Activate your premium subscription today
വാഷിങ്ടൻ ഡി സി ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകിയ സംഭവത്തെ ന്യായീകരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറിൻ ജീൻ പിയറി.
വാഷിങ്ടൻ∙ അനധികൃതമായി തോക്ക് കൈവശം വച്ചതിനു ശിക്ഷിക്കപ്പെട്ട മകൻ ഹണ്ടർ ബൈഡനു മാപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘‘ഇന്ന്, ഞാൻ എന്റെ മകൻ ഹണ്ടറിനു മാപ്പ് നൽകി. അധികാരമേറ്റ ദിവസം മുതൽ, നീതിന്യായ വകുപ്പിന്റെ തീരുമാനങ്ങൾ എടുക്കുന്നതിൽ ഇടപെടില്ലെന്ന് ഞാൻ പറഞ്ഞു. എന്റെ മകനോട് അന്യായമായി പെരുമാറുന്നതു കണ്ടിട്ടും ഞാൻ വാക്കു പാലിച്ചു, പ്രോസിക്യൂട്ട് ചെയ്തു’’ – വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഹൂസ്റ്റണ്‍ ∙ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' എന്ന പ്രചാരണ വാക്യം ഡൊണാള്‍ഡ് ട്രംപിന് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്താന്‍ ഏറെ ഗുണകരമായി മാറിയിരുന്നു.
ന്യൂയോർക്ക് ∙ അദാനി ഗ്രൂപ്പ് കമ്പനികൾക്കു പുതുതായി വായ്പ അനുവദിക്കുന്നതു തൽക്കാലത്തേക്കു നിർത്തിവയ്ക്കുന്നതിനെക്കുറിച്ചു രാജ്യാന്തര ബാങ്കുകൾ ആലോചിക്കുന്നതായി സൂചന. റോയ്ട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗൗതം അദാനി അടക്കമുള്ളവർക്കെതിരെ യുഎസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. വൻകിട പദ്ധതികളിലുള്ള മുതൽമുടക്കിനെ ഇതു പ്രതിസന്ധിയിലാക്കിയേക്കാം. എന്നാൽ നിലവിലുള്ള വായ്പകളെ ബാധിക്കില്ല.
വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രത്തില്‍ ട്രംപിനേക്കാള്‍ ഉയരും കൂടുതല്‍ ബൈഡന് വന്നതോടെയാണ് വിഷയം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. പതിവു പോലെ സമൂഹ മാധ്യമങ്ങളിലാണ് 'പൊക്ക'ത്തിലുള്ള ഈ ചര്‍ച്ച നടക്കുന്നത്.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയായി കാരലിൻ ലീവിറ്റിനെ (27) നിയോഗിച്ചു. ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ നാഷനൽ പ്രസ് സെക്രട്ടറിയായിരുന്ന ഇവർ 2016 ലെ ട്രംപ് സർക്കാരിൽ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20ന് ചുമതലയേൽക്കും.
∙വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കരോലിൻ ലീവിറ്റിനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചു.
വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിന്റെ ചരിത്രവിജയത്തിനു ചുക്കാൻ പിടിച്ച തിരഞ്ഞെടുപ്പു പ്രചാരണസംഘം മാനേജറും ഉപദേഷ്ടാവുമായ സൂസി വൈൽസും ചരിത്രം കുറിക്കാനൊരുങ്ങുന്നു. സൂസിയെ വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ ഇവർ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും.
ചരിത്രപരമാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡോണൾഡ് ട്രംപിന്റെ മടക്കം. നാലു വർഷം മുൻപത്തെ തോൽവിയെ ഗംഭീര വിജയംകൊണ്ടു മായ്ച്ചുകളഞ്ഞ്, ലോകത്തെ ഏറ്റവും കരുത്താർന്ന ഭരണാധിപക്കസേരയിലേക്ക് അദ്ദേഹമെത്തുമ്പോൾ പ്രതീക്ഷയ്ക്കൊപ്പം ചില തലങ്ങളിൽ ആശങ്കയ്ക്കുകൂടി വഴിയൊരുങ്ങുന്നു; വാക്കിലെയും പ്രവൃത്തിയിലെയും അസാധാരണത്വമാണ് ട്രംപിന്റെ മുഖമുദ്രയെന്നതിനാൽ വിശേഷിച്ചും.
വാഷിങ്ടൻ∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ പ്രചരണ മാനേജർ സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യത്തെ സുപ്രധാന പ്രഖ്യാപനമാണിത്. യുഎസ് ചരിത്രത്തിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് സൂസി വൈൽസ്.
Results 1-10 of 65