ബ്രഹ്മപുത്ര നദിയിലെ അണക്കെട്ട്: ആശങ്ക വേണ്ടെന്ന് ചൈന
Mail This Article
×
ബെയ്ജിങ് ∙ ബ്രഹ്മപുത്ര നദിയിൽ നിർമിക്കാനുദ്ദേശിക്കുന്ന ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ചൈന പ്രസ്താവിച്ചു. പതിറ്റാണ്ടുകൾ നീണ്ട സുരക്ഷാപഠനത്തിനുശേഷമാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നു ചൈനയുടെ വിദേശകാര്യവക്താവ് മാവോ നിങ് പറഞ്ഞു.
13,700 കോടി ഡോളറിന്റെ നിർമാണ പദ്ധതിക്ക് ചൈനീസ് സർക്കാർ അംഗീകാരം നൽകിയ വാർത്ത ഇന്ത്യയിലും ബംഗ്ലദേശിലും ആശങ്കയുയർത്തിയിരുന്നു. ഹിമാലയൻ നിരകളിലെ മലയിടുക്കിനോടു ചേർന്ന്, ബ്രഹ്മപുത്ര നദി അരുണാചൽപ്രദേശിലേക്കും പിന്നീട് ബംഗ്ലദേശിലേക്കും ഒഴുകുന്നിടത്താണ് പദ്ധതി വരുന്നത്. ഭൂചലനങ്ങൾ പതിവായ മേഖലയിലാണ് അണക്കെട്ട് എന്നതും ആശങ്ക വർധിപ്പിക്കുന്നു. നദീജലം പങ്കുവയ്ക്കുന്ന രാജ്യങ്ങളുമായി ആശയവിനിമയം തുടരുമെന്നും വിദേശകാര്യവക്താവ് പറഞ്ഞു.
English Summary:
Dam Project: China's Brahmaputra River dam project is moving forward despite international concerns. The $137 billion dam, situated in a seismically active region, has prompted worry from downstream neighbors India and Bangladesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.