കോട്ടയം മെഡിക്കൽ കോളജിൽ അജ്ഞാത മൃതദേഹം

Mail This Article
കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളജിൽ തിരിച്ചറിയാനാവാതെ 60–70 ഇടയിൽ പ്രായമുള്ള പുരുഷന്റെ മൃതദേഹം. മാർച്ച് 19ന് രാവിലെ 7.30ന് കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മാർച്ച് 20ന് 10.45ന് മരിച്ചു. ഇളം നീല നിറത്തിൽ വെള്ളയും റോസും പൂക്കളോടു കൂടിയ ഹാഫ് കൈ ഷർട്ടും ബ്രൗൺ കളർ പാന്റുമാണ് ധരിച്ചിരുന്നത്. കഴുത്തിൽ കറുത്ത ചരടുണ്ട്. ഉദ്ദേശം 168 സെ.മീ. ഉയരമുണ്ട്. നരച്ച കുറ്റി താടി രോമം വളർന്നു കാണുന്നു. തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലോ 9497987071, 9497980326, 0481–2560333 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.