Activate your premium subscription today
കോഴിക്കോട്∙ മതമേധാവികളും മതമേലധ്യക്ഷന്മാരും ചേർന്നാണ് കേരളത്തിൽ പുതിയ വർഗീയത കൊണ്ടുവന്നതെന്ന് എഴുത്തുകാരൻ സക്കറിയ. മലയാള മനോരമ ഹോർത്തൂസിൽ ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന ചർച്ചയിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ എ.കെ.ശശീന്ദ്രൻ എന്ന മന്ത്രിയുടെ പക്ഷത്തോ എതിർപക്ഷത്തോ അല്ല. കേരള നിയമസഭയിലെ 140 അംഗങ്ങളെ തിരഞ്ഞെടുത്ത രണ്ടു കോടിയിലേറെ സമ്മതിദായകരുടെ പക്ഷത്താണ്. ഒരു സമ്മതിദായകന്റെ ചിന്തകൾ മാത്രമാണ് താഴെ കുറിക്കുന്നത്. ശശീന്ദ്രന്റെ പാർട്ടിക്കു നിയമസഭയിൽ രണ്ടംഗങ്ങളാണുള്ളത്. അദ്ദേഹം 2021ൽ മന്ത്രിയാകുമ്പോഴുണ്ടായിരുന്ന ധാരണ രണ്ടരവർഷം കഴിഞ്ഞ് താൻ സ്ഥാനമൊഴിയുകയും മറ്റേ അംഗം മന്ത്രിയാകുകയും ചെയ്യും എന്നായിരുന്നത്രേ. രണ്ടരവർഷം അതിവേഗം കടന്നുപോയി. വാർത്തകളനുസരിച്ച്, ശശീന്ദ്രൻ സ്ഥാനമൊഴിയാൻ തയാറല്ല. പൗരരായ നമുക്ക് ‘എ’ മന്ത്രിയായാലും ‘ബി’ മന്ത്രിയായാലും പ്രശ്നമൊന്നുമില്ല. ജനങ്ങളായ നാം (ഭരണഘടനയിലെ We, the people) ആവശ്യപ്പെടുന്നത്, നാം ഏൽപിച്ച ജോലി ഉത്തരവാദിത്തത്തോടെയും നമ്മോടു കൂറോടെയും ചെയ്യുന്ന ഒരാൾ മന്ത്രിയാകണം എന്നു മാത്രമാണ്. മന്ത്രിക്കു കിടക്കാൻ വീടും പണി ചെയ്യാൻ ഓഫിസും സഹായിക്കാൻ ഉദ്യോഗസ്ഥരും യാത്ര ചെയ്യാൻ വണ്ടികളും, എന്തിന്, സാമ്രാജ്യത്വ ശൈലിയിൽ പൊലീസ് അകമ്പടി പോലും നാം നൽകുന്നു. നമ്മളോടുള്ള ഉത്തരവാദിത്തം അവൾ/അയാൾ സത്യസന്ധതയോടെ നിറവേറ്റും എന്ന ഉത്തമവിശ്വാസമാണ് നമ്മെ ഇതിനു പ്രേരിപ്പിക്കുന്നത്. കൂടാതെ, അല്ലലില്ലാതെ ജീവിക്കാനുള്ള
കേരളത്തിലെ രണ്ടു രാഷ്ട്രീയ മുന്നണികളിലും എല്ലാ അഭിപ്രായ വ്യത്യാസങ്ങളോടും കിടമൽസരങ്ങളോടുംകൂടി മൂന്നു മതസ്ഥർ ഒരുമിച്ചു പ്രവർത്തിക്കുന്നു.
സക്കറിയയുടെ പ്രശസ്തമായ ഒരു നോവലുണ്ട്: ‘ഇഷ്ടികയും ആശാരിയും’. എല്ലാ നോവലുകൾക്കും എഴുത്തുകാരൻ തന്നെയാണു മൂത്താശാരിയെങ്കിലും എഴുത്തിനു കൂട്ടായിനിന്ന ഒരു പരികർമിയെപ്പറ്റി സക്കറിയയുൾപ്പെടെ പല എഴുത്തുകാരും സ്നേഹത്തോടെ പറയും: മണർകാട് മാത്യു.
