Activate your premium subscription today
17 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. പക്ഷേ, അന്ന് മരണപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ എന്നോട് ചോദിച്ച ആ ചോദ്യത്തിന്റെ നനവ് ഇന്നും അതേപോലെ ഓർമയിലുണ്ട്. ആ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം തികഞ്ഞിരുന്നില്ല. ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂർ സ്വദേശിയായിരുന്നു പെൺകുട്ടി. വിവാഹം കഴിപ്പിച്ചയച്ചത് പാലക്കാട് കൊല്ലങ്കോട്ടേക്കും. വിവാഹം നടന്ന് ഏഴ് വർഷത്തിനുള്ളിൽ വധു അസ്വാഭാവികമായി മരണപ്പെട്ടാൽ ചില നടപടിക്രമങ്ങളുണ്ട്. തഹസിൽദാർ ഇൻക്വസ്റ്റ് നടത്തി പൊലീസ് സർജൻതന്നെ പോസ്റ്റ്മോർട്ടം ചെയ്യണമെന്നാണ് നിയമം. ഈ പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരും അയൽവക്കത്തുള്ളവരും ഒക്കെക്കൂടി അഴിച്ചിറക്കി കൊണ്ടുവന്നപ്പോൾ രണ്ട് മണിയൊക്കെ കഴിഞ്ഞിരുന്നു. അക്കാലത്തൊക്കെ 4 മണി കഴിഞ്ഞാൽ പോസ്റ്റ്മോർട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാറില്ല. മൃതദേഹം എത്താൻ വൈകിയതുകൊണ്ടു തന്നെ അന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ചെയ്ത് മൃതദേഹം വിട്ടുകൊടുക്കുക എന്നത് അസാധ്യമായിരുന്നു. മൃതദേഹം കാണാനാവുമോ എന്ന് ചോദിച്ച് ബന്ധുക്കൾ പലരും മോർച്ചറിക്ക് പുറത്ത് കാത്തുനിൽക്കുന്നുണ്ട്. ഇത്തരം കേസുകളിൽ പൊതുവേ ബന്ധുക്കളോട് അകലം പാലിക്കാൻ ശ്രമിക്കും. മിണ്ടുന്നത് ഭർത്താവിന്റെ ബന്ധുക്കളോടാണെങ്കിൽ, പിന്നീട് പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഡോക്ടറെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നൊക്കെ ആരോപണം വരാൻ സാധ്യതയുണ്ട്. മോർച്ചറിയിലേക്ക് ആർക്കും പ്രവേശനമില്ല എന്നതാണ് നയം. പക്ഷേ, എത്ര പറഞ്ഞിട്ടും തമിഴ്നാട്ടിൽ നിന്നെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ മടങ്ങിപ്പോവാൻ തയാറായില്ല. പല തവണ സ്റ്റാഫിനോട്, ‘പാക്ക മുടിയുമാ, ഡോക്ടറെ പാക്ക മുടിയുമാ’ എന്ന് ആ കുട്ടിയുടെ അച്ഛൻ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. പലപ്പോഴും പെൺകുട്ടിയുടെ അച്ഛനോ അമ്മാവനോ ഒക്കെ നമ്മളോട് കാര്യങ്ങളൊക്കെ ശരിയായി നടക്കുമോ, നടപടികൾ എപ്പോൾ പൂർത്തീകരിക്കും എന്നൊക്കെ ചോദിക്കുന്ന പതിവുണ്ട്; ഒന്നുറപ്പു വരുത്താൻ വേണ്ടി മാത്രം. അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അത് ന്യായവുമാണ്. ജോലി കഴിഞ്ഞിറങ്ങാൻ നേരവും മോർച്ചറി വാതിൽക്കൽ കാത്തുനിന്നിരുന്ന പെൺകുട്ടിയുടെ അച്ഛനോട്
നിലമ്പൂർ∙ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയും ഡിഎൻഎ പരിശോധനയ്ക്കു സാംപിൾ ശേഖരിച്ചും പാടുപെട്ടു ഫൊറൻസിക് സർജന്മാരുടെ സംഘം. ഉടലറ്റവ, തലയില്ലാത്തതു, കൈകാലുകൾ ഇല്ലാത്തവ. ഓരോന്നും സൂക്ഷ്മമായി പരിശോധിച്ചു തിരിച്ചറിയാൻ തെളിവുകൾ ശേഖരിക്കുകയാണ് ഇവർ. വയനാട്ടിലെയും കോഴിക്കോട്ടെയും മെഡിക്കൽ സംഘം മേപ്പാടിയിലും മഞ്ചേരി, തൃശൂർ മെഡിക്കൽ കോളജുകളിലെ സംഘം നിലമ്പൂർ ജില്ലാ ആശുപത്രിയിലുമാണു ശരീരഭാഗങ്ങൾ പരിശോധിക്കുന്നത്.
പാലക്കാട്∙ കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കമ്പിക്കുരുക്കിൽപ്പെട്ടത് ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതായും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലിന് തളർച്ചയുണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ
കണ്ണൂർ∙ കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച അഞ്ചുപേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്രക്കാരായ കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ
പാലക്കാട്∙ പാലക്കാട് കുത്തനൂരിൽ സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് (65) മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. വീടിന് സമീപത്ത് മരിച്ചനിലയിൽ ഹരിദാസനെ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റിരുന്നു. സൂര്യാഘാതമേറ്റാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍
ലക്നൗ∙ ഉത്തര്‍പ്രദേശില്‍ ജയിലില്‍നിന്ന് അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച മുന്‍ എംഎല്‍എയും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരി മരിച്ചതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. 2005 മുതല്‍ പഞ്ചാബിലും യുപിയിലും ജയിലിലായിരുന്ന അന്‍സാരിക്ക് ജയിലിനുള്ളില്‍വച്ച് വിഷം കൊടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
മലപ്പുറം∙ കാളികാവില്‍ രണ്ടരവയസ്സുകാരി മരിച്ചതു മർദനത്തെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും പരുക്കേറ്റിരുന്നു. ഇവയാണു മരണത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. തലയിൽ രക്തം കട്ട പിടിച്ചതായും വാരിയെല്ല് പൊട്ടിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. രണ്ടരവയസ്സുകാരിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
വൈത്തിരി∙ പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വിദ്യാർഥിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വിദ്യാർഥി ക്രൂരമർദനത്തിനിരയായെന്നു റിപ്പോർട്ടിൽ പറയുന്നു. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ട് അടിച്ചതിന്റെ പാടുകളുണ്ട്.
ന്യൂഡൽഹി∙ വെടിയേറ്റ് കൊല്ലപ്പെട്ട മുൻ മോഡൽ ദിവ്യ പഹൂജയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്ത്. ദിവ്യയ്ക്ക് നേരെ അക്രമികൾ വെടിയുതിർത്തതു തൊട്ടടുത്തുനിന്നാണെന്നും തലയിൽനിന്ന് ഒരു വെടിയുണ്ട പുറത്തെടുത്തതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. നാല് ഡോക്ടർമാരാണു ദിവ്യ പഹൂജയുടെ മൃതദേഹം
കണ്ണൂർ∙ പെരിങ്ങത്തൂരില്‍ കിണറ്റിൽ വീണ പുലി ചത്തത് ആന്തരികാവയവങ്ങൾക്കേറ്റ പരുക്കു മൂലമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കേറ്റ ക്ഷതത്തിൽ ആന്തരിക രക്തസ്രാവമുണ്ടായെന്നും
Results 1-10 of 20