Activate your premium subscription today
മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ നിമിഷങ്ങളെ അടയാളപ്പെടുത്തിയ വർഷമായിരുന്നു 2024. കൃതികളുടെ പ്രസിദ്ധീകരണം മാത്രമല്ല, മലയാളത്തിലെ പ്രധാനപ്പെട്ട ചില കൃതികളുടെ സുപ്രധാന പ്രസിദ്ധീകരണ വാർഷികങ്ങളും ഈ വർഷം ആഘോഷിച്ചു.
എന്റെ കുട്ടിക്കാലത്ത് നാട്ടിൻപുറങ്ങളിൽ സ്ഥിരം കേൾക്കുന്ന വാക്കുകളായിരുന്നു ‘പേർഷ്യയിൽനിന്നു വരുന്നു’ എന്നത്. പേർഷ്യയെന്നു കേട്ടാൽ അതു മിഡിൽ ഈസ്റ്റാണെന്ന് ഇപ്പോൾ അറിയാമെങ്കിലും അന്നു ഞങ്ങൾക്കത് ഏതോ സ്വപ്നഭൂമിയായിരുന്നു. പേർഷ്യയിൽനിന്നു വരുന്നവർ കൊണ്ടു വരുന്ന വിലപിടിച്ച സാധനങ്ങൾക്കൊപ്പം സംഗീതത്തിലേക്കും ധാരാളം പേർഷ്യൻ സംഭാവനകൾ അക്കാലത്തു സംഭവിച്ചിരുന്നു.
∙ ഒരു കാലമുണ്ടായിരുന്നു. കോഴിക്കോട്ടെ തെരുവിലൂടെ, കടൽത്തീരത്തിലൂടെ, കല്ലായിപ്പുഴയോരത്തൂടെ കഥയും കവിതയും പാട്ടും നാടകവുമെല്ലാം കൈകോർത്തു നടന്ന കാലം. യാത്രികർ പോയ്മറഞ്ഞാലും മായാതെ ബാക്കിനിൽക്കുന്നു കാലടിപ്പാടുകൾ. അതിലൂടെ നടന്നാണ് മലയാളം എഴുതിത്തെളിഞ്ഞത്. അതിന്റെ തിളക്കത്തിലൂടെയാണ് കോഴിക്കോട് ലോകത്തിന്റെ സാഹിത്യനഗരമാകുന്നത്.
മലയാള ഭാഷയില്‍ ഒരു പുതിയ പദപ്രയോഗം തന്നെ രൂപാന്തരപ്പെടുന്ന തലത്തിലേക്ക് ഒരു സിനിമയുടെ ശീര്‍ഷകം എത്തിച്ചേരുക! ഭയാനകത തോന്നിക്കുന്ന ഒഴിഞ്ഞു കിടക്കുന്ന വലിയ വീടുകളും മറ്റും കാണുമ്പോള്‍ ഇന്നും ആളുകള്‍ പറയാറുണ്ട്, ‘കണ്ടിട്ട് ഒരു ഭാര്‍ഗവീനിലയം പോലെയുണ്ട്...’. സിനിമ റിലീസ് ചെയ്ത് ദശകങ്ങള്‍ പിന്നിട്ട ശേഷവും കാണികളില്‍ ഭീതിയുണര്‍ത്തിയ, ഇന്നും ഭീതിയുണർത്തുന്ന ആ ചിത്രമാണ് ഭാര്‍ഗവീനിലയം. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്തെ ഹൊറര്‍ ചിത്രമെന്ന് കരുതപ്പെടുന്ന സിനിമ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയായിരുന്നു ഭാര്‍ഗവീനിലയത്തിന് ആധാരം. ഛായാഗ്രാഹകനായ എ.വിന്‍സന്റിന്റെ സംവിധായകന് എന്ന നിലയിലുള്ള അരങ്ങേറ്റച്ചിത്രം കൂടിയായിരുന്നു ഭാര്‍ഗവീനിലയം. നീലക്കുയില്‍ അടക്കം അക്കാലത്ത് ചരിത്രം സൃഷ്ടിച്ച നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട് വിൻസന്റ് മാസ്റ്റർ. ഛായാഗ്രഹണം എന്നാല്‍ കേവലം ക്യാമറയില്‍ പകര്‍ത്തലും ചലിപ്പിക്കലും മാത്രമല്ലെന്നും സിനിമയ്ക്ക് ദൃശ്യാത്മകമായ ആഴവും സൗന്ദര്യവും നല്കുന്നതില് അതിനുളള സ്ഥാനം അദ്വിതീയമാണെന്നും തെളിയിച്ച കലാകാരൻ. ഒരു സിനിമയുടെ മൂഡും ഭാവവും രൂപപ്പെടുത്തുന്നതില്‍ ഛായാഗ്രഹണകലയ്ക്കുളള സമുന്നതമായ പങ്കിനെക്കുറിച്ച് ബോധവാനായ അദ്ദേഹം ലൈറ്റിങ്ങിന്റെയും ഫ്രെയിമിങ്ങിന്റെയും സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിച്ച കലാകാരൻ കൂടിയാണ്.
തിരുവനന്തപുരം∙ ബേപ്പൂർ സുൽത്താന്റെ പ്രിയ സ്ത്രീ കഥാപാത്രങ്ങൾ സ്രഷ്ടാവിനെ തേടിയെത്തുന്നു. കോട്ടൺഹിൽ സ്കൂൾ മലയാളം ക്ലബ് അവതരിപ്പിക്കുന്ന ‘ബഷീറിന്റെ മൊഞ്ചത്തികൾ’ എന്ന നാടകം ഓഗസ്റ്റ് 7ന് അരങ്ങിലെത്തും. സ്കൂൾ ഓഡിറ്റോറിയമാണ് ആദ്യ വേദി.
അബുദാബി ∙ കലാലയം സാംസ്കാരികവേദി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം (മാങ്കോസ്റ്റീൻ) സംഘടിപ്പിച്ചു. ബഷീർ കൃതികളിലെ ഭാഷ, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ ചർച്ച നടത്തി. മലയാളം മിഷൻ അബുദാബി സെക്രട്ടറി സഫറുള്ള പലപ്പെട്ടി ഉദ്ഘാടനം ചെയ്തു. നാസർ തമ്പി, ബാബുരാജ് പീലിക്കോട്, മുബീൻ സഅദി ആനപ്പാറ, ഹിജാസ് മൊയ്ദീൻ,
ലോക സമൂഹത്തിന് മാനവികത ജീവിതം കൊണ്ട് പകർന്നു നൽകിയ മഹാനായ എഴുത്തുകാരൻ ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന് മാധ്യമ പ്രവർത്തകൻ അശ്റഫ് തൂണേരി. പ്രവാസി ദോഹ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ ദിനാചരണ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്∙ വൈക്കം മുഹമ്മദ് ബഷീർ ഗ്രന്ഥകർത്താവു മാത്രമല്ല ഭാഷാ കർത്താവ് കൂടിയാണെന്നു എം.പി.അബ്ദുസ്സമദ് സമദാനി എംപി.ബഷീറിന്റെ മുപ്പതാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ബേപ്പൂർ വൈലാലിൽ വീട്ടുമുറ്റത്ത് നടന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ബഷീർ സ്വന്തമായി ഭാഷയുണ്ടാക്കി. വ്യാകരണത്തിനും
തലയോലപ്പറമ്പ് ∙ പച്ച മനുഷ്യന്റെ കഥകൾ പറഞ്ഞ് സാഹിത്യ മണ്ഡലത്തിൽ എന്നും ശോഭിച്ച ബഷീർ നാട്ടിൻപുറത്ത് ജീവിക്കുന്ന മനുഷ്യർക്ക് ചിരംജീവി വ്യക്തിത്വം നൽകിയ സാഹിത്യകാരൻ ആയിരുന്നു എന്ന് മുൻമന്ത്രി മുല്ലക്കര രത്നാകരൻ. വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ
ഫൽഗോത്തെരുവിലൂടെ പതിനഞ്ചാം വയസ്സിൽ ഒരു കൂട്ടുകാരിയുടെ കൈപിടിച്ചു മലമുകളിലേക്കു നടന്നതിനെപ്പറ്റി ഹംഗേറിയൻ നോവലിസ്റ്റ് പീറ്റർ നടാഷിന്റെ ‘എ ബുക് ഓഫ് മെമ്മറീസ്’ ൽ ഒരു വിവരണമുണ്ട്: കൈവിരലുകൾ തൊടുമ്പോൾ, കൈവെള്ളകൾ മൃദുവായി ഉരസുമ്പോൾ, ഞങ്ങൾ തമ്മിൽ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു. പകരം ഞങ്ങളുടെ
Results 1-10 of 72