ആളുകൾ വൃദ്ധരാകുകയും മരിക്കുകയും ചെയ്യുന്നത് മറ്റുള്ളവർ വൃദ്ധരാകുകയും മരിക്കുകയും ചെയ്യുന്നതു കാണുന്നതുകൊണ്ടാണ്.’’ പ്രാചീന ഭാരതീയ സംഹിതകളിലുള്ള ഈ പ്രസ്താവന പ്രശസ്ത ജീവിതശാസ്ത്ര വിദഗ്ധൻ ദീപക് ചോപ്ര അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ Ageless Body, Timeless Mind എന്ന പുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്. വാർധക്യത്തോടുള്ള വിവിധ സമീപനങ്ങളാണ് അദ്ദേഹം ചർച്ച ചെയ്യുന്നത്. മറ്റുള്ളവർക്കു വാർധക്യമുണ്ടാകുന്നതു കണ്ട് നാം വൃദ്ധരാകാൻ പഠിക്കുന്നു എന്നതു വെറും അതിശയോക്തിയല്ല എന്ന് അദ്ദേഹം പറയുന്നു. പുറമേനിന്നുള്ള ആസൂത്രിതവും അല്ലാത്തതുമായ സ്വാധീനങ്ങൾ മനുഷ്യമനസ്സിനെ അബോധമായി രൂപപ്പെടുത്തുന്നതിനെ ആധുനിക മാനസികപഠനങ്ങൾ വിളിക്കുന്നത് ‘കണ്ടീഷനിങ്’ എന്നാണ്. നാമെല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ‘കണ്ടീഷൻ’ ചെയ്യപ്പെട്ടവരാണ്. വാർധക്യം നമ്മുടെ അത്തരമൊരു ശീലം അഥവാ ‘കണ്ടീഷനിങ്’ ആണോ? മറ്റുള്ളവരുടെ വാർധക്യം നമ്മെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്? ജീർണിക്കാൻ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്ന നമ്മുടെ ശരീരകോശങ്ങളെ ജീർണിക്കാതിരിക്കുക എന്ന ശീലം പഠിപ്പിക്കുക സാധ്യമാണോ? മനുഷ്യരെ വൃദ്ധരാക്കുന്നതിൽ മനസ്സിനുള്ള പങ്കെന്താണ്? ശരീരമാണോ മനസ്സാണോ ആദ്യം വാർധക്യത്തിനു കീഴടങ്ങുന്നത്? മനുഷ്യജീവിതങ്ങളിൽ ശാസ്ത്രചിന്തയുടെയും വൈദ്യശാസ്ത്രത്തിന്റെയും വെളിച്ചം വീഴുന്നതിനു മുൻപുള്ള കാലങ്ങളിൽ രൂപീകരിക്കപ്പെട്ട, ഇന്നും നിലനിൽക്കുന്ന, വാർധക്യത്തോടുള്ള സമീപനങ്ങൾ കുടുംബത്തിലും സമൂഹത്തിലും വൃദ്ധർക്കുള്ള സ്ഥാനത്തെ എത്രമാത്രം ബാധിക്കുന്നു?
ഈയിടെ നടന്ന മൂന്നു സംഭവങ്ങൾ കാണുക. മൂന്നും വാർത്തകളിലൂടെ വായനക്കാർക്കു പരിചിതമാണ്. ജൂലൈ 12ന്, പരീക്ഷണാർഥം വിഴിഞ്ഞം തുറമുഖത്തെത്തിയ ചരക്കുകപ്പലിന് സ്വീകരണം നൽകുന്നു. ജൂലൈ 13ന്, തലസ്ഥാനത്തിന്റെ ഹൃദയഭാഗമെന്നു വിശേഷിപ്പിക്കാവുന്ന തമ്പാനൂരിലെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ കുടുങ്ങി ജോയി എന്ന ശുചീകരണത്തൊഴിലാളി മരിക്കുന്നു. അന്നുതന്നെ, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ രവീന്ദ്രൻ നായർ എന്ന രോഗി 42 മണിക്കൂർ കുടുങ്ങുന്നു. ഈ മൂന്നു സംഭവങ്ങളെയും കൂട്ടിയിണക്കുന്ന രണ്ടു കണ്ണികളുണ്ട്: ഒന്ന്, പിതൃത്വം അവകാശപ്പെടൽ; രണ്ട്, ഉത്തരവാദിത്തം ഒഴിയൽ. വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം സ്വന്തമാക്കാൻ ഭരണകൂടവും രാഷ്ട്രീയപ്പാർട്ടികളും നടത്തിയ പിടിവലി കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിച്ചു. തുറമുഖത്തെ മുൻപ് എതിർത്തവർ അതു കുമ്പസാരിക്കുന്നതും കണ്ടു: നന്നായി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിഴുപ്പലക്കലുകളും പരന്നൊഴുകി.
