Activate your premium subscription today
Friday, Apr 18, 2025
ജപ്പാനിലെയും കോസ്റ്റ റിക്കയിലെയും ഗ്രാമപ്രദേശങ്ങളിൽ 100 വയസ്സു പിന്നിട്ട അപ്പൂപ്പൻമാരും അമ്മൂമ്മമാരും ചെറുപ്പക്കാരെപ്പോലെ ‘യോ യോ’ വൈബിൽ ജീവിക്കുന്നതിനെക്കുറിച്ചു കേട്ടിട്ടില്ലേ? എന്തായിരിക്കും അവരുടെ ആരോഗ്യ രഹസ്യം? പ്രായം 30 കഴിയുമ്പോഴേക്കും തല നരച്ചും, 40 കഴിയുമ്പോഴേക്കും നടുവും കൈകാൽമുട്ടുകളും വേദനിച്ചുഴിഞ്ഞും, 50 കഴിയുമ്പോഴേക്കും ജീവിതശൈലീ രോഗങ്ങൾക്കു മരുന്നു കഴിച്ചും, 60 കഴിയുമ്പോഴേക്കും ആശുപത്രിവാസം പതിവാക്കിയും ജീവിക്കുന്നവരാണു ഭൂരിപക്ഷം മലയാളികളും. നമുക്കുൾപ്പെടെ ആർക്കും പിടികിട്ടാത്തതാണ് ജപ്പാനിലെയും കോസ്റ്റ റിക്കയിലെയും ആയുർദൈർഘ്യത്തിന്റെ രഹസ്യം. ലോകം മുഴുവനുമുള്ള ആരോഗ്യ ഗവേഷകർ ഇതേപ്പറ്റി അന്വേഷണം തുടങ്ങിയിട്ടു കുറച്ചധികമായി. അതിനുള്ള മറുപടിയെന്നോണമാണ് ഇപ്പോൾ പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് സജീവ ചർച്ചയാകുന്നത്. കീറ്റോ ഡയറ്റ്, വീഗൻ ഡയറ്റ്, മെഡിറ്ററേനിയൻ ഡയറ്റ് എന്നിങ്ങനെ ഡയറ്റുകൾ പലതും മാറിമാറി പയറ്റിയിട്ടും ഫലം കിട്ടാത്തവർക്കു പ്ലാനറ്ററി ഡയറ്റ് പ്രയോജനപ്പെടുമെന്നാണ് ആരോഗ്യ ഗവേഷകർ അഭിപ്രായപ്പെടുന്നത്. 14 വർഷം തുടർച്ചയായി 11,000ത്തിൽ അധികം മുതിർന്ന പൗരന്മാരെ നിരീക്ഷിച്ചും പഠിച്ചുമാണു ഗവേഷകർ ഈ ഡയറ്റ് വികസിപ്പിച്ചെടുത്തത്. പിഎച്ച്ഡി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം
വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പച്ചക്കറികൾ, ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ അടിസ്ഥാനശിലകളാണ്. എന്നാൽ ചില പച്ചക്കറികൾ ചില ആളുകളിൽ ഇൻഫ്ലമേഷനു കാരണമാകും. എന്താണ് ഇൻഫ്ലമേഷൻ? പരിക്കുകളോടോ അണുബാധകളോടോ ഉള്ള ശരീരത്തിന്റെ പ്രതിരോധ തന്ത്രമാണ് ഇൻഫ്ലമേഷൻ അഥവാ വീക്കം. വളരെ കുറച്ചു
3,000 വർഷത്തിലേറെയായി ആചരിക്കുന്ന ഒരു പുരാതന ഇന്ത്യൻ ഔഷധ സമ്പ്രദായമാണ് ആയുർവേദം, അവിടെയാണ് ഭക്ഷണ പൊരുത്തക്കേട് എന്ന ആശയം ആദ്യമായി ഉയർന്നുവന്നത്. അഞ്ച് അടിസ്ഥാന മൂലകങ്ങളായ—സ്പേസ്, വായു, തീ, വെള്ളം, ഭൂമി—, മൂന്ന് ദോഷാസ്—പിത്ത, കഫ, വാത— എന്നിവയുടെ പ്രതിപ്രവർത്തനം ശരീരത്തിനുള്ളിൽ സന്തുലിതാവസ്ഥ
