Activate your premium subscription today
Saturday, Apr 19, 2025
‘ഹായ്, നമസ്കാരം. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍, എല്ലാവരും സുഖമായിട്ട് ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു, ഇവിടെ ഞങ്ങളും സുഖമായി ഇരിക്കുന്നു’.. ഇങ്ങനെ പറഞ്ഞു തുടങ്ങി പാചകത്തിന്റെയും രൂചിയൂറും വിഭവങ്ങളുടെയും ലോകത്തേക്ക് നമ്മെയെല്ലാം ക്ഷണിക്കുന്ന യുട്യൂബ് ചാനൽ. അതാണ് 25 ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരുള്ള ‘വീണാസ് കറിവേൾഡ്’. പാചക വിഡിയോകളിലൂടെ യുട്യൂബിൽ 10 ലക്ഷം സബ്സ്ക്രൈബർമാരെ നേടിയ, ടെക്കി ഭാഷയിൽ പറഞ്ഞാൽ, ‘വൺ മില്യനടിച്ച’ ആദ്യ മലയാളി വനിത. തൃശൂരിലെ വീട്ടിൽ അമ്മ പകർന്ന രൂചിക്കൂട്ടുകൾ ഓർമയിൽനിന്ന് അടുക്കളയിലേക്കു പകർത്തി സ്വാദേറും വിഭവങ്ങളുണ്ടാക്കുന്ന വീണ ജാൻ ഇന്നു ലോകമറിയുന്ന യുട്യൂബറാണ്. വീണയുടെ രുചിക്കൂട്ടുകള്‍ പരീക്ഷിക്കാത്ത മലയാളി വീടുകൾ കുറവ്. പ്രവാസജീവിതത്തിലേക്കു ചേക്കേറിയ മലയാളികളും ലോകത്തിന്റെ ഏതു മൂലയിലാണെങ്കിലും വീണയുടെ യുട്യൂബ് ചാനൽ തുറന്നാൽ നാടിന്റെ രുചിയോർക്കും. ഒരുപക്ഷേ വീണയുടെ വീട്ടിലെ അടുക്കളയിൽനിന്നുയരുന്ന രുചിഗന്ധം പോലും അവർ തിരിച്ചറിയുന്നുണ്ടാകാം. അത്രയേറെ ആത്മാർഥമായാണ് ഓരോ പാചക പരീക്ഷണവും, ഓരോ വിഡിയോയും വീണ കാഴ്ചക്കാര്‍ക്കു മുന്നിലെത്തിക്കുന്നത്. ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോൾ വിരസത മാറ്റാൻ തുടങ്ങിയ ചാനലാണ് ഇന്നു ദശലക്ഷങ്ങൾ പിന്തുടരുന്ന ‘വീണാസ് കറിവേൾഡ്’. എങ്ങനെയാണു വീണ ഇത്രയേറെ വരിക്കാരുള്ള കണ്ടന്റ് ക്രിയേറ്ററായത്? എങ്ങനെയാണ് വ്യത്യസ്ത വിഭവങ്ങള്‍ ഒരുക്കുന്നത്? ആ വിശേഷങ്ങളിലേക്കാണ് ഈ വിഷു സ്പെഷൽ പ്രീമിയം യാത്ര.
വീണാസ് കറീസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടയാളാണ് വീണ ജാൻ. വീണയുടെ പുതിയ വിഡിയോയും സോഷ്യൽ മീഡിയയിലെ കുറിപ്പുമാണിപ്പോൾ വൈറലാകുന്നത്. ഡയറ്റീഷൻ നിന്നിയെ പറ്റിയുള്ള കഥയാണ് വീണ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ഒരു സിംഗിൾ മദറിന്റെ സക്സസ് സ്റ്റോറി’ എന്ന കുറിപ്പോടെയാണ് വീണ വിഡിയോ
രണ്ടു മാസം കൊണ്ട് 10 കിലോ കുറച്ച ടിപ്സുമായി ഫുഡ് വ്ളോഗർ വീണ ജാൻ. ന്യൂട്രീഷനിസ്റ്റ് പറഞ്ഞതനുസരിച്ചുള്ള പ്രത്യക ഡയറ്റും വ്യായാമവും വഴിയാണ് വീണ് ഭാരം കുറച്ചിരിക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ടത്തിനും രുചിക്കും അനുസരിച്ചായിരുന്നു ന്യൂട്രീഷനിസ്റ്റ് ഡയറ്റ് പ്ലാൻ ചെയ്തു നൽകിയത്. പിസിഒഡി ഉള്ളപ്പോൾ ഭാരം
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.