പുതിയ ലോക്സഭയിൽ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ രാഹുൽ ഗാന്ധിയും മറ്റു കോൺഗ്രസ് അംഗങ്ങളും ഭരണഘടന ഉയർത്തിപ്പിടിച്ചതും രാഹുൽ ഭരണഘടന ഉയർത്തിക്കാട്ടിയശേഷം പ്രതിജ്ഞയെടുത്തതും പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭരണഘടനയ്ക്ക് ഇത്തരത്തിലൊരു രാഷ്ട്രീയ താരപദവി ലഭിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികൾക്കും ഭരണകൂടങ്ങൾക്കും ഭരണഘടനയോടു പൊതുവിലുള്ള സമീപനം മറ്റൊരു ഏടാകൂടം എന്നതായിരുന്നു: ഒരു വഴിമുടക്കി. പൗരസമൂഹം അതിനെ കണ്ടിരുന്നത് മനസ്സിലാവാത്ത മറ്റൊരു സർക്കാർ ഗ്രന്ഥം എന്ന രീതിയിലാണ്. അതിനു കാരണമുണ്ട്. വായനാസൗഹൃദമല്ലാത്ത, നിയമപദാവലികളിൽ മുങ്ങിയ ഒരു ‘ഒൗദ്യോഗിക’ രേഖയാണ് ഭരണഘടന. അതു വായിച്ചു രസിക്കാവുന്നതല്ല. സാധാരണപൗരന് എത്തിപ്പിടിക്കാനാവാത്ത ഈ പുസ്തകം വല്ലപ്പോഴും പൊതുശ്രദ്ധയിലെത്തുന്നത് ഉന്നത നീതിപീഠങ്ങൾ പരാമർശിക്കുമ്പോഴാണ്. അതിന്റെ ഒറ്റപ്പെട്ട വ്യവസ്ഥകൾ പാർലമെന്റിലും നിയമസഭകളിലും നിയമനിർമാണ ചർച്ചകളിൽ മാത്രം പരാമർശിക്കപ്പെട്ടിരുന്നു.
ബ്രിട്ടിഷുകാർ 1947ൽ ഇന്ത്യയിൽ വിട്ടുപോയത് 560ൽ ഏറെ നാട്ടുരാജ്യങ്ങളും കുറെ നാടുവാഴി ദേശങ്ങളുമായിരുന്നു. അതു രാഷ്ട്രീയമായ ഒരു ചിത്രം മാത്രം. അവർ യഥാർഥത്തിൽ കൈവിട്ടത് സംസ്കാരങ്ങളുടെ ഒരു അപൂർവ മാന്ത്രിക ഭണ്ഡാരമായിരുന്നു. നൂറു കണക്കിനു ഭാഷകൾ, ജീവിത–ആഹാര–വസ്ത്ര ശൈലികൾ, ആധ്യാത്മിക സമ്പ്രദായങ്ങൾ, സംഗീത–നൃത്ത–ചിത്രകലാ–വാസ്തു ശൈലികൾ, സാഹിത്യങ്ങൾ, ആദിമഗോത്രങ്ങൾ, കാർഷികവിഭവ സമൃദ്ധികൾ... നീണ്ട പട്ടികയാണത്. നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പുസ്തകം ആഘോഷിക്കുന്ന ഇന്ത്യയാണത്. ടഗോറിന്റെ ‘ജനഗണമന’ എന്ന ഗാനം (നമ്മുടെ ദേശീയ ഗാനം) മംഗളം ആശംസിക്കുന്ന ഇന്ത്യയാണത്. ആ ഇന്ത്യയെപ്പറ്റിയാണ് അല്ലാമ മുഹമ്മദ് ഇഖ്ബാൽ പ്രഖ്യാപിച്ചത്: ‘‘സാരേ ജഹാൻ സേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ’’ – എല്ലാ ഇടങ്ങളെക്കാളും നല്ലതാണ് നമ്മുടെ ഹിന്ദുസ്ഥാൻ. സർദാർ പട്ടേലും അദ്ദേഹത്തിന്റെ വിശ്വസ്ത ദൂതൻ വി.പി.മേനോനും ചേർന്ന് മേൽപറഞ്ഞ നാട്ടുരാജ്യങ്ങളെ കൂട്ടിയിണക്കി ഇന്ത്യയെ കരുപ്പിടിപ്പിച്ച ചരിത്രം രസകരവും സംഭവബഹുലവുമാണ്.
