കരുവന്നൂർ കേസിൽ കെ.രാധാകൃഷ്ണനു സാവകാശം നൽകി ഇ.ഡി; സിപിഎം പാർട്ടി കോൺഗ്രസിന് ശേഷം ചോദ്യം ചെയ്യൽ

Mail This Article
ന്യൂഡൽഹി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ കെ. രാധാകൃഷ്ണൻ എംപിക്ക് സാവകാശം അനുവദിച്ച് ഇഡി. ഡൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നത് അടക്കം ചൂണ്ടിക്കാട്ടി രാധാകൃഷ്ണൻ അസൗകര്യം അറിയിച്ചതിനു പിന്നാലെയാണ് നടപടി. ഏപ്രിൽ 2 മുതൽ 6 വരെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലും പങ്കെടുത്ത ശേഷമേ ഹാജരാകാൻ കഴിയൂ എന്നായിരുന്നു രാധാകൃഷ്ണൻ പറഞ്ഞിരുന്നത്. നേരത്തെ രണ്ടു തവണയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി രാധാകൃഷ്ണനു നോട്ടിസ് നൽകിയത്.
ഇതു പരിഗണിച്ച് എട്ടാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. കേസിൽ അന്തിമ കുറ്റപത്രം നൽകുന്നതിനായാണ് ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സിപിഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്. രാധാകൃഷ്ണന്റെ ചോദ്യം ചെയ്യലിനു ശേഷം കേസിൽ സിബിഐ അന്തിമ കുറ്റപത്രം നൽകുമെന്നാണ് വിവരം.