Activate your premium subscription today
ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ കൃത്രിമ ബസ് സ്റ്റോപ്പുകൾ മൂലം ആശുപത്രിയിൽ എത്തുന്നവർക്ക് അടിപ്പാത ഉപയോഗപ്പെടുത്താൻ കഴിയുന്നില്ലെന്നു പരാതി. അടിപ്പാതയ്ക്കു മുകളിൽ, ആശുപത്രിയുടെ പ്രധാന കവാടത്തിനു മുന്നിലാണ് സ്വകാര്യ ബസുകൾ കൃത്രിമ ബസ് സ്റ്റോപ് സൃഷ്ടിച്ചിരിക്കുന്നത്. ബസിൽ
പത്തനാപുരം∙ താലൂക്കിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസ്സുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഒരു മാസം മുൻപ് ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരത്ത് പോയിരുന്നു, അവിടെ നിന്നു ബാധിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതർ.
കോട്ടയം ∙ നിപ്പ സംശയത്തിൽ കോട്ടയം െഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാളെ പ്രവേശിപ്പിച്ചു. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകൾ അയച്ചിട്ടുണ്ട്.
ഗാന്ധിനഗർ ∙ മെഡിക്കൽ കോളജിലെ പ്രധാന സിടി സ്കാൻ സംവിധാനം തകരാറിലായിട്ട് 2 മാസം പിന്നിടുന്നു. നിർധനരോഗികൾ പോലും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലായിട്ടും അധികൃതർക്ക് കുലുക്കമില്ല.
കോട്ടയം ∙ കരൾ തകരാറിലായ കാക്കശേരി കെ.എം.സുനീഷ് (43) അടിയന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മൂന്നു വർഷമായി ഗുരുതര കരൾരോഗത്തിന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഭാര്യ നിഷയാണ് കരൾ പകുത്തു നൽകുന്നത്. ചികിത്സയ്ക്കായി വലിയ തുക ചെലവായി. കരൾമാറ്റ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും 10 ലക്ഷം രൂപ ചെലവാകും. അടിയന്തര ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാർ നിർദേശിച്ചത്.
ഗാന്ധിനഗർ ∙ കോട്ടയം മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്ത് 2 പേരിൽ നിന്നായി ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ വ്യാജ ഡോക്ടർ പിടിയിലായി. പള്ളിക്കത്തോട് സ്വദേശിയായ യുവാവാണു പാലാ പൊലീസിന്റെ പിടിയിലായത്. പാലാ സ്വദേശിയാണു തട്ടിപ്പിനിരയായത്. വാങ്ങിയ പണം തട്ടിപ്പുകാരൻ തിരികെക്കൊടുത്തതോടെ കേസ് ഒത്തുതീർപ്പായി.
സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളജിനു വിട്ടുനൽകാനുള്ള തീരുമാനം മരണശേഷം തർക്കമായി. മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകുന്നതു സംബന്ധിച്ച നടപടികളെന്തൊക്കെ? ഈ മൃതദേഹങ്ങൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു? എങ്ങനെ നൽകാം? ∙ ഒരാൾക്ക് മരണ ശേഷം തന്റെ ശരീരം
കിടങ്ങൂർ ∙ ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു. കിടങ്ങൂർ ജംക്ഷനിൽ ഓട്ടോ ഡ്രൈവറായ പിറയാർ കാവുംപാടം കൊങ്ങോർപള്ളിത്തറയിൽ ഗീത (45) ആണു മരിച്ചത്. കിടങ്ങൂർ - അയർക്കുന്നം റോഡിൽ പാറേവളവിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഗീത ഓട്ടോയിൽ കുഴഞ്ഞുവീഴുകയും ഓട്ടോ റോഡിൽ മറിയുകയും ചെയ്തു.
ഗാന്ധിനഗർ ∙ പ്രവേശന കവാടമില്ലാത്ത ഏക ഗവ. മെഡിക്കൽ കോളജ് എന്ന പേരുദോഷം കോട്ടയം മെഡിക്കൽ കോളജിനു മാറുന്നു.വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർഥികൾ നിർമിച്ചു നൽകുന്ന കമാനത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. ചില്ലറ മിനുക്കുപണികൾ കൂടി പൂർത്തിയായാൽ വജ്ര ജൂബിലി ഗേറ്റ് നാടിനു സമർപ്പിക്കും. കോട്ടയം
കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളിൽ നിന്നും ഐസിയു, വെന്റിലേറ്റർ ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള ആശുപത്രി വികസന സമിതിയുടെ നീക്കം വിവാദത്തിലേക്ക്. ഫീസ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസും മറ്റ് പ്രതിഷേധ പാർട്ടികളും രംഗത്തെത്തി.ഐസിയുവിൽ
Results 1-10 of 99