Activate your premium subscription today
തിരുവനന്തപുരം∙ 4 വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർവകലാശകളുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെഎസ്യു കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ നാളെ പഠിപ്പുമുടക്കി സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. 4 വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർധന ഉണ്ടാവില്ലെന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർധന ഉണ്ടായിരിക്കുന്നതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
തിരുവനന്തപുരം ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു പിന്നാലെ, കേരള സർവകലാശാലയും 4 വർഷ ഡിഗ്രി പ്രോഗ്രാം പരീക്ഷകളുടെ ഫീസ് കുത്തനെ കൂട്ടി. ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷയുടെ ഫീസ് നിരക്കുകളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയറി പേപ്പറുകൾക്ക് ഒരു കോഴ്സിന് 150 രൂപ, ഇംപ്രൂവ്മെന്റിന് 200 രൂപ, സപ്ലിമെന്ററി
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ യുജിസി നിബന്ധന മറികടന്ന്, സിൻഡിക്കറ്റ് അംഗമായ ഡിവൈഎഫ്ഐ നേതാവിനെ ചെയർമാനാക്കി 4 വർഷ ബിരുദ കോഴ്സിലെ അധ്യാപക നിയമനത്തിനു സിലക്ഷൻ കമ്മിറ്റി രൂപീകരിച്ചതിൽ വൈസ് ചാൻസലറോടു ഗവർണർ റിപ്പോർട്ട് ആവശ്യപ്പെടും. നടപടിയിൽ ക്രമക്കേടും നിക്ഷിപ്ത താൽപര്യവും ചൂണ്ടിക്കാട്ടി സെനറ്റ് അംഗം കൂടിയായ എം.വിൻസന്റ് എംഎൽഎ ഗവർണർക്ക് ഇന്നലെ പരാതി നൽകിയിരുന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെ.എസ്.ഷിജുഖാൻ ചെയർമാനായി, യുജിസി നിബന്ധനകൾ ലംഘിച്ചു സിലക്ഷൻ കമ്മിറ്റി രൂപീകരിച്ചതു ‘മനോരമ’യാണു റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം∙ കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയത് സിൻഡിക്കറ്റ് സമിതി അന്വേഷിക്കും. വോട്ടെണ്ണലിനിടെ, ബാലറ്റ് പേപ്പർ ഉൾപ്പെടെയുള്ള രേഖകളും സെനറ്റ് ഹാളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതായി പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യങ്ങൾ അന്വേഷിക്കാൻ സിൻഡിക്കറ്റിന്റെ വിദ്യാർഥി അച്ചടക്ക സ്ഥിരസമിതിയെ ചുമതലപ്പെടുത്തി വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി.
തിരുവനന്തപുരം ∙ അധ്യാപക നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സിൽ നിന്ന് 50 വയസ്സായി ഉയർത്താൻ കേരള സർവകലാശാല നടപടി തുടങ്ങി. അടുത്ത സെനറ്റ് യോഗത്തിൽ സർവകലാശാലച്ചട്ടം ഇതനുസരിച്ചു പരിഷ്കരിക്കാനുള്ള തീരുമാനമെടുക്കും. ഇതോടെ സർവകലാശാലയിലും അഫിലിയേറ്റ് ചെയ്ത എയ്ഡഡ് കോളജുകളിലും ഉൾപ്പെടെ നിയമനത്തിന് മാനദണ്ഡം ഇതാകും. കേരളയ്ക്കു പിന്നാലെ സംസ്ഥാനത്തെ മറ്റു സർവകലാശാലകളും ഇൗ തീരുമാനം നടപ്പാക്കേണ്ടിവരും.
തിരുവനന്തപുരം ∙ കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് വൈസ് ചാൻസലറും (വിസി) സംഘടനകളും തമ്മിൽ തർക്കം.
കൊച്ചി∙ കേരള സർവകലാശാല സെനറ്റിലേക്ക് 4 വിദ്യാർഥികളെ നോമിനേറ്റ് ചെയ്ത ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഫയൽ പരിശോധിച്ചതിൽ നിന്ന് നോമിനേഷൻ നടപടികളിൽ ഇടപെടാൻ പ്രഥമദൃഷ്ട്യാ കാരണമില്ലെന്നു വ്യക്തമാക്കിയാണു കോടതി നടപടി. ഇതേത്തുടർന്ന്, 29നു നടക്കുന്ന കേരള സർവകലാശാല സിൻഡിക്കറ്റ് തിരഞ്ഞെടുപ്പിൽ ഈ വിദ്യാർഥികൾക്കു പങ്കെടുക്കാനാകും.
തിരുവനന്തപുരം ∙ പിഎച്ച്ഡി പ്രവേശനപരീക്ഷ കേരള സർവകലാശാല തുടർന്നും നടത്തും. യുജിസി–നെറ്റ് യോഗ്യതയുള്ളവരെയും സർവകലാശാലയുടെ പ്രവേശനപരീക്ഷ പാസാകുന്നവരെയും ഒരുപോലെ പ്രവേശനത്തിനു പരിഗണിക്കാമെന്ന് ഇതുസംബന്ധിച്ചു പഠനം നടത്തിയ സിൻഡിക്കറ്റ് ഉപസമിതി ശുപാർശ ചെയ്തു. സിൻഡിക്കറ്റ് റിപ്പോർട്ട് അംഗീകരിച്ചു.നെറ്റ്
തിരുവനന്തപുരം∙ കേരള സർവകലാശാല യിലെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ഒന്നാം വർഷ ബിരുദ പ്രവേശനത്തിന്റെ സപ്ലിമെന്ററി / കമ്യൂണിറ്റി ക്വോട്ട അലോട്മെന്റിലേക്ക് പുതിയ റജിസ്ട്രേഷൻ നടത്തുന്നതിനും ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും 15 വരെ സമയം. റജിസ്ട്രേഷനുള്ള എല്ലാവർക്കും പുതിയ
തിരുവനന്തപുരം ∙ കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ കെഎസ്യു ജില്ലാ സെക്രട്ടറി സാൻ ജോസിനെ എസ്എഫ്ഐക്കാർ ഹോസ്റ്റലിലേക്കു പിടിച്ചുകൊണ്ടുപോയി മർദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പൊലീസ്. റിസർച്ചേഴ്സ് യൂണിയൻ ചെയർമാനും എസ്എഫ്ഐ നേതാവുമായ അജിന്ത് അജയ്, എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അഭിജിത് എന്നിവരടക്കം 21 പേർക്കെതിരെ കേസ് എടുത്തെങ്കിലും ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
Results 1-10 of 337