Activate your premium subscription today
തിരുവനന്തപുരം ∙ ഓൺലൈൻ അപേക്ഷകളിൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് വില്ലേജ് ഓഫിസുകളിലേക്ക് ഇനി പൊതുജനങ്ങളെ വിളിച്ചുവരുത്താനാവില്ല. ഇ–ഡിസ്ട്രിക്ട് പോർട്ടൽ വഴി വിവിധ സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കുമുള്ള അപേക്ഷകളിൽ അപാകതയോ രേഖകളുടെ കുറവോ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ടുചെന്നോ ഫോണിലൂടെയോ അപേക്ഷകരെ വിവരം അറിയിക്കണം.
കൊച്ചി∙ മൂന്നാർ ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം ശരിവച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിലെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഹൈക്കോടതി നിയോഗിച്ച റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ഓൺലൈനിനു ലഭിച്ചു. സർക്കാർ ഭൂമിയിൽ പട്ടയം കിട്ടിയെന്ന് കാണിച്ചായിരുന്നു ഭൂമി കയ്യേറിയതും നിർമാണ പ്രവർത്തനങ്ങൾ നടത്തിയതും എന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരം∙ സംസ്ഥാന റവന്യു വകുപ്പ് വർഷംതോറും നടത്തുന്ന സർവേ പരീക്ഷാ പേപ്പറുകൾ ഇനി മുതൽ പുനർ മൂല്യനിർണയം നടത്താൻ അനുമതി. 2023 ജൂലൈ 14, 15 തീയതികളിൽ നടത്തിയ ഹയർ സർവേ പരീക്ഷയുടെ ഉത്തരപേപ്പറുകൾ പുനർ മൂല്യനിർണയം നടത്താൻ സർക്കാർ നിർദേശം നൽകി. റവന്യു വകുപ്പ് ജീവനക്കാർക്ക് ഡപ്യുട്ടി തഹസിൽദാർ തസ്തികയിലെ
എരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനു പുതിയ വിജ്ഞാപനം ഇറക്കുന്നതിന്റെ ഭാഗമായി പഴയ വിജ്ഞാപനം റദ്ദാക്കി. 2 മാസത്തിനുള്ളിൽ പുതിയ വിജ്ഞാപനം ഇറക്കാനുള്ള ശ്രമമാണു റവന്യു വകുപ്പ് നടത്തുന്നത്. 2023 ജനുവരി 23 ലെ 4 (1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനമാണു റദ്ദാക്കിയത്.
ന്യൂഡൽഹി ∙ ഇടുക്കിയിലെ 2 ലക്ഷം ഏക്കറിലേറെ സ്ഥലം വനഭൂമിയാണെന്നു സ്ഥാപിക്കാൻ സുപ്രീം കോടതി മുൻപാകെ കൃത്രിമരേഖ നൽകിയെന്ന വിഷയത്തിൽ കേരള റവന്യു വകുപ്പിലെ 2 ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി ഉത്തരവിട്ടു. രേഖകളുടെ ആധികാരികത ഉറപ്പിക്കുന്ന കാര്യത്തിൽ സെൻട്രൽ എംപവേഡ് കമ്മിറ്റിക്ക് ആവശ്യപ്പെട്ട രേഖകൾ കൈമാറില്ലെന്നു രേഖാമൂലം അറിയിച്ചതുമായി ബന്ധപ്പെട്ടാണിത്.
ഇരിട്ടി ∙ 21 കൊല്ലം മുൻപ് സർക്കാർ പതിച്ചു നൽകിയഭൂമിയിൽനിന്നു കളവുപോയ മരങ്ങളുടെ പേരിൽ 26 ആദിവാസികളിൽനിന്ന് 22.3 ലക്ഷം രൂപ ഈടാക്കാൻ റവന്യു വകുപ്പിന്റെ നീക്കം. ചാവശ്ശേരി വില്ലേജിൽ 3 കേസുകളിലും കോളാരി വില്ലേജിൽ 23 കേസുകളിലുമാണ് ഇത്രയും തുക ഈടാക്കാൻ നടപടി തുടങ്ങിയത്. സംഭവം സംബന്ധിച്ച് റവന്യുമന്ത്രി,
തിരുവനന്തപുരം ∙ ചട്ടം ലംഘിച്ച് നികത്തിയ നെൽവയലുകൾ പൂർവസ്ഥിതിയിലാക്കാൻ ഭൂവുടമകൾ തയാറായില്ലെങ്കിൽ റവന്യു വകുപ്പ് ഇടപെട്ട് ഇതു പഴയപടിയാക്കിയ ശേഷം റവന്യു റിക്കവറി നടപടികളിലൂടെ ചെലവു തിരിച്ചുപിടിക്കാൻ തീരുമാനം. നികത്തിയ പാടത്തിലെ മണ്ണെടുത്ത് അവ പൂർവസ്ഥിതിയിലാക്കാൻ റവന്യു വകുപ്പിന് റിവോൾവിങ് ഫണ്ട് ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിക്കും. നികത്താൻ ഉപയോഗിച്ച മണ്ണ് ദേശീയപാത നിർമാണത്തിന് ഉൾപ്പെടെ ഉപയോഗിക്കാൻ യോഗ്യമാണെങ്കിൽ അത് നിശ്ചിത തുകയ്ക്ക് ദേശീയപാത അതോറിറ്റിക്ക് കൈമാറാനും പദ്ധതിയുണ്ട്.
തോട്ടഭൂമി ഉൾപ്പെടെ കേരള ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ലാൻഡ് ബോർഡ് ഇറക്കിയ വിവാദ സർക്കുലറിലെ പരാമർശം ദുർവ്യാഖ്യാനമാണെന്നു വ്യക്തമാക്കി റവന്യു വകുപ്പ് ഉത്തരവിറക്കി. ഇളവു ലഭിച്ച ഭൂമി പരിവർത്തനപ്പെടുത്തിയവർക്ക് എതിരെ മിച്ചഭൂമി കേസുകൾ പുനരാരംഭിക്കാനും ആവശ്യപ്പെട്ടു. ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാരിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സർക്കുലറിലെ നിയമവ്യാഖ്യാനങ്ങൾ തിരുത്തി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിറക്കിയത്.
മാതമംഗലം∙ അനധികൃത ചെങ്കൽ ഖനനം തടയാൻ റവന്യു അധികൃതരുടെ കർശന നടപടി. എരമം വില്ലേജിൽ വ്യാപകമായി മിച്ചഭൂമി അടക്കം കയ്യേറി അനധികൃത ചെങ്കൽ ഖനനം നടത്തുന്നതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റവന്യു അധികൃതർ എരമം വില്ലേജ് പ്രദേശങ്ങളിൽ നടത്തിയ പരിശോധന നടത്തി. അനധികൃതമായി ചെങ്കൽ ഖനനം നടത്തി കടത്തുന്ന
ഭൂമിയുടെ ഡിജിറ്റൽ സർവേ കഴിയുമ്പോൾ, സ്വകാര്യ വ്യക്തികളുടെ കൈവശം അവരുടെ അതിർത്തിക്കുള്ളിൽ അളവിൽ കൂടുതലുള്ള ഭൂമിക്കു പ്രത്യേക ഉടമസ്ഥതാരേഖ നൽകാൻ നിയമം വരുന്നു. റവന്യു വകുപ്പ് തയാറാക്കിയ കരടു നിയമം നിയമവകുപ്പ് അംഗീകരിച്ചാൽ മന്ത്രിസഭയുടെ അനുമതിയോടെ വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിക്കും.
Results 1-10 of 221