് പറഞ്ഞത്. 185 പേരൊക്കെ പുറത്തേക്ക് വന്നു കഴിഞ്ഞപ്പോൾ ചിലരെയൊക്കെ തിരഞ്ഞുപിടിച്ച് മാറ്റി നിർത്തി വെടിവച്ചു’– പാക്കിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ട്രെയിൻ റാഞ്ചിയതിനുശേഷം നടത്തിയ കൂട്ടക്കൊലയ്ക്ക്
ഡമാസ്കസ് ∙ സിറിയയിൽ പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അൽ അസദിന്റെ അനുയായികൾ അക്രമാസക്തമായ പ്രക്ഷോഭത്തിലേക്കു നീങ്ങിയതിനെത്തുടർന്ന് ആരംഭിച്ച സൈനിക നടപടി അവസാനിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘർഷത്തിൽ 1130ൽ ഏറെ പേർ കൊല്ലപ്പെട്ടിരുന്നു. ഇവർ ഭൂരിഭാഗവും അസദ് അനുയായികളായ ന്യൂനപക്ഷ അലവികളാണ്. പ്രതികാരക്കൊലയാണു നടന്നതെന്ന് ആരോപണമുണ്ട്.
ഡമാസ്കസ്∙ സിറിയൻ സുരക്ഷാ സേനയും മുൻ പ്രസിഡന്റ് ബഷാർ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു. ലറ്റാകിയ, ടാർട്ടസ് നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അക്രമം. അസദിനെ അനുകൂലിക്കുന്നവർ ഭൂരിപക്ഷം ഉള്ള മേഖലയിലാണ് ഈ നഗരങ്ങൾ.
ജറുസലം ∙ശനിയാഴ്ച ഗാസ വെടിനിർത്തൽ ഒന്നാം ഘട്ടം അവസാനിക്കാനിരിക്കെ, 4 ബന്ദികളുടെ മൃതദേഹങ്ങൾ ഇന്ന് ഹമാസ് ഇസ്രയേലിനു കൈമാറും. ഇവരുടെ പേരുകളും പുറത്തുവിട്ടു. 602 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. വെടിനിർത്തൽ ഒന്നാം ഘട്ട തടവുകാരുടെ കൈമാറ്റം ഇതോടെ പൂർത്തിയാകും. ബന്ദികളെ കൈമാറുന്ന ചടങ്ങിൽ അവരോടു ക്രൂരത കാട്ടിയെന്നാരോപിച്ച് കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ട പലസ്തീൻതടവുകാരുടെ മോചനം ഇസ്രയേൽ നീട്ടിയിരുന്നു. മധ്യസ്ഥരായ ഈജിപ്ത് ഇടപെട്ടാണു പ്രശ്നം തീർത്തത്.
തിരുവനന്തപുരം ∙ രാവിലെ മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രൂരമായ കൊലപാതകങ്ങള്‍ നടന്നിട്ടും നാടറിയുന്നത് വൈകിട്ട് ആറു മണിക്കു ശേഷം പൊലീസ് എത്തുമ്പോള്‍ മാത്രം. പേരുമലയിലെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കല്ലറ പാങ്ങോട്ട് എത്തിയാണ്, ഒറ്റയ്ക്കു താമസിക്കുന്ന മുത്തശി സല്‍മാബീവിയെ അഫാന് ആദ്യം കൊലപ്പെടുത്തിയത്. ഇവരെ കുളിമുറിയില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയിരുന്നു. സ്വാഭാവിക മരണമാണെന്നാണ് നാട്ടുകാര്‍ കരുതിയത്.
തിരുവനന്തപുരം ∙ സ്വന്തം അമ്മയെ കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിക്കുക, അതു പരാജയപ്പെട്ടപ്പോൾ ചുറ്റിക വാങ്ങിച്ചു വന്നു തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിക്കുക... പെരുമല സ്വദേശി അഫാന്റെ കൊടുംക്രൂരതകളും കൂട്ടക്കൊലപാതകവും അറിഞ്ഞു ഞെട്ടിയിരിക്കുകയാണു കേരളം. അമ്മ കൊല്ലപ്പെട്ടെന്നു കരുതി അഫാൻ പോയതു പാങ്ങോട് ഒറ്റയ്ക്കു താമസിക്കുന്ന 88 വയസ്സുകാരിയായ അച്ഛമ്മയുടെ വീട്ടിലേക്കാണ്. കയ്യിലുള്ള ചുറ്റികകൊണ്ടു ഇവരെ തലയ്ക്കടിച്ചു കൊന്നു. പിന്നീടു കൂനൻവേങ്ങയിലെത്തി അച്ഛന്റെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തി.
യുദ്ധം പ്രതിദിനം അതിർത്തികൾ മാറ്റി വരയ്ക്കുമ്പോൾ യുക്രെയ്ൻ എന്ന രാജ്യവും ഒരു ജനസമൂഹവും പതിയെ ഭൂപടത്തിൽ നിന്നു മായുകയാണ്. നാലുകോടിയോളം വരുന്ന ജനങ്ങളുടെ മുന്നിൽ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടം മാത്രമാണ് ബാക്കിയുള്ളത്. ഒരു കോടിയോളം ജനങ്ങൾ നാടുവിട്ട് മറ്റു രാജ്യങ്ങളിൽ അഭയം തേടി. ഒന്നേമുക്കാൽ കോടിയോളം ജനങ്ങൾ രാജ്യത്തിനകത്തു തന്നെ അഭയാർഥികളായും മാറി. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 2024 ഡിസംബർ 31 വരെ 12,456 സാധാരണക്കാർ കൊല്ലപ്പെട്ടു. ജീവിതരേഖ മാറ്റിവരയ്ക്കപ്പെട്ട കോടിക്കണക്കിനു മനുഷ്യരുടെ മുഖമായി ഇവിടെ ജീവിതം പറയുന്നത് മൂന്നു പേരാണ്. സമൂഹമാധ്യമങ്ങൾ അകലങ്ങൾ ഇല്ലാതാക്കുന്ന കാലത്ത് പല രാജ്യങ്ങളുടെ സുരക്ഷിതത്വത്തിൽനിന്നാണ് അവർ നഷ്ടപ്പെട്ട സ്വന്തം നാടിനെ കുറിച്ചു പറഞ്ഞത്.
ബെയ്ജിങ് ∙ വവ്വാലുകളിൽ പുതിയൊരു കൊറോണാ വൈറസിനെ കണ്ടെത്തി. കോവിഡ്–19 മഹാമാരിക്കു വഴിവച്ച സാർസ് കോവ്–2 വൈറസിന്റെ അതേ രീതിയിലാണ് എച്ച്കെയു5 എന്ന ഈ വൈറസും കോശങ്ങളിലേക്കു കടക്കുന്നത്. കോശങ്ങളിലെ ആൻജിയോടെൻസിൻ കൺവേർട്ടിങ് എൻസൈം 2 ൽ ആണ് ഈ പുതിയ വൈറസും ഒട്ടിച്ചേരുന്നത്. അതുകൊണ്ടുതന്നെ വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.
Results 1-10 of 61
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.