ADVERTISEMENT

അഗളി (പാലക്കാട്)∙ ടൂത്ത് പേസ്റ്റെന്ന് കരുതി അബദ്ധത്തിൽ എലിവിഷം വായിലാക്കിയ മൂന്നു വയസ്സുകാരി മരിച്ചു. അഗളി ജെല്ലിപ്പാറ മുണ്ടന്താനത്ത് ലിതിന്റെയും ജോമരിയയുടെയും മകൾ നേഹ റോസ് ആണു മരിച്ചത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഫെബ്രുവരി 21ന് വീട് പെയിന്റിങ്ങിനു വേണ്ടി വീട്ടുസാധനങ്ങൾ മാറ്റിയിട്ടതിൽ നിന്നാണ് കുട്ടിക്ക് എലിവിഷം നിറഞ്ഞ ട്യൂബ് കിട്ടിയത്. 

കുട്ടി വിഷം വായിലാക്കിയെന്ന് മനസ്സിലായ ഉടൻ രക്ഷിതാക്കൾ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലും തിരുവനന്തപുരം ശ്രീചിത്രയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടക്കും.

English Summary:

Three-Year-Old Dies After Accidental Rat Poison Ingestion: Accidental rat poison ingestion tragically claimed the life of a three-year-old girl. The child, Neha Rose, died despite receiving treatment at multiple hospitals after mistaking rat poison for toothpaste.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com