ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ 71 ഉത്തര പേപ്പറുകൾ കാണാതായ സംഭവത്തിൽ വൈസ് ചാൻസലർ വിളിച്ചു ചേർത്ത നിർണായക യോഗം ഇന്ന്. തങ്ങൾ ഈ വിഷയം നേരത്തെ അറിഞ്ഞിരുന്നില്ലെന്ന സർവകലാശാല ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതായി ജനുവരി 15 ന് തന്നെ അധ്യാപകൻ പരീക്ഷാ കൺട്രോളറെ കണ്ട് റിപ്പോർട്ട്‌ നൽകിയെങ്കിലും വിഷയത്തിന്റെ പ്രാധാന്യം ആരും ഉൾക്കൊണ്ടില്ലെന്നതാണ് വസ്തുത. ഡിജിറ്റലായി അയച്ച ഫയൽ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ പോലും രണ്ടാഴ്ചയോളം നോക്കാതെ കിടന്നു. തുടർന്നാണ് പുനഃപരീക്ഷ നടത്തണോ സിൻഡിക്കറ്റിന്റെ പരീക്ഷാ ഉപസമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കണോ എന്നതിൽ തീരുമാനത്തിനായി ഫെബ്രുവരി ആദ്യം വൈസ് ചാൻസലർക്ക് അയയ്ക്കുന്നത്. ഉപസമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനായിരുന്നു വിസിയുടെ നിർദേശം. ഫെബ്രുവരിയിൽ ഉപസമിതി യോഗം ചേർന്നില്ല. ഫെബ്രുവരി അവസാനം ചേർന്ന സിൻഡിക്കറ്റ് യോഗവും വിഷയം ചർച്ച െചയ്തില്ല. പിന്നീട് മാർച്ചിലെ ഉപസമിതി യോഗവും തുടർന്ന് സിൻഡിക്കറ്റുമാണ് പുനഃപരീക്ഷ ശുപാർശ ചെയ്തത്. 

English Summary:

Kerala University Faces Crisis: Missing Kerala University MBA answer sheets necessitate a crucial meeting today. The delay in addressing the issue, involving 71 missing answer sheets from the third-semester exam, is raising serious concerns.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com