ഇന്ത്യയിൽ വർഗീയത ഏതാണ്ടു പൂർണമായും മാന്യവൽക്കരിക്കപ്പെട്ടുകഴിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഒരിക്കൽ അതു മൂടിവച്ച രഹസ്യമായിരുന്നെങ്കിൽ ഇന്നത് അഭിമാനപൂർവം പ്രഖ്യാപിക്കുന്ന വിശ്വാസമായി മാറിക്കഴിഞ്ഞു. വർഗീയത കേരളത്തിൽ സാധാരണജനത്തിനു ചിന്താക്കുഴപ്പമുണ്ടാക്കുന്ന പ്രതിഭാസമാണ്. കാരണം, നാം അഭിമാനിക്കുന്ന േകരളീയതയ്ക്കു കടകവിരുദ്ധമാണ് വർഗീയ വിദ്വേഷമെന്നു സാധാരണ മലയാളിയുടെ അടിസ്ഥാനബുദ്ധി പറയുന്നു. പക്ഷേ, മാധ്യമങ്ങളിലും രാഷ്ട്രീയരംഗത്തും സംസ്കാരികമേഖലയിലും വർഗീയതയ്ക്കു ലഭിക്കുന്ന സ്വീകാര്യത അവരെ വലയ്ക്കുന്നു. സമൂഹത്തിൽ മേൽക്കൈയുള്ളവർ വർഗീയവെറിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കുന്നു അഥവാ അതിനു നിശ്ശബ്ദ പിന്തുണ നൽകുന്നു എന്നതു ജനത്തെ കുഴക്കുന്നു. അവർ അതുവരെ ആശ അർപ്പിച്ചിരുന്ന ഒരു ലോകം ഇടിഞ്ഞുവീഴുന്നു.
ഇന്ത്യയുടെ 18–ാമതു തിരഞ്ഞെടുപ്പ് അവസാനിക്കുകയാണ്. ജൂൺ നാലിനു ഫലം പ്രഖ്യാപിക്കപ്പെടും. ഏതെങ്കിലുമൊരു പാർട്ടി അല്ലെങ്കിൽ മുന്നണി അടുത്ത അഞ്ചു വർഷത്തേക്ക് ഇന്ത്യയുടെയും 142 കോടി ജനങ്ങളുടെയും പരമാധികാരികളായിത്തീരും. ജനങ്ങളായ നമ്മുടെ കാര്യമോ? നാം എന്തു നേടി? നമ്മുടെ ജീവിതങ്ങളെ ഏതു വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് ഈ തിരഞ്ഞെടുപ്പു നയിക്കുക? തലമുറകൾ നീണ്ട ദാരിദ്ര്യത്തിൽനിന്നും അധഃസ്ഥിതത്വത്തിൽനിന്നും കോടിക്കണക്കിനു പൗരർക്കു മോചനമുണ്ടാകുമോ? ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൽനിന്നും അഴിമതിയിൽനിന്നും വിടുതലുണ്ടാകുമോ?നമ്മുടെ കുഞ്ഞുങ്ങൾ മതത്തിന്റെയും ജാതിയുടെയും തീവ്രവാദങ്ങളിൽനിന്നു സുരക്ഷിതരായിരിക്കുമോ? അന്ധവിശ്വാസങ്ങളിൽനിന്നും ദുരാചാരങ്ങളിൽനിന്നും നാം മോചിതരാവുമോ?
Results 1-10 of 44