Activate your premium subscription today
പെരുവ ∙ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു രോഗി മരിച്ചു. ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ഗുരുതര പരുക്ക്. കോതമംഗലം പോത്താനിക്കാട് പുൽപ്രയിൽ ബെൻസൺ (35) ആണു മരിച്ചത്. ആംബുലൻസ് ഡ്രൈവർ തിരുവനന്തപുരം സ്വദേശി ശിവപ്രസാദ് (42), ബെൻസണിന്റെ ബന്ധു ബൈജു (50) എന്നിവർക്കാണു ഗുരുതരമായി പരുക്കേറ്റത്.
അബുദാബി ∙ ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ഗാസയിൽനിന്ന് 210 രോഗികളെ കൂടി യുഎഇയിലെത്തിച്ചു.
ന്യൂഡൽഹി ∙ കോവിഡ്-19 കാലത്ത് പരിശോധനകൾക്കായി രോഗികളിൽ നിന്ന് ശേഖരിച്ച സാംപിളുകളിൽ കേന്ദ്ര ബയോടെക്നോളജി വകുപ്പ് ക്ലിനിക്കൽ പഠനം നടത്തും. രോഗബാധിതന്റെ ശരീരത്തിൽ വൈറസ് വരുത്തിയ മാറ്റങ്ങൾ ശാസ്ത്രീയമായി പഠിച്ച് ഭാവി മഹാമാരികളെ പ്രതിരോധിക്കുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം. 54 ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗാകും ഗവേഷണത്തിനു നേതൃത്വം നൽകുക. അണുബാധയുടെ കാരണം, രോഗപ്രതിരോധശേഷി, വൈറസിന്റെ പരിണാമം, രോഗിയുടെ ശരീരത്തിൽ വന്ന മാറ്റം തുടങ്ങിയവയാകും പഠനത്തിനു വിധേയമാക്കുക.
തിരുവനന്തപുരം ∙ പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും പേരൂർക്കട ഗവ.ജില്ലാ മാതൃക ആശുപത്രി അത്യാഹിത വിഭാഗത്തിലെ സീലിങ് ഫാൻ പൊട്ടിവീണു സാരമായി പരുക്കേറ്റു. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് പരുക്കേറ്റത്. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്.
ലക്നൗ ∙ ശ്വാസതടസ്സമുള്ള രോഗിക്ക് ഓക്സിജൻ നൽകുന്നതിനായി വീടിനുള്ളിൽ വച്ചിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് യുപിയിൽ ദമ്പതികളും മക്കളും ഉൾപ്പെടെ 6 കുടുംബാംഗങ്ങൾ മരിച്ചു. ബുലന്ദ്ശഹർ ജില്ലയിലെ സിക്കന്ദരാബാദിലാണു സംഭവം.ആശുപത്രിയിൽ നിന്നു ചികിത്സ കഴിഞ്ഞു വീട്ടിലെത്തിയ റുക്സാന (45), ഭർത്താവ് റിയാസുദ്ദീൻ (50), 3 മക്കൾ, 3 വയസ്സ് പ്രായമുള്ള റുക്സാനയുടെ കൊച്ചുമകൾ എന്നിവരാണ് മരിച്ചത്. 2 നിലയുള്ള ഇവരുടെ വീട്ടിൽ 19 പേരാണുണ്ടായിരുന്നത്. സ്ഫോടനത്തിൽ വീട് ഭാഗികമായി തകർന്നു.
മുംബൈ∙ രക്തസമ്മർദം കുറഞ്ഞ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന വ്യവസായി രത്തൻ ടാറ്റയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ന്യൂഡൽഹി ∙ ഐസിയുവിൽ ഉൾപ്പെടെ കൃത്രിമ ജീവൻരക്ഷാ മാർഗങ്ങളുടെ മാത്രം സഹായത്താൽ കഴിയുന്ന രോഗികളിൽനിന്ന് ഉപകരണങ്ങൾ നീക്കുന്നതു സംബന്ധിച്ച കരടുമാർഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. കൃത്രിമ മാർഗങ്ങളിലൂടെ ജീവൻ നിലനിർത്തി 72 മണിക്കൂറിനുശേഷവും ആരോഗ്യനിലയിൽ മാറ്റമില്ലെങ്കിൽ ഉപകരണങ്ങൾ നീക്കാം. ഇതിനു രോഗിയുടെ അല്ലെങ്കിൽ ബന്ധുക്കളുടെയും ഡോക്ടർമാരുൾപ്പെട്ട വിദഗ്ധസമിതിയുടെയും അനുമതി വേണം.
അബുദാബി ∙ യുദ്ധക്കെടുതിയിലായ ഗാസയിൽനിന്ന് 252 രോഗികളെയും കുടുംബാംഗങ്ങളെയും യുഎഇ അടിയന്തരമായി ഒഴിപ്പിച്ചു. ഇസ്രയേലിലെ റാമോൺ വിമാനത്താവളത്തിൽ എത്തിച്ചാണ് 2 പ്രത്യേക വിമാനങ്ങളിലായി ഇത്രയും പേരെ അബുദാബിയിൽ കൊണ്ടുവന്നത്. ഇതിൽ 97 പേരുടെ നില ഗുരുതരമാണ്. ഇതിനു പുറമെ അർബുദ രോഗികളെയും യുഎഇയിൽ എത്തിച്ച്
കോഴിക്കോട് ∙ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയുടെ മർദനമേറ്റ് വനിതാ നഴ്സിങ് ഓഫിസർക്കു പരുക്ക്. ശനിയാഴ്ച അർധരാത്രി ഏഴാംവാർഡിലായിരുന്നു സംഭവം. വാർഡിലുള്ള മറ്റുള്ളവരെ കിടക്കാൻപോലും അനുവദിക്കാതെ രോഗി ബുദ്ധിമുട്ടിക്കുന്നതറിഞ്ഞ ഉടനെ സുരക്ഷാ ജീവനക്കാരനും പൊലീസുകാരനും വാർഡിലെത്തുകയും പുരുഷ നഴ്സിങ് ഓഫിസർ രോഗിക്കു കുത്തിവയ്പ് നൽകുകയും ചെയ്തിരുന്നു.
നല്ല തിരക്കുള്ള സമയം സർക്കാർ ആശുപത്രിയുടെ ഒപിയിൽ പോയി നോക്കിയിട്ടുണ്ടോ? ഡോക്ടറെ കാണാനുളള ഉൗഴം കാത്ത് അക്ഷമരായി ഒപി ടിക്കറ്റുമായി നിൽക്കുന്നവരുടെ നീണ്ട നിര. പരിശോധനാമുറിയിൽ ഡോക്ടർ പരിശോധിക്കാൻ താമസം നേരിട്ടാൽ മതി കാര്യങ്ങൾ കൈവിട്ടു പോകും. ചില നേരങ്ങളിൽ ഒപി മുറിയിൽ ഡോക്ടറോട് കയർക്കുന്നവരും അതേസമയം
Results 1-10 of 25