Activate your premium subscription today
ഝാൻസി (ഉത്തർപ്രദേശ്) ∙ കത്തിക്കരിഞ്ഞതു സ്വന്തം കുഞ്ഞാണോയെന്നു മുഖം നോക്കി തിരിച്ചറിയാനാകാതെ നിലവിളിക്കുന്ന ഒരച്ഛൻ. കണ്ണീരുവറ്റി തളർന്നിരിക്കുന്ന അമ്മമാർ. എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാത്ത ബന്ധുക്കൾ. തീപിടിത്തത്തിൽ 10 കുഞ്ഞുങ്ങൾ മരിച്ച ഝാൻസി മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളജിലെങ്ങും കണ്ണീർക്കാഴ്ചകൾ.
ലക്നൗ∙ സമൂഹമാധ്യമങ്ങളിലെ ദേശവിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്തം തടവുശിക്ഷ ഏർപ്പെടുത്തിയും സർക്കാർ പദ്ധതികളെ പുകഴ്ത്തിയാൽ 8 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തും ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ നയം.
ലക്നൗ∙ ഉത്തർപ്രദേശിലെ ലക്നൗവിൽ റോഡിലെ വെള്ളക്കെട്ടിൽ ബൈക്ക് യാത്രക്കാരിയെ ശല്യം ചെയ്തും ഉപദ്രവിച്ചും യുവാക്കളുടെ കൂട്ടം. വെള്ളക്കെട്ടുള്ള റോഡിലൂടെ വരുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചാണ് സംഭവത്തിന്റെ തുടക്കം. വെള്ളത്തിലൂടെ വളരെ സാവധാനത്തിൽ മുന്നോട്ടു പോവുകയായിരുന്ന
ഭോപാൽ ∙ ഭക്ഷണശാലകളുടെ മുന്നിൽ ഉടമസ്ഥരുടെ പേരും ഫോൺനമ്പറും പ്രദർശിപ്പിക്കണമെന്ന് മധ്യപ്രദേശിലെ ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷൻ നിർദേശം നൽകി. കൻവർ തീർഥയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ ഭക്ഷണശാലകൾ നടത്തുന്നവരുടെ പേരു പ്രദർശിപ്പിക്കണമെന്ന വിവാദ ഉത്തരവിനെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി പിന്തുണച്ചതിനു പിന്നാലെയാണ്
ലക്നൗ ∙ ഉത്തർപ്രദേശിൽ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്യുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ, നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സമാജ്വാദി പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ബിജെപി സ്ഥാനാർഥിയായ മുകേഷ് രാജ്പുത്തിന് 8 തവണ വോട്ടു ചെയ്യുന്ന യുവാവിന്റെ 2 മിനിറ്റോളം
ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ‘ബീഫ്’ വിഷയം ചർച്ചയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലെത്തിയാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകാൻ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. കോൺഗ്രസിന്റെ പ്രകടന പ്രകടനപത്രികയെ ബിജെപി ശക്തമായി വിമർശിക്കുന്നതിനിടെയാണ്, യോഗിയുടെ പുതിയ ആരോപണം.
ലക്നൗ∙ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ ഹൃദയത്തിൽ രക്തം കട്ടപിടിച്ചതിന്റെ വ്യക്തമായ അടയാളങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഹൃദയത്തിന്റെ ഒരു ഭാഗം മഞ്ഞനിറത്തിലാണെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഫത്തേപ്പുർ∙ ഓൺലൈൻ ഗെയിമിന് അടിമയായ യുവാവ് കടബാധ്യത തീർക്കാൻ ഇൻഷുറൻസ് പണം തട്ടുന്നതിനായി അമ്മയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫത്തേപ്പുരിലാണ് സംഭവം. ഫത്തേപുർ സ്വദേശിയായ ഹിമാൻഷു എന്ന യുവാവാണ് അമ്മയെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ ഗെയിം കളിച്ച് ഹിമാൻഷു നാലു ലക്ഷത്തോളം രൂപ കടത്തിലായിരുന്നുവെന്നാണ് വിവരം.
ബാലിയ∙ ഉത്തർപ്രദേശിൽ സമൂഹവിവാഹത്തിന്റെ പേരിൽ തട്ടിപ്പു നടത്തിയതിനു രണ്ടു സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേർ അറസ്റ്റിൽ. സമൂഹവിവാഹത്തിൽ യുവതികൾ സ്വയം വരണമാല്യം ചാർത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. വരന്റെ വേഷം ധരിച്ച ചില പുരുഷന്മാർ മുഖം മറയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹവിവാഹം നടന്നത്.
ലക്നൗ∙ 75-കാരന്റെ മുഖത്ത് മഷിതേച്ച് ചെരിപ്പുമാല ധരിപ്പിക്കുകയും സ്വന്തം തുപ്പല് നക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തില് നാലുപേര് അറസ്റ്റിൽ. ഉത്തര്പ്രദേശിലെ ടിക്ഹാര ഗ്രാമത്തിലാണു സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ
Results 1-10 of 38