Activate your premium subscription today
Sunday, Apr 20, 2025
ചെന്നൈ∙ ‘എന്തിരൻ’ സിനിമയുടെ കഥ കോപ്പിയടിച്ചെന്ന പരാതിയിൽ സംവിധായകൻ ശങ്കറിന്റെ 10 കോടിയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ആരൂർ തമിഴ്നാഥൻ എന്നയാളുടെ പരാതിയിലാണ് ഇ.ഡി നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് 10.11 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതെന്ന് ഇ.ഡി അറിയിച്ചു.
ഉണ്ണി മുകുന്ദന്റെ ബ്ലോക് ബസ്റ്റർ ചിത്രമായ ‘മാർക്കോ’ മുതൽ ശങ്കറിന്റെ ഗെയിം ചെയ്ഞ്ചർ ഉൾപ്പടെയുള്ള വമ്പൻ സിനിമകളാണ് ഫെബ്രുവരി മാസം ഒടിടി റിലീസിനെത്തുന്നത്. മാർക്കോ ഫെബ്രുവരി 14ന് സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഈ മാസം റിലീസിനെത്തുന്ന മറ്റ് സിനിമകൾ ഏതൊക്കെയെന്നു നോക്കാം... ഗെയിം
ഇന്ത്യൻ 2 സിനിമയുടെ ബജറ്റ് 300 കോടി, ഗെയിം ചെയ്ഞ്ചറിന്റെ ബജറ്റ് 450 കോടി. ഈ രണ്ട് സിനിമകൾക്കും കൂടെ ആകെ ലഭിച്ച ബിസിനസ്സ് 300 കോടിക്കടുത്ത്. നഷ്ടം ഏതാണ് 450 കോടിക്കടുത്ത് വരും. കലാത്മകതയുടെ മാനദണ്ഡങ്ങളാല്‍ പരിശോധിക്കുമ്പോള്‍ ശങ്കര്‍ ഒരു സമുന്നതനായ ചലച്ചിത്രകാരനൊന്നുമായിരുന്നില്ല മുന്‍പും. എന്നാല്‍
രാം ചരണിനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ഗെയിം ചെയ്ഞ്ചര്‍’ നിർമാതാവിനു വരുത്തിയ നഷ്ടം 200 കോടിക്കു മുകളിലാണ്. 450 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം 127 കോടി രൂപയാണ് കഷ്ടിച്ച് നേടിയത്. വന്‍ പരാജയമായി മാറിയ ചിത്രം അടുത്തയാഴ്ച തന്നെ തിയറ്റര്‍ വിടാനാണ് സാധ്യത. ഗെയിം ചെയ്ഞ്ചര്‍
ശങ്കർ–രാം ചരൺ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ ആദ്യ ദിന കലക്ഷൻ വ്യാജമെന്ന് റിപ്പോർട്ടുകൾ. സിനിമയുടെ അണിയറക്കാരാണ് ചിത്രത്തിന്റെ ആദ്യദിന കലക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതുപ്രകാരം 186 കോടിയാണ് സിനിമയുടെ ആഗോള കലക്ഷൻ റിപ്പോർട്ട്. ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിക്കു തന്നെ നാണക്കേടാകുന്ന പ്രവൃത്തിയാണ് ‘ഗെയിം
രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗെയിം ചെയ്ഞ്ചർ തിയറ്ററുകളിൽ. സിനിമയുടെ ആദ്യദിവസം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. അതേസമയം ഇന്ത്യൻ 2വിനേക്കാൾ ഭേദമാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ശങ്കറിന്റെ ഒരു മാസ് മസാല സിനിമയാണെന്നും തെലുങ്ക് സിനിമയെന്ന രീതിയിൽ
ശങ്കർ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ (തമിഴ് പതിപ്പ്) റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ലൈക്ക പ്രൊഡക്ഷൻസ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതി നൽകിയതായി റിപ്പോർട്ട്. ഇന്ത്യൻ-3യുടെ ചിത്രീകരണം പൂർത്തിയായതിന് ശേഷം മാത്രമേ ഗെയിം ചെയ്ഞ്ചർ റിലീസ് അനുവദിക്കാവൂ എന്നാണ് ലൈക്കയുടെ ആവശ്യം. ഇന്ത്യൻ
രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ ട്രെയിലർ എത്തി. ജനുവരി 10ന് ചിത്രം ആഗോള റിലീസായെത്തും. കേരളത്തിൽ ഈ ചിത്രം വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും
ശങ്കർ സംവിധാനം ചെയ്ത ‘നൻപൻ’ സിനിമയുടെ സെറ്റിൽ നിന്നും വിജയ് പിണങ്ങിപ്പോയിരുന്നതായി വെളിപ്പെടുത്തി നടൻ ശ്രീകാന്ത്. ചിത്രത്തിൽ ഏറ്റവും ഒടുവിൽ ജോയിൻ ചെയ്തത് താൻ ആയിരുന്നുവെന്നും ഷൂട്ടിങിനായി സെറ്റിലെത്തിയ അതേ ദിവസമാണ് വിജയ് അവിടെ നിന്നും പിണങ്ങി ദേഷ്യപ്പെട്ട് പോയതെന്നും ഒരു യൂട്യൂബ് ചാനലിനു നൽകിയ
രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗെയിം ചേഞ്ചറിന്റെ ടീസറിനെ രൂക്ഷമായി വിമർശിച്ച് ആരാധകർ. ഒരു ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നത്. പതിവ് ശൈലിയിലുള്ള വിഷ്വൽ ഗിമിക്കുകൾക്കപ്പുറം മറ്റൊന്നും ടീസറിൽ ഇല്ലെന്ന് ആരാധകർ പറയുന്നു.
Results 1-10 of 50
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.