Activate your premium subscription today
തിരുവനന്തപുരം ∙ ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം വ്യാപകമായി പടർന്നു പിടിക്കുമ്പോഴും ഫലപ്രദമായി ഇടപെടാതെ ജില്ലാ മെഡിക്കൽ ഓഫിസ്. ജനപ്രതിനിധികൾക്കു പോലും ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തവിധം അകലം പാലിക്കുകയാണ് ജില്ലാ മെഡിക്കൽ ഓഫിസർ ഉൾപ്പെടെ മറുപടി നൽകേണ്ട ഉദ്യോഗസ്ഥർ. രോഗം പടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം
തിരുവനന്തപുരം∙ മസ്തിഷ്ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കേസുകള്‍ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണു
ചട്ടഞ്ചാൽ (കാസർകോട്) ∙ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം.മണികണ്ഠൻ(38) ആണു മരിച്ചത്.
കോഴിക്കോട് ∙ ജലജന്യ രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും പിന്നാലെ, മറ്റൊരു രോഗം കൂടി മലയാളിക്ക് ഞെട്ടലായത് – അമീബിക് മസ്തിഷ്ക ജ്വരം (പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്). 97% പേരെയും മരണത്തിലേക്കു തള്ളിവിട്ടിരുന്ന രോഗത്തിന് ഗതിമാറ്റം വന്നിരിക്കുന്നു. പുതിയ മരുന്നുകളും ചികിത്സാരീതികളും പരീക്ഷിക്കാൻ തുടങ്ങിയതോടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽനിന്നു രോഗം ഭേദമായി മൂന്നാമത്തെ കുട്ടിയും വീട്ടിലെത്തി.
കോഴിക്കോട് ∙ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി. ജൂലൈ 18ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരനാണു ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടത്. 20 ദിവസത്തോളം കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവിലും
കോഴിക്കോട്∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാലുവയസുകാരൻ ആശുപത്രി വിട്ടു. അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണിത്. ജൂലൈ 13നാണു കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നെയ്യാറ്റിൻകര ∙ കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവ് മരിച്ചതിനു പിന്നാലെ ഇതേ കുളത്തിൽ ഇറങ്ങിയവരിൽ 4 പേർക്കു കൂടി കടുത്ത പനി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ ഒരാൾക്കു മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ. അമീബിക് മസ്തിഷ്ക ജ്വരമാണോ എന്ന
കോഴിക്കോട് ∙ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കുട്ടി അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിച്ചിരിക്കുന്നു. ഈ രോഗബാധ മൂലം തുടരെ 3 മരണങ്ങളുണ്ടായ ശേഷമാണു പ്രതീക്ഷയുടെ തിരിതെളിച്ച് തിക്കോടി സ്വദേശിയായ പതിനാലുകാരൻ ആശുപത്രി വിട്ടത്. 9 ദിവസം ഐസിയുവിൽ കിടന്ന ശേഷമാണ് കുട്ടി ജീവിതത്തിലേക്കു തിരിച്ചുനടന്നത്.
കോഴിക്കോട്∙ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്ക ജ്വരം) ബാധിച്ചു ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി നേടി. കോഴിക്കോടു മേലടി സ്വദേശിയായ കുട്ടിക്കാണു രോഗം ഭേദമായത്. രാജ്യത്തു തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്തു തന്നെ ഇത്തരത്തില്‍
ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലേക്കാണോ കേരളം നീങ്ങുന്നത്? കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പകർച്ചവ്യാധികളുടെ എണ്ണവും അതുവഴിയുണ്ടാകുന്ന മരണങ്ങളുടെ എണ്ണവും കണ്ടാൽ ആർക്കും തോന്നാനിടയുള്ള സംശയമാണത്. ഇപ്പോൾ ഇതാ വീണ്ടും നിപ്പ. കോഴിക്കോടാണ് പതിനാലുകാരനിൽ നിപ്പ സ്ഥിരീകരിച്ചത്. കേരളത്തിൽനിന്ന് എന്നന്നേക്കുമായി ഓടിച്ചുവിട്ടുവെന്ന് കരുതിയ കോളറ തിരിച്ചു വന്നതും അടുത്തിടെയാണ്. ലോകത്താകെ നൂറോളം കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള അമീബിക് മസ്തിഷ്കജ്വരവും കേരളത്തിൽ അടുത്തിടെ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ചെള്ളുപനി, കരിമ്പനി, കുരങ്ങുപനി എന്നിവ മാത്രമല്ല സിക വൈറസ് ബാധ വരെ കേരളത്തിലുണ്ടായി. പുതിയ രോഗങ്ങൾ ദിനംപ്രതിയെന്നോണം വന്നുകൊണ്ടിരിക്കുന്നു. സ്ഥിരം രോഗങ്ങൾ മനുഷ്യജീവനുകളെടുക്കുന്നത് കൂടുന്നു. മരുന്നിനെ പോലും വെല്ലുവിളിച്ചാണ് പല രോഗാണുക്കളുടെയും മുന്നേറ്റം.
Results 1-10 of 29