നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; മെയിൽ നഴ്സ് പിടിയിൽ

Mail This Article
ഏറ്റുമാനൂർ ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ചു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മെയിൽ നഴ്സ് അറസ്റ്റിൽ. കടുത്തുരുത്തി മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൻ ജോസഫ് (24) ആണ് അറസ്റ്റിലായത്.
ബിഎസ്‌സി നഴ്സിങ് പൂർത്തിയാക്കിയ ആൻസൻ ഒരു മാസം മുൻപാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിനായി എത്തിയത്. ഇയാളും മറ്റു നഴ്സിങ് അസിസ്റ്റന്റുമാരും ഉൾപ്പെടെയുള്ളവർ വസ്ത്രം മാറുന്ന മുറിയിൽനിന്ന് ഓൺ ആക്കിയ നിലയിൽ ഇന്നലെ ആൻസന്റെ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. ആൻസനു ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണു ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്. ഗാന്ധിനഗർ എസ്എച്ച്ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. കോടതി ജാമ്യത്തിൽ വിട്ടയച്ചു.