Activate your premium subscription today
ന്യൂഡൽഹി∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പി.സതീഷ് കുമാറിന് തിരിച്ചടി. ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയും ജാമ്യാപേക്ഷ തള്ളി. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യഹർജി തള്ളിയത്. കേസിൽ പങ്കില്ലെന്ന് വ്യക്തമാക്കാൻ ഹർജിക്കാരനു
ഇരിങ്ങാലക്കുട∙ കരുവന്നൂർ സഹകരണ ബാങ്കിൽ കുടുംബാംഗങ്ങളുടെ പേരിൽ നിക്ഷേപിച്ച മുഴുവൻ തുകയും തിരികെ നൽകാൻ അധികൃതർ തയാറാകാതെ വന്നതോടെ ബാങ്കിന് മുൻപിൽ വസ്ത്രം ഊരിയെറിഞ്ഞ് നിക്ഷേപകന്റെ പ്രതിഷേധം.
തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ഇ.ഡി പിടിച്ചെടുത്ത 98 ഫയലുകൾ തിരികെ ലഭിക്കുന്ന സാഹചര്യത്തിൽ അന്വേഷണം പുനരാരംഭിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. രണ്ടു വർഷത്തോളമായി അന്വേഷണം തടസ്സപ്പെട്ടു കിടക്കുന്നതിനാൽ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനു കഴിഞ്ഞിരുന്നില്ല. ഫയലുകൾ തിരികെ ലഭിച്ചാലുടൻ അന്വേഷണ സംഘം വീണ്ടും സജീവമാകും.
കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) തിരിച്ചടി. ബാങ്കിൽനിന്നു പിടിച്ചെടുത്ത
ന്യൂഡൽഹി ∙ മുകൾത്തട്ടു മുതൽ താഴെവരെ നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള അഹങ്കാരം കേരളത്തിൽ സിപിഎമ്മിനെ ജനങ്ങളിൽനിന്ന് അകറ്റുകയാണെന്നു പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ രൂക്ഷവിമർശനം. തെറ്റായ പ്രവണതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നു ലോക്സഭാ തിരഞ്ഞെടുപ്പു പ്രകടനം സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട് നിർദേശിച്ചു.
കൊച്ചി ∙ സാധാരണക്കാരുടെ മുതലും പലിശയും കൊള്ളയടിക്കപ്പെട്ട കരുവന്നൂർ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അഴിമതിയുടെ ഗുണഭോക്താക്കളായെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ 73.62 ലക്ഷം രൂപയുടേതടക്കം 29.29 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി ഇ.ഡി ഉത്തരവിറക്കി.
തൃശൂർ ∙ കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിനെ പ്രതിചേർക്കാൻ ഇ.ഡിക്കു നിർണായക തെളിവായതു കണക്കൻകോട്ടയിൽ ലോക്കൽ കമ്മിറ്റി വാങ്ങിയ 5 സെന്റ് ഭൂമി. കരുവന്നൂർ ലോക്കൽ കമ്മിറ്റിക്കായി ഏതാനും വർഷം മുൻപു കണക്കൻകോട്ട ബംഗ്ലാവ് പരിസരത്തു ഭൂമി വാങ്ങാൻ ചെലവഴിച്ച പണത്തിന്റെ ഒരുവിഹിതം കരുവന്നൂർ ബാങ്കിൽനിന്നു തട്ടിച്ചെടുത്ത കോടികളിൽനിന്നാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
തൃശൂർ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസും പ്രതിയാകും. അടുത്തഘട്ടത്തിലെ കുറ്റപത്രത്തിൽ വർഗീസിനെയും പ്രതി ചേർക്കുമെന്നാണ് വിവരം. പാർട്ടി ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് വർഗീസിനെ പ്രതിയാക്കുക. തൃശൂർ പൊറത്തിശ്ശേരിയിൽ സിപിഎമ്മിനായി സ്ഥലം വാങ്ങിയതിൽ കള്ളപ്പണം ഉപയോഗിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്.
കൊച്ചി ∙ തൃശൂർ കരുവന്നൂർ സർവീസ് സഹകരണബാങ്കിൽ 300 കോടി രൂപയുടെ ബെനാമി വായ്പത്തട്ടിപ്പു നടത്തിയ കേസിൽ സിപിഎമ്മിന്റെ 73 ലക്ഷം രൂപയുടെ സ്വത്തു വകകൾ അടക്കം 29 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും കൂടി കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശുപാർശ ചെയ്തു.
കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രതി ചേർത്തു. കരുവന്നൂർ ബാങ്കിൽനിന്നു തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു. സിപിഎമ്മിന്റെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടി. സിപിഎമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും
Results 1-10 of 541