ഇന്ന് വളരെ പ്രചാരമേറിയ രണ്ട് ഭക്ഷണരീതികളാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങും കീറ്റോ ഡയറ്റും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഈ രണ്ടു ഡയറ്റുകൾക്കും അവയുടേതായ ഗുണങ്ങളുണ്ട്. ഒരാളുടെ ജീവിതശൈലിയും ലക്ഷ്യങ്ങളും അനുസരിച്ച് അനുയോജ്യമായ ഡയറ്റ് തെരഞ്ഞെടുക്കാം. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് എന്തു കഴിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരുന്ന ഭക്ഷണരീതിയാണ് കീറ്റോജനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് ഈ ഡയറ്റ് പിന്തുടരുന്നത്. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഈ ഡയറ്റ്, കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. എന്നാൽ കീറ്റോഡയറ്റിന്
വിശുദ്ധ റംസാൻ മാസം തുടങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളോടൊപ്പം ആത്മീയമായ വളർച്ചയും ഈ മാസം ലക്ഷ്യം വയ്ക്കുന്നു. റംസാൻ, നൊയമ്പുകാലം കൂടിയാണ്. സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും ഇടയിൽ ഭക്ഷണമോ വെള്ളമോ കുടിക്കാതെ കഠിനവ്രതം എടുക്കുന്ന സമയം കൂടിയാണിത്. ഉപവാസം ആരോഗ്യത്തിനും സൗഖ്യത്തിനും ഏറെ ഗുണം ചെയ്യും.
ശരീരം മെലിഞ്ഞിരിക്കാൻ ഭക്ഷണം ഒഴിവാക്കി ഒടുവിൽ ജീവൻ നഷ്ടമായ പെൺകുട്ടിയുടെ വാർത്തയാണ് സമൂഹമാധ്യമത്തിൽ നിറഞ്ഞിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം അളുകളും. അവരിൽ പലരും വളരെ ചുരുങ്ങിയ സമയം കൊണ്ട് ശരീരഭാരം കുറയ്ക്കാൻ പ്രയത്നിക്കുന്നവരും. ഡയറ്റോ വ്യായാമമോ ഇന്ന് തുടങ്ങിയാൽ അടുത്ത
ശരീരത്തിന്റെ തടി കൂടരുത്. കൂടിയാൽ അത് സൗന്ദര്യത്തെ ബാധിക്കും. അങ്ങനെയെങ്കിൽ ഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്. തെറ്റായ ഒരു വിവരം ഒരാളുടെ ജീവനെടുക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീനന്ദ. അനോറെക്സിയ നെർവോസ എന്ന അവസ്ഥയെത്തുടർന്നാണ് പതിനെട്ട് വയസ്സ് മാത്രമുള്ള പെൺകുട്ടി ചികിത്സയിലിരിക്കെ
5:2 ഡയറ്റ് എന്നത് ഇടവിട്ടുള്ള ഉപവാസരീതിയാണ്, അതിൽ ആഴ്ചയിൽ അഞ്ച് ദിവസം സാധാരണ ഭക്ഷണം കഴിക്കുകയും തുടർച്ചയായി രണ്ട് ദിവസത്തേക്ക് കാലറി ഉപഭോഗം (സാധാരണയായി 500–600 കാലറി) ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് ഒരു ആരോഗ്യപരമായ ഡയറ്റായി
കുടുംബത്തിനോ ജോലിക്കോ അല്ലാതെ നിങ്ങൾ നിങ്ങൾക്കു വേണ്ടി മാത്രം എന്തെങ്കിലുമൊരു കാര്യം ചെയ്തത് എന്നാണ്? സ്ത്രീകൾ എപ്പോഴും സ്വന്തം കാര്യത്തെ ഏറ്റവും അവസാനത്തേക്കാണ് നീക്കി വയ്ക്കും. പതിയെ സ്വന്തം ശരീരത്തെ മനസ്സിലാക്കാൻ കഴിയാതെ വരുന്നു. നമ്മുടെ ആരോഗ്യത്തിൽ സ്വയം ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ മറ്റാരുണ്ട്?
Results 1-10 of 145
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.