Activate your premium subscription today
Wednesday, Mar 26, 2025
അൽസ്ഹൈമേഴ്സിന്റെ തുടക്കകാലത്താണ് അമ്മ വിദേശത്ത് ഞങ്ങൾക്കൊപ്പം മൂന്നു മാസം താമസിക്കാനെത്തിയത്. തനിക്കു മറവിരോഗമുണ്ടെന്ന് ആ സമയത്ത് അമ്മയ്ക്കും അറിയാമായിരുന്നു. ടോയ്ലറ്റ് മാറിപ്പോയി മുറിയിലെങ്ങാനും അറിയാതെ മൂത്രവിസർജനം നടത്തുമോയെന്നായിരുന്നു അമ്മയുടെ അക്കാലത്തെ വലിയപേടി. ഏതു പാതിരാത്രിയിലും ടോയ്ലറ്റിൽ പോകണമെങ്കിൽ അമ്മ വിളിക്കും. ‘മോനെ, ഏതാ ടോയ്ലറ്റിന്റെ വാതിൽ?’. മുറിയുടെയും ശുചിമുറിയുടെയും വാതിലുകളുടെ കൈപ്പിടികൾ ഒരേപോലെ ആയതാണ് അമ്മയ്ക്കു സംശയമുണ്ടാകാൻ കാരണം. ഞാൻ ടോയ്ലറ്റിന്റെ കൈപ്പിടിയിൽ ചുവന്ന റിബൺ കെട്ടിവച്ചു. ഇത് അമ്മയ്ക്കു സഹായകമായിരുന്നു. പിന്നീട് കുറച്ചുനാളുകൾകൂടി കഴിഞ്ഞ് അമ്മയുടെ രോഗം മൂർച്ഛിച്ചു. ബന്ധുക്കളെയും കൊച്ചുമക്കളെയുമൊന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. കൂടെനിന്നു നോക്കിയിരുന്ന എന്റെ സഹോദരി ശ്രീജയെയും സഹോദരീഭർത്താവ് അനിലിനെയുമെല്ലാം അമ്മ മറന്നു. അമ്മ ഒരു കുട്ടിയായി മാറി. കുട്ടിക്കവിതകളും പാടി
കൊച്ചി എടവനക്കാട് ഡിമൻഷ്യ പരിചരണ കേന്ദ്രത്തിലെ ഒരമ്മ, ഏതു നേരവും മരുന്ന് വേണമെന്ന ആവശ്യവുമായി എത്തും. പിന്നീട് നൽകാമെന്നു പറഞ്ഞാൽ സന്തോഷത്തോടെ തിരിച്ചു പോകും. കുറച്ച് കഴിയുമ്പോൾ ഇതേ ആവശ്യവുമായി വീണ്ടുമെത്തും. മൂന്ന് പെൺമക്കളാണ് ഈ അമ്മയ്ക്കുള്ളത്. ഇടയ്ക്കൊക്കെ ഒരു കൊച്ചുമകളെ കുറിച്ചു മാത്രം ഈ അമ്മ അവിടെയുള്ളവരോട് അന്വേഷിക്കും. അവളെ കണ്ടിരുന്നു, സംസാരിച്ചു, സുഖമായിരിക്കുന്നു എന്നു കേൾക്കുമ്പോൾ മാത്രം മുഖത്ത് ഒരുനല്ല ചിരി വരും. ഈ അടുത്ത് സ്ഥാപനം സന്ദർശിക്കാനെത്തിയ ഒരു പെൺകുട്ടിയെ കാണിച്ച് അമ്മയുടെ കൊച്ചുമകളാണെന്ന് സ്ഥാപന അധികൃതർ പറഞ്ഞു. ആ പെൺകുട്ടിയുടെ അടുത്തിരുന്ന് ഏറെ നേരം ആ അമ്മ സംസാരിച്ചു. കുറച്ചു കഴിഞ്ഞ് വീട്ടിൽ അമ്മ ഒറ്റയ്ക്കല്ലേ പൊയ്ക്കോളൂ, നേരം സന്ധ്യയായി എന്നു പറഞ്ഞ് യാത്രയാക്കി.
പാശ്ചാത്യ രാജ്യങ്ങളോട് കിടപിടിക്കുന്ന ആയുർ ദൈർഘ്യമുള്ള സംസ്ഥാനമായ കേരളത്തിൽ സ്വാഭാവികമായും വാർധക്യത്തിൽ കൂടുതലായി കണ്ടുവരുന്ന മസ്തിഷ്ക ജന്യ രോഗങ്ങളുടെ തോതും കൂടുതലാണ്. വയോജനങ്ങളിൽ സർവസാധാരണമായി കണ്ടുവരുന്ന മസ്തിഷ്ക ജീർണത രോഗാവസ്ഥയാണ് മറവിരോഗം അഥവാ ഡിമെൻഷ്യ (dementia). 60 വയസ്സിനുമേൽ പ്രായമുള്ള
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.