Activate your premium subscription today
സീതത്തോട് (പത്തനംതിട്ട) ∙ ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽപെട്ട കൊച്ചുകോയിക്കൽ മേഖലയിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടിയെ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് അപ്പർ മൂഴിയാർ ഉൾവനത്തിൽ തുറന്ന് വിട്ടു. വെള്ളിയാഴ്ച രാവിലെയാണ് എട്ട് മാസമായ പെൺപുലിയെ കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കണ്ടെത്തുന്നത്. നടക്കാൻ നേരിയ പ്രയാസവും അവശതയുമുണ്ടായിരുന്നു. തുടർന്ന് കോന്നി ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രന്റെ നിർദേശാനുസരണം റാന്നി ഫോറസ്റ്റ് ദ്രുതകർമ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ദ്രുതകർമ സേന ഓഫിസിൽ വനപാലകരുടെ നിരീക്ഷണത്തിൽ കഴിഞ്ഞ പുലി ഭക്ഷണം കഴിച്ച് തുടങ്ങിയതായും ആരോഗ്യം വീണ്ടെടുത്തതായുമുള്ള വെറ്ററിനറി ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉൾവനത്തിൽ തുറന്ന് വിട്ടതെന്ന് റാന്നി ഡിഎഫ്ഒ പി.കെ.ജയകുമാർ ശർമ പറഞ്ഞു.
നെന്മാറ (പാലക്കാട്) ∙ അയിലൂർ പൂഞ്ചേരിയിൽ റബർ തോട്ടത്തിൽ ഒരു വയസ്സുള്ള പുലിക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി. വനംവകുപ്പ് അധികൃതർ പിടികൂടി കൂട്ടിലാക്കി ചികിത്സ നൽകിവരുന്നു. ഇന്നലെ രാവിലെ 7.30നു പ്രദേശത്തെ ടാപ്പിങ് തൊഴിലാളിയാണു പുലിയെ ആദ്യം കണ്ടത്. ഉടൻ വനംവകുപ്പിനെ അറിയിച്ചെങ്കിലും വളരെ വൈകിയാണു പിടികൂടാനായത്. കുഴൽമന്ദം ആശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ.ബി.ബിജുവിന്റെ നേതൃത്വത്തിൽ മയക്കുമരുന്നു നൽകി വലയിട്ടു പിടിച്ചാണു കൂട്ടിലാക്കിയത്. തീരെ അവശനിലയിലുള്ള പുലിയുടെ ശരീരത്തിൽ മുറിപ്പാടുകളോ മറ്റു പരുക്കുകളോ ഇല്ലെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടർ പറഞ്ഞു. രണ്ടോ മൂന്നു ദിവസം ഭക്ഷണം കഴിക്കാത്ത അവസ്ഥയിലായിരുന്നു. വനംവകുപ്പിന്റെ പോത്തുണ്ടി ക്വാർട്ടേഴ്സിൽ എത്തിച്ചു ഗ്ലൂക്കോസും വൈറ്റമിൻ മരുന്നുകളും നൽകി. ഇന്നു രാവിലെ വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തിയിലേക്കു മാറ്റും.
വയലിൽ കണ്ടെത്തിയ കടുവക്കുഞ്ഞുങ്ങളെ നാട്ടുകാർ രക്ഷപ്പെടുത്തി. അമ്മ കടുവയ്ക്കായി വനംവകുപ്പ് തിരച്ചിൽ തുടരുകയാണ്. ആന്ധ്രപ്രദേശിലെ നന്ത്യാൽ ജില്ലയിൽ നിന്നാണ് നാല് കടുവക്കുഞ്ഞുങ്ങളെ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. ഉടൻതന്നെ കടുവകളെ സമീപത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഒന്നോ രണ്ടോ മാസമാണ്
വയനാട്ടിലെ മൈലമ്പാടി മണ്ഡകവയലിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ കടുവക്കുട്ടിയെ തുറന്നുവിട്ടു. കുങ്കി ആനകളുടെ സഹായത്തോടെയാണ് കടുവക്കുട്ടിയെ തുറന്നുവിട്ടത്. സമീപത്തുണ്ടായിരുന്ന അമ്മക്കടുവയും കുഞ്ഞുങ്ങളും കാടുകയറി. നാല് മാസം പ്രായമായ കടുവക്കുട്ടിയാണ് കൂട്ടിലകപ്പെട്ടത്... tiger, tiger manorama news, tiger wayanad, tiger cub wayanad, tiger Meenangadi
കാടുപിടിച്ച പറമ്പിലേക്കു കയറി നോക്കാൻ ധൈര്യം ആർക്കുമില്ലാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പരിശോധന നടത്തിയത്. തകർന്ന വീടിന്റെ ഒരു മുറിയിൽ പുലിക്കുട്ടികളെ കണ്ടതോടെയാണ് പൊന്നൻ പറഞ്ഞത് എല്ലാവരും വിശ്വസിച്ചത്. ദിവസവും നടന്നു പോയിരുന്ന വഴിയിൽനിന്നു പത്തു മീറ്ററോളം മാത്രം അകലെ പുലിയുണ്ടായിരുന്ന കാര്യം നാട്ടുകാർ അൽപം ഭയത്തോടെയാണ് ഓർക്കുന്നത്...Leopard Updates
Results 1-5