Activate your premium subscription today
ചൈനീസ് ആപ്പായ ടിക്ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനാനുമതി ഇനി ദിവസങ്ങള്‍ മാത്രം. ജനുവരി 19ന് മുമ്പ് ടിക്ടോക്ക് ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്കു വില്ക്കുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്യണം എന്നാണ് നിലവിലുള്ള നിര്‍ദ്ദേശം. ടിക്ടോക്ക് ക്രിയേറ്റേഴ്സ് നിലവിൽ മറ്റു പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട്
ഈ മാസം മധ്യേ കാണാതായ സമൂഹമാധ്യമ താരം ജിയാരെ ഷ്നൈഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. ജോർജിയയിലെ വീടിന് സമീപത്തെ വനപ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. 31 വയസായിരുന്നു.
ഭക്ഷണ പാനീയങ്ങളില്‍ വിചിത്രമായ പുഞ്ചിരിയോടെ നിഗൂഢ പദാർഥങ്ങൾ ചേർക്കുന്ന സ്ത്രീകൾ. അമേരിക്കയില്‍ ടിക് ടോക്, എക്സ്, യുട്യൂബ് തുടങ്ങിയവയിൽ ശ്രദ്ധ നേടുന്ന വിഡിയോകളാണ് ഇവ. അർഥരഹിതമെന്ന് പ്രാഥമികമായി നമ്മൾക്കു തോന്നുമെങ്കിലും ഈ വിഡിയോകളിലൂടെ പ്രചരിക്കുന്ന ആശയം ആശങ്ക ഉയർത്തുന്നതാണെന്നും അപകടകരമായ
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത് ടെക്നോളജി മേഖലയെ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്യുമോ അതോ സ്ലോ മോഷനിലാക്കുമോ? നിര്‍മിത ബുദ്ധിയുടെ (എഐ) വികസിപ്പിക്കല്‍ മുതല്‍, സമൂഹ മാധ്യമങ്ങളുടെ ഭാവിയും, ക്രിപ്റ്റോകറന്‍സികളുടെമുന്നേറ്റവും വരെ ഒട്ടനവധി മേഖലകളെ
ഒരോ പുതിയ തലമുറ ഐഫോണ്‍ സീരിസും അവതരിപ്പിക്കുമ്പോള്‍ ആപ്പിള്‍ അതിന്റെ ക്യാമറാ പ്രകടനം മുന്‍ തലമുറയെ അപേക്ഷിച്ച് മികവു പുലര്‍ത്തുമെന്ന് അവകാശപ്പെടാറുണ്ട്. പൊതുവെ ആപ്പിള്‍ ഫാന്‍സ്, തങ്ങളുടെ പ്രിയപ്പെട്ട കമ്പനി പറയുന്നത് മുഖവിലയ്ക്കെടുക്കുകയാണ് ചെയ്യുന്നത്. cഎന്നാലിപ്പോള്‍, ഒരു ടിക്ടോക്കര്‍ ഐഫോണ്‍ 13
മെലിയാനും വണ്ണം കുറയ്ക്കാനും ക്രമരഹിതമായ ഡയറ്റിങ്ങും മറ്റും പ്രോത്സാഹിപ്പിച്ച ഇൻഫ്ലുവൻസറിനെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക്ടോക് നിരോധിച്ചു. ഡയറ്റിങ് വിഡിയോകളിലൂടെ അനോറെക്സിക് സ്വഭാവം പ്രോത്സാഹിപ്പിച്ചതിനു വിമർശനം നേരിട്ട സമൂഹമാധ്യമ ഇൻഫ്ലുവൻസര്‍ ലിവ് ഷ്മിഡിനെയാണ് ടിക്ടോക്ക് വിലക്കിയത്. എന്നാൽ നിരോധനം
ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ പിൻഗാമിയെ തേടിയുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് ജൂലൈ 28ന്. എന്നാൽ അതിനും നാളുകൾക്കു മുൻപേതന്നെ ഒരു ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. #ElectionCircus എന്ന ഹാഷ്ടാഗിന്റെ ഉറവിടം തേടി ഇറാനിയൻ ‘സൈബർ’ പൊലീസ് അലയാൻ തുടങ്ങിയിട്ടും നാളുകളായി. എന്നാൽ കാട്ടുതീ പോലെയാണ് അത് ഇറാനിലാകെ പടർന്നത്. ഹാഷ്ടാഗിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അതിൽ പറയുംപോലെ, ഇലക്ഷൻ എന്ന സർക്കസിൽനിന്നു മാറി നിൽക്കുക. പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടാലും ഇറാൻ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട വിലക്കുകൾക്ക് മാറ്റമുണ്ടാകില്ലെന്ന ചിന്തയാണ് ഇത്തരമൊരു ഹാഷ്ടാഗിനെ ജനം വൈറലാക്കിയതിനു പിന്നില്‍. സകല സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുള്ള ഇറാനിൽ വിപിഎൻ (Virtual private network) ഉപയോഗിച്ചാണ് ജനം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതുതന്നെ. ഇറാനിൽ അതിശക്തമായ സൈബർ നിയന്ത്രണമുണ്ടെന്നു വയ്ക്കാം. എന്നാൽ തൊട്ടടുത്തു കിടക്കുന്ന രാജ്യമായ ഇറാഖിലോ? അവരും സമൂഹമാധ്യമ നിയന്ത്രണത്തിന്റെ പാതയിലേക്കുള്ള യാത്രയിലാണ്. ഏതുനിമിഷം വേണമെങ്കിലും ടിക്ടോക് ഉൾപ്പെടെ നിരോധിക്കപ്പെടാം. അവിടെയുമുണ്ട്, വ്ലോഗര്‍മാരെയും ഇൻഫ്ലുവൻസർമാരെയും സോഷ്യൽ മീഡിയ താരങ്ങളെയും തടവറയിലാക്കുന്ന നിയമങ്ങള്‍. എന്നാൽ അതോടൊപ്പംതന്നെ അവർ നേരിടേണ്ടി വരുന്നത് ജീവനുതന്നെ നേരെ ഉയരുന്ന ഭീഷണികളാണ്. അവിടെ സമൂഹമാധ്യമ താരങ്ങൾക്കു മേൽ മരണം കൊണ്ടാണ് അജ്ഞാതർ ഭീതി വിതയ്ക്കുന്നത്. അതിന് ഭരണകൂടം കുടപിടിക്കുന്നുണ്ടോ എന്ന ചോദ്യവും രാജ്യാന്തര സമൂഹം ഉയർത്തുന്നു. ഇറാഖിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഉൾപ്പെടെ പറയാനുള്ളത് ഭീതിയുടെ ചോരക്കഥകളാണ്. എന്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളെ ഇറാഖ് ഭയക്കുന്നത്? എന്തുകൊണ്ടാണ് ഭരണകൂടം പോലും ഇക്കാര്യത്തിൽ രക്ഷയ്ക്കു വരാത്തത്? മരണത്തിന്റെ മണമുള്ള രാത്രികളുടെ ഇരുട്ടിൽനിന്ന് ഇനിയും എത്ര പേർ വരും നിരപരാധികൾക്കു നേരെ തോക്കുകളുമായി...?
പ്രസിഡന്റായിരിക്കുമ്പോൾ നിരോധിക്കാൻ ശ്രമിച്ചതാണെങ്കിലും ഇപ്പോൾ ടിക്ടോക്കിലൂടെ യുവാക്കളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ടിക്ടോക്കിൽ ചേർന്ന് ഏകദേശം ഒരാഴ്ചക്കുള്ളിൽ അക്കൗണ്ട് 5.6 ദശലക്ഷം ഫോളോവേഴ്സിനെ ആകർഷിക്കുകയും വിഡിയോയ്ക്ക് 87 ദശലക്ഷത്തിലധികം കാഴ്ചകൾ നേടുകയും ചെയ്തു
ന്യൂയോർക്ക് ∙ അമേരിക്കയിൽ പൂട്ടിക്കുമെന്നുപറഞ്ഞു വിരട്ടിയ വൻകക്ഷികളെല്ലാം പതുക്കെ അക്കൗണ്ട് തുടങ്ങിയ ആഘോഷത്തിലാണ് ടിക്ടോക്.
3 ദശലക്ഷം ഫോളോവേഴ്സുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടിക്ടോക്കിൽ. ഇതിലെന്താണിത്ര അദ്ഭുതമെന്നല്ലേ?.ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചു മുൻപ് പ്രസിഡന്റായിരിക്കെ ട്രംപ് നിരോധിക്കാൻ പരിശ്രമിച്ച പ്ലാറ്റ്ഫോമാണ് ടിക്ടോക്. യുവ വോട്ടർമാരിലേക്കെത്താൻ ടിക്ടോക് സഹായിക്കുമെന്ന തിരിച്ചറിവാണ്
Results 1-10 of 232