ADVERTISEMENT

തിരുവനന്തപുരം ∙ പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും പേരൂർക്കട ഗവ.ജില്ലാ മാതൃക ആശുപത്രി അത്യാഹിത വിഭാഗത്തിലെ സീലിങ് ഫാൻ പൊട്ടിവീണു സാരമായി പരുക്കേറ്റു. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് പരുക്കേറ്റത്. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്. 

ചൊവ്വാഴ്ചയായിരുന്നു അപകടം. പനി ബാധിച്ച മകൾ ശാലിനിയുമായി അത്യാഹിതവിഭാഗത്തിൽ എത്തിയതായിരുന്നു ഗീത. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. അപകടത്തെത്തുടർന്ന് ചികിത്സ നൽകാതെ ആശുപത്രി അധികൃതർ മടക്കിഅയയ്ക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇവർ പേരൂർക്കട പൊലീസിൽ പരാതി നൽകി. എന്നാൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.ബി.ഉണ്ണികൃഷ്ണൻ അറിയിച്ചു.

English Summary:

Ceiling Fan Incident in Hospital Leads to Patient and Mother Injuries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com