Activate your premium subscription today
തിരുവനന്തപുരം ∙ സഹകരണ ജീവനക്കാരുടെ പെൻഷൻ പ്രായം 58ൽ നിന്ന് 60 ആക്കുന്നതിന് പെൻഷൻ പരിഷ്കരണ സമിതിയുടെ ശുപാർശ. റിട്ട. ജില്ലാ ജഡ്ജി എൻ. രാജേന്ദ്രൻ നായർ ചെയർമാനായ സമിതിയാണ് ശുപാർശ നൽകിയത്. പെൻഷൻ തുകയിൽ 2% വർധനയും നിർദേശിച്ചിട്ടുണ്ട്. സർക്കാർ വിഹിതമില്ലാത്ത പെൻഷൻ പദ്ധതിയാണ് സഹകരണ സംഘങ്ങളിലുള്ളത്. ജീവനക്കാർ നൽകുന്ന വിഹിതവും അതിൽ നിന്നുള്ള പലിശ വരുമാനവും ചേർത്താണ് പെൻഷൻ നൽകുന്നത്.
അഹമ്മദാബാദ് ∙ വ്യാജ കോടതിയുടെ മറവിൽ വിധിപറയുകയും ഉത്തരവിറക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. 5 വർഷമായി വ്യാജകോടതി നടത്തിവന്ന മോറിസ് സാമുവൽ ക്രിസ്ത്യൻ ആണു പിടിയിലായത്. 2019 ൽ ഒരു സർക്കാർ ഭൂമിയുടെ അവകാശം തന്റെ കക്ഷിക്കാണെന്ന് അവകാശപ്പെട്ട് ഇയാൾ ‘വിധി പ്രസ്താവിക്കുക’യും രേഖകളിൽ കക്ഷിയുടെ പേരു ചേർക്കാൻ ജില്ലാ കലക്ടറോടു നിർദേശിച്ച് വ്യാജ ഉത്തരവിറക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഇതിനായി മറ്റൊരു അഭിഭാഷകൻ മുഖേന സിവിൽ കോടതിയെ സമീപിക്കുകയും ചെയ്തു. ഉത്തരവു വ്യാജമെന്ന് കോടതി റജിസ്ട്രാർ കണ്ടെത്തിയതിനെത്തുടർന്നാണ് കേസ് ഫയൽ ചെയ്തത്.
ചെന്നൈ ∙ ജഡ്ജിക്കെതിരെയുള്ള വ്യക്തിപരമായ പരാമർശങ്ങളോ അധിക്ഷേപങ്ങളോ കോടതിയലക്ഷ്യമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷിനെ വിമർശിച്ചതിന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ.എസ്.ഭാരതിക്കെതിരെ യുട്യൂബർ സവുക്ക് ശങ്കർ നൽകിയ കോടതിയലക്ഷ്യ ഹർജി തള്ളിക്കൊണ്ടാണു പരാമർശം.നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം സുതാര്യതയാണെന്നും വിമർശനങ്ങൾ സ്ഥാപനത്തെ വളർത്തുന്നവയാണെന്നുമുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പ്രസ്താവന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവർത്തിച്ചു. ജഡ്ജിമാർ വരികയും പോവുകയും ചെയ്യും. എന്നാൽ കോടതി നിലനിൽക്കുമെന്നും പറഞ്ഞു.
കൊച്ചി ∙ അഭിസാരിക എന്ന് മറ്റുളളവരോട് പറഞ്ഞതിനെ സ്ത്രീത്വത്തെ അപമാനിച്ചതായി കാണാനാകില്ലെന്ന് ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാനിയമം 509ാം വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരിയെ നേരിട്ട് അങ്ങനെ വിളിച്ചില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഹൂസ്റ്റൺ ∙ യുഎസിൽ വംശീയഅധിക്ഷേപം നേരിടുന്നയാളെന്ന പ്രതീതിയുണ്ടാക്കി വോട്ടർമാരുടെ സഹതാപം പിടിച്ചുപറ്റാനായി വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് സൃഷ്ടിച്ച് വിവാദ പോസ്റ്റുകളിട്ട ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജിന് തടവുശിക്ഷ.
വിധിന്യായങ്ങളിലെ ഭാഷ നിയമപണ്ഡിതർക്കു മാത്രം മനസ്സിലാകുന്നതാക്കി പരിമിതപ്പെടുത്തരുതെന്നു പലതവണ ഓർമിപ്പിച്ച സുപ്രീം കോടതി, ഭാഷാപരമായ മറ്റൊരു തിരുത്തിനു മുൻകയ്യെടുത്തിരിക്കുകയാണ്. കോടതികളിൽ ജഡ്ജിമാർ ഉപയോഗിക്കുന്ന ഭാഷ ഭരണഘടനാമൂല്യങ്ങൾക്കു നിരക്കുന്നതും മുൻവിധികളില്ലാത്തതുമാവണം എന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്.
ടെക്സസ്∙ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ അമേരിക്കയിൽ മലയാളി ന്യായാധിപൻ അറസ്റ്റിൽ. ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജാണ് അറസ്റ്റിലായത്. 2022ൽ നടന്ന കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പിൽ എതിരാളിയായ ട്രെവർ നെൽസിനെ പരാജയപ്പെടുത്താനായി ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കുകയും വംശീയവും വിദ്വേഷപരവുമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെന്ന കുറ്റമാണ് ജോർജിനെതിരെ ചുമത്തിയത്.
കെൻ്റക്കി ∙ ജഡ്ജിയുടെ ചേമ്പറിനുള്ളിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് കെൻ്റക്കി ഷെരീഫ് ജില്ലാ ജഡ്ജിയെ വെടിവച്ച് കൊന്നു.
ന്യൂഡൽഹി ∙ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശങ്ങളിൽ സ്വമേധയാ ഇടപെട്ട സുപ്രീം കോടതി, കർണാടക ഹൈക്കോടതിയോട് റിപ്പോർട്ട് തേടി. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ച ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ മറ്റൊരു കേസിൽ വാദം നടക്കുന്നതിനിടെ വനിതാ അഭിഭാഷകയോട് ആക്ഷേപ പരാമർശം നടത്തിയിരുന്നു.
കോട്ടയം ∙ വിദ്യാഭ്യാസവും കഠിനാധ്വാനത്തിനുള്ള മനസ്സുമുണ്ടെങ്കിൽ യുഎസിൽ, പ്രത്യേകിച്ച് ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ മലയാളികൾക്ക് ഇനിയും വിപുലമായ സാധ്യതകളുണ്ടെന്നു കൗണ്ടി ജഡ്ജ് കെ.പി.ജോർജ്.
Results 1-10 of 71