Activate your premium subscription today
ആദ്യമേ ഒരു മുൻകൂർജാമ്യം എടുക്കട്ടെ. അവയവദാനം ജീവദാനമാണെന്നും ദാനങ്ങളിൽ എറ്റവും മഹത്തായതാണെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിൽത്തന്നെ ഏത് വീക്ഷണകോണിൽ നിന്ന് നോക്കിയാലും മരണാന്തര അവയവദാനം ഒരുപടി മുന്നിൽനിൽക്കുമെന്നും മാനവകുലത്തിന് തന്നെ ഏറ്റവും ഉത്തമമായ ഒരു മാതൃകയാണെന്നും ആണ് എന്റെ കാഴ്ചപ്പാട്. പക്ഷേ, ചില വിവാദങ്ങളിൽപ്പെട്ട് മരണാനന്തര അവയവദാനം ഏതാണ്ട് നിലച്ചുപോയ അവസ്ഥയാണ് ഇന്ന് കേരളത്തിൽ. അതിലൊരുപാട് സങ്കടപ്പെടുന്ന ആളു കൂടിയാണ് ഞാൻ. 2010ൽ ആണെന്നു തോന്നുന്നു, പാലക്കാട് മെഡിക്കൽ കോളജ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ‘പാലക്കാട് മെഡിക്കൽ കോളജ് ആക്ഷൻ കൗൺസിൽ’ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടിരുന്നു. എല്ലാത്തരം രാഷ്ട്രീയ പാർട്ടികളിലും പെട്ട ആളുകളും പാലക്കാട്ടെ പൊതുപ്രവർത്തകരും അക്കൂട്ടത്തിലുണ്ടായിരുന്നു. മെഡിക്കൽ കോളജ് രൂപീകരിച്ചു കഴിഞ്ഞപ്പോൾ അതൊരു ചാരിറ്റബിൾ സൊസൈറ്റിയായി മാറി. അതിന്റെയൊക്കെ ഭാഗമായി പ്രവർത്തിക്കാനും അവയവദാനം പ്രോത്സാഹിപ്പിക്കാനായി ഒരുപാട് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമാവാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും മനസ്സിൽ മുള്ളുപോലെ കിടന്നിരുന്ന ചില സംഭവങ്ങളുണ്ട്. 2009 ഓഗസ്റ്റ് 25. ജോസഫ് എന്ന സിനിമ ഇറങ്ങുന്നതിനും 9 വർഷങ്ങൾക്കു മുൻപാണ്. ഒരു ഉച്ച സമയത്ത്, വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തലേദിവസം മരണപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുവന്നു. നമുക്കയാളെ അശോക് മേനോൻ എന്ന് വിളിക്കാം. അപകടമുണ്ടാകുന്നതിന് ഒരാഴ്ച മുൻപ് വാങ്ങിയ പുതിയ ബൈക്ക് ഹൈവേയിലേക്ക് കയറ്റുന്നതിനിടെ തെന്നി മറിഞ്ഞുവീണ് റോഡിൽ തലയിടിച്ചാണ് അപകടം നടന്നത്. നാല് ദിവസത്തെ ചികിത്സയ്ക്കുശേഷം ഓഗസ്റ്റ് 24ന് രാത്രി ഏഴു മണിയോടെ മരണപ്പെട്ടു. തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കുകളായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. പക്ഷേ, അസ്വാഭാവികമായി മറ്റൊന്നുണ്ടായിരുന്നു; വൃക്കകളിൽ ഒന്ന് നീക്കം ചെയ്തിരിക്കുന്നു. മരണം നടന്നിരിക്കുന്നതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് മുൻപ്, എന്നാൽ പരമാവധി ഒരു മാസത്തിനകമാണ് അത് സംഭവിച്ചിട്ടുണ്ടാവുകയെന്ന് മനസ്സിലായി. പക്ഷേ, അങ്ങനെയൊരു ശസ്ത്രക്രിയയെപ്പറ്റി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല.
