Activate your premium subscription today
സൗദിയിലെ ഏറ്റവും ഉയരമുള്ളതും വലിപ്പവുള്ള അണക്കെട്ടുകളിലൊന്നായ ജിസാനിലെ വാദി ബിഷ ഡാം തുറന്നു.
ന്യൂഡൽഹി ∙ ഒക്ടോബറിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്ന ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ (എൻഡിഎസ്എ) മുഖ്യപരിഗണന മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയ്ക്കായിരിക്കുമെന്ന് ചെയർമാൻ അനിൽ ജയിൻ. ഡാം സേഫ്റ്റി അതോറിറ്റിയുടെ മുഴുവൻ അംഗങ്ങളും ചുമതലയേറ്റെന്നും, മുഴുവൻ തസ്തിക രൂപീകരണവും ഉടൻ തന്നെ പൂർത്തിയാക്കുമെന്നും പ്രവർത്തനം പൂർണതോതിലാവുമെന്നും അദ്ദേഹം അറിയിച്ചു.
ഏതാണ്ട് വലിയ വ്യത്യാസമില്ലാത്ത ഉയരം. ‘ശരീര ഘടന’ ഒന്നു തന്നെ– തുംഗഭദ്ര, മുല്ലപ്പെരിയാർ അണക്കെട്ടുകളെ ഇങ്ങനെ താരതമ്യം ചെയ്താൽ ഇന്ന് കേരളം ഒന്നു പേടിക്കും. അതിനു കാരണമുണ്ട്. മുല്ലപ്പെരിയാറിനുള്ള മുന്നറിയിപ്പാണോ തുംഗഭദ്ര? 71 വർഷം പിന്നിട്ട തുംഗഭദ്ര അണയുടെ ഗേറ്റ് തകരുമ്പോൾ 130 വര്ഷം പിന്നിട്ട മുല്ലപ്പെരിയാർ നോക്കി നിന്നാൽ മതിയോ? തുംഗഭദ്രയും മുല്ലപ്പെരിയാറും സുർക്കി മിശ്രിതത്തിലാണ് നിർമിച്ചിരിക്കുന്നത്. വാസ്തവത്തിൽ ഗേറ്റ് തകർന്നത് തുംഗഭദ്രയിലാണെങ്കിലും വിള്ളൽ വീണത് കേരളത്തിന്റെ നെഞ്ചിലാണ്. കർണാടകയിലും ആന്ധ്രയിലും പ്രളയം രൂപപ്പെട്ടപ്പോൾ കേരളത്തിൽ ആശങ്കയുടെ ഉരുൾപൊട്ടിയെന്നു പറയാം. ഭീതിയുടെയും ആശങ്കയുടെയും സുർക്കി മിശ്രിതത്തിലാണ് ഇന്ന് കേരളത്തിന്റെ മനസ്സിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കെട്ടുറപ്പ്. ലോകത്ത് എവിടെ അണപൊട്ടിയാലും കേരളം ഞെട്ടും. വാസ്തവത്തിൽ തുംഗഭദ്ര മുല്ലപ്പെരിയാറിന് മുന്നറിയിപ്പു നൽകുന്നുണ്ടോ? തുംഗഭദ്ര അണയും മുല്ലപ്പെരിയാർ അണയും തമ്മിൽ
ജിദ്ദ ∙ ജനറൽ ഇറിഗേഷൻ കോർപ്പറേഷൻ, മക്കയിലെ റാബിഗ് വാലി അണക്കെട്ട് തുറന്നു. 15 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം, സെക്കൻഡിൽ 6 ക്യുബിക് മീറ്റർ നിരക്കിൽ 30 ദിവസത്തേക്ക് മക്ക മേഖലയിലെ കാർഷിക മേഖലയിലെ ജലസേചന ആവശ്യത്തിനായാണ് പുറത്തേക്ക് ഒഴുക്കുന്നത്. പ്രദേശത്തെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്,
ബെംഗളുരു∙ കർണാടകയിലെ 71 വർഷം പഴക്കമുള്ള തുംഗഭദ്ര അണക്കെട്ടിൻ്റെ ക്രസ്റ്റ് ഗേറ്റുകളിലൊന്ന് തകരാറിലായതോടെ ആശങ്കയിലാണ് 2 സംസ്ഥാനങ്ങളിലുള്ളവർ. കർണാടകയിലും ആന്ധ്രാപ്രദേശിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് നിലവിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 4 ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ബെംഗളൂരു∙ തുംഗഭദ്ര ഡാമിലെ ഗേറ്റിന് തകരാർ സംഭവിച്ചത് ഗേറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന റോപ്പ് പൊട്ടിയതിനെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. 19–ാം ഗേറ്റിനാണ് തകരാർ സംഭവിച്ചത്. ഇതേതുടർന്ന്, എല്ലാ ഗേറ്റുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ രാത്രിയോടെ ഗേറ്റ് തകരാറിലായതിനാല് ഇപ്പോൾ ജലം പുറത്തേക്ക് ഒഴുക്കുകയാണ്.
ബെംഗളൂരു∙ കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുന്നത് ഒഴിവാക്കാൻ 35 ഗേറ്റുകളും തുറന്നു. മുല്ലപ്പെരിയാർ അണക്കെട്ട് കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്.
കാഞ്ഞിരപ്പുഴ ∙ അണക്കെട്ടിൽ നിന്നു കുത്തിയൊഴുകിയെത്തുന്ന വെള്ളം ഷട്ടറുകൾക്കിടയിലൂടെ ശക്തിയോടെ വെള്ളം പുറത്തേക്കൊഴുകുന്ന നേരിട്ടുള്ള അനുഭവം; ആസ്വദിക്കാനെത്തുന്നവരുടെ ശ്രദ്ധയൊന്നു തെറ്റിയാൽ വീഴുന്നതു വൻ അപകടത്തിലേക്കും. ഡാമിനു താഴെ പാലത്തോടു ചേർന്നു കിടക്കുന്ന ഭാഗമാണ് അപകട സാധ്യത മേഖലയാകുന്നത്.
പയ്യന്നൂർ ∙ മീങ്കുഴി അണക്കെട്ട് കവിഞ്ഞൊഴുകി 80 വീടുകളിൽ വെള്ളം കയറി. നഗരസഭ പരിധിയിലെ മണിയറ, തോട്ടം കടവ്, മുക്കൂട്, പരവന്തട്ട, കാപ്പാട് പ്രദേശങ്ങളിലെ 70 വീടുകളിലും മറുകരയിൽ കടന്നപ്പള്ളി വില്ലേജിലെ 10 വീടുകളിലുമാണ് വെള്ളം കയറിയത്. നഗരസഭ പ്രദേശത്തെ വീടുകളിലെ കന്നുകാലികളടക്കമുള്ള വളർത്തുമൃഗങ്ങളെയും
കൂരാച്ചുണ്ട് ∙ കെഎസ്ഇബിയുടെ കീഴിലുള്ള കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ടിൽ ജലനിരപ്പ് വർധിച്ച് 2482.3 അടിയായി. ഡാമിലെ ഷട്ടർ തുറന്ന് അധിക ജലം കരിയാത്തുംപാറ പുഴയിലേക്ക് ഒഴുക്കുന്നതിന്റെ മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റെഡ് അലർട്ടായ 2485.20 അടിയിൽ
Results 1-10 of 148