Activate your premium subscription today
Friday, Apr 18, 2025
കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്. യുവതിക്ക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിൽ തുടരുന്ന യുവതി വെന്റിലേറ്ററിലാണ്.
കോഴിക്കോട് ∙ നിപ്പ സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനിയായ നാൽപതുകാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്നും വൈകിട്ടോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാൽ വെന്റിലേറ്ററിലേക്കു മാറ്റി.
കോഴിക്കോട് ∙ നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് നിപ്പ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി.വവ്വാലുകളുടെ പ്രജനനകാലമായി കരുതപ്പെടുന്ന മേയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയത്താണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിപ്പ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ,
അലബാമ∙ നിപ വൈറസിന്റെ ഇനത്തിൽപ്പെട്ട മാരക വൈറസിനെ വടക്കേ അമേരിക്കയിലെ ക്വീൻസ്ലാൻഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ഹെനിപാ വൈറസ് കുടുംബത്തിന്റെ ഭാഗമായ ക്യാംപ് ഹിൽ വൈറസ് വിചാരിച്ചതിലും കൂടുതൽ വ്യാപിക്കുമെന്ന ആശങ്കയുണ്ട്. കാനഡയിലും അമേരിക്കയിലും
മലപ്പുറം ∙ ജില്ലയിലെ നിപ്പ നിയന്ത്രണങ്ങൾ പിൻവലിച്ചു. കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയതും പിൻവലിച്ച് കലക്ടർ ഉത്തരവിട്ടു.
മലപ്പുറം ∙ ജില്ലയിലെ നിപ്പ നിയന്ത്രണം പിൻവലിച്ചു. 16 സാംപിളുകളുടെ ഫലം കൂടി നെഗറ്റീവായതിനു പിന്നാലെയാണ് തീരുമാനം. ഹൈറിസ്ക് വിഭാഗത്തിലെ 4 പേർ ഉൾപ്പടെ സമ്പർക്കപ്പട്ടികയിലെ 94 പേരുടെ ക്വാറന്റീൻ ഇന്ന് അവസാനിക്കും. 21 ദിവസം പൂർത്തിയായതോടെയാണ് ഇവരുടെ ക്വാറന്റീൻ തീരുന്നത്. രോഗലക്ഷണങ്ങളുള്ള ഒരാളെ കൂടി ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ∙ നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.
നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്
തിരുവനന്തപുരം∙ നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വെള്ളിയാഴ്ച പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 1
വണ്ടൂർ ∙ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്നു കണ്ടെയ്ൻമെന്റ് സോണുകളായ തിരുവാലി പഞ്ചായത്തിലെ വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മൃഗസംരക്ഷണ വകുപ്പും രംഗത്ത്. യുവാവ് മരിച്ച വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ വളർത്തു മൃഗങ്ങളിൽ നിന്നു രക്ത, സ്രവ സാംപിളുകൾ ശേഖരിച്ചു.ഇവ വിശദ
Results 1-10 of 454
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.