അവയവദാന നയത്തിൽ മാറ്റം വരുത്തിയതോടെ രാജ്യത്ത് അവയവദാതാക്കളുടെ എണ്ണത്തിൽ വൻ വർധന. അവയവദാനത്തിനുള്ള ആരോഗ്യ, സാമൂഹിക സംരക്ഷണ മന്ത്രാലയത്തിന്റെ ഹയാത്ത് പദ്ധതിയിൽ ഇതുവരെ റജിസ്റ്റർ ചെയ്തത് 26,825 പേർ.
ദുബായ് ∙ പെട്ടെന്നൊരുദിവസം കുഴഞ്ഞുവീണ് കോമയിലായിപ്പോയ ഫ്രഞ്ച് കുടുംബത്തിലെ 17കാരന്റെ അവയവങ്ങൾ പുതുജീവനേകിയത് ഇന്ത്യക്കാരുൾപ്പെടെ അഞ്ച് പേർക്ക്. രണ്ട് വർഷം മുൻപായിരുന്നു കുടുംബത്തെ ആജീവനാന്തം ദുഃഖത്തിലാഴ്ത്തിയ സംഭവമുണ്ടായത്. ഫ്രാൻസ് സ്വദേശിനി നതാലി ഗ്രാൽ സോറൻസിന്റെ മകൻ വിഗ്ഗോ സോറൻസനാണ് വീട്ടിൽ
ലണ്ടൻ. യുകെ ബര്‍മിങ്ങാമിന് സമീപം റെഡിച്ചിൽ അന്തരിച്ച നാലു വയസ്സുകാരി എയ്ഞ്ചൽ (ടിയാന) ജോസഫിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ 10.30 ന് റെഡിച്ചിലെ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍സി ചര്‍ച്ചിലാണ് പൊതുദർശന ശുശ്രൂഷകൾ നടക്കുക. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ റെഡിച്ചിലെ അബേ
ഖലീൽ ജിബ്രാൻ പറയുന്നു - ‘‘ചിലരുണ്ട്, അവർ ആഹ്ലാദത്തിനു വേണ്ടിയോ നന്മ ചെയ്യണമെന്നു കരുതിയോ അല്ല ദാനം ചെയ്യുന്നത്. ദൂരെയെങ്ങോ ഒരു താഴ്വരയിൽ വളരുന്ന മിർട്ടിൽ ചെടി അന്തരീക്ഷത്തിലേക്കു സുഗന്ധം പ്രസരിപ്പിക്കുന്നതു പോലെ അവർ നൽകുന്നു. ഇങ്ങനെയുള്ളവരുടെ കൈകളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. ഇവരുടെ
കൊച്ചി ∙ വൃക്കദാതാവിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന കാരണത്താൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതിപത്രം പൊലീസ് നിഷേധിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് ഒരാഴ്ചയ്ക്കകം അനുമതി നൽകാൻ ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിക്ക് ഹൈക്കോടതി നിർദേശം നൽകി. തൃശൂർ സ്വദേശിനിയായ വൃക്കദാതാവും വൃക്ക സ്വീകരിക്കുന്ന എറണാകുളം സ്വദേശിയും നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്.
കോഴിക്കോട് ∙ വെറ്റ് ലീസ് വ്യവസ്ഥയിൽ കേരള പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്റെ വിലയാണുള്ളതെന്ന് ആവർത്തിച്ചുറപ്പിച്ച സംഭവമാണ് ശനിയാഴ്ച നടന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ അവയവങ്ങൾ തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് എത്തിച്ച സംഭവത്തേക്കുറിച്ച്
തിരുവനന്തപുരം∙ മസ്തിഷ്ക മരണമടഞ്ഞ തമിഴ്നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) അവയവങ്ങള്‍ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവദാനം നിര്‍വഹിക്കുന്നത്. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിങ്ങനെയാണു ദാനം നല്‍കിയത്.
കൊച്ചി∙ സന്യാസിനിയായ സഹോദരിക്കു സഹോദരനായ വൈദികന്റെ ജീവസമ്മാനം, തകരാറിലായ വൃക്കകൾക്കു പകരം സ്വന്തം വൃക്കയിൽ ഒന്ന്. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ മരിയൻ പ്രോവിൻസ് അംഗമായ സിസ്റ്റർ ബിനി മരിയയുടെ ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി കൂടിയതോടെയാണു ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കണമെന്നു
Results 1-10 of 25