Activate your premium subscription today
ഇന്ത്യൻ പതാകയെ അധിക്ഷേപിക്കുന്ന തരത്തിൽ പതാകയിൽ ചവുട്ടിനിൽക്കുന്ന ഒരു വ്യക്തിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈയ്യിൽ ബംഗ്ലദേശ് പതാകയും ഇന്ത്യൻ പതാക കാലിൽ ചവുട്ടിപ്പിടിച്ച തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ വൈറൽ ചിത്രം എഐ നിർമിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി
ബംഗ്ലദേശിലെ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണെന്ന് ബംഗ്ലദേശ് സൈന്യത്തിന്റെ തലവൻ പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വിഡിയോ വൈറലാണ്. സൈനിക തൊപ്പി ധരിച്ച ഒരാൾ ബംഗാളി ഭാഷയിൽ പ്രസംഗിക്കുന്നതായി വിഡിയോയിൽ
ബംഗ്ലദേശിൽ ഹിന്ദുക്കൾക്ക് നേരെ അക്രമങ്ങൾ നടക്കുന്നുവെന്ന രീതിയിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ നിരവധി മൃതശരീരങ്ങൾ വീണുകിടക്കുന്നതിന്റെ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളും അവയ്ക്ക് അരികിലിരുന്ന് കരയുന്ന
ബംഗ്ലദേശിൽ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയുടെ ആശങ്ക അറിയിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ധാക്കയിലെത്തി. ബംഗ്ലദേശിൽ മുഹമ്മദ് യൂനുസിന്റെ നേൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി ജഷിം ഉദിനുമായി വിക്രം മിശ്രി ചർച്ചകൾ നടത്തും.
ധാക്ക∙ ബംഗ്ലദേശിലെ ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെതിരെയും നൂറുകണക്കിന് അനുയായികൾക്ക് എതിരെയും കേസെടുത്തു പൊലീസ്. ഹെഫാസത്ത്-ഇ-ഇസ്ലാം പ്രവർത്തകനായ ഇനാമുൽ ഹഖ് എന്നയാളുടെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ചിന്മയ് കൃഷ്ണദാസിനെ മുഖ്യപ്രതിയായും തിരിച്ചറിഞ്ഞ 164 പേരെയും തിരിച്ചറിയാത്ത 500 പേരെയും
ധാക്ക/ കൊൽക്കത്ത∙ ബംഗ്ലദേശിൽ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയുടെ ആശങ്ക അറിയിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്നു ധാക്കയിലെത്തും. ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി ജഷിം ഉദിനുമായി അദ്ദേഹം ചർച്ചകൾ നടത്തും. ഓഗസ്റ്റ് 8ന് ഇടക്കാല സർക്കാർ ചുമതലയേറ്റ ശേഷം ബംഗ്ലദേശ് സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥനാണ് മിശ്രി. ബംഗ്ലദേശിലെ താൽക്കാലിക സർക്കാരിൽ വിദേശകാര്യ മന്ത്രിയുടെ ചുമതലയുള്ള തൗഹിദ് ഹുസൈനുമായും അദ്ദേഹം ചർച്ച നടത്തും.
ധാക്ക ∙ ബംഗ്ലദേശിൽ ഇസ്കോൺ സംഘടനയുടെ കേന്ദ്രവും 2 ക്ഷേത്രങ്ങളും തീവച്ചു നശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ധാക്കയിലെ ദൗർ ഗ്രാമത്തിലെ രാധാകൃഷ്ണ ക്ഷേത്രം, മഹാഭാഗ്യ ലക്ഷ്മി നാരായണ ക്ഷേത്രം എന്നിവയാണു നശിപ്പിച്ചത്. ഇസ്കോണിന്റെ നാംഹട്ട സെന്ററും കത്തിച്ചു.
ന്യൂഡൽഹി∙ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അടുത്തയാഴ്ച ബംഗ്ലദേശിൽ സന്ദർശനം നടത്തും. ഡിസംബർ 9ന് മിസ്രി ബംഗ്ലദേശിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതിവാര വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബംഗ്ലദേശിൽ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ രാജിവയ്ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ കാവൽ സർക്കാർ അധികാരത്തിലേറുകയും ചെയ്തതിനുശേഷം ധാക്ക സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന ഇന്ത്യൻ പ്രതിനിധിയാണ് വിക്രം മിസ്രി
ധാക്ക∙ മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസംഗങ്ങൾ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പൊതുജനങ്ങളുമായി പങ്കുവയ്ക്കരുതെന്നു ധാക്കയിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഹസീനയുടെ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്നു നീക്കണമെന്നും ഈ പ്രസംഗങ്ങൾ വ്യാപിക്കുന്നതു തടയണമെന്നും ഉത്തരവിലുണ്ട്.
ന്യൂയോർക്ക്∙ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസ് സർക്കാർ പരാജയപ്പെട്ടെന്നും യൂനുസ് വംശഹത്യയിൽ പങ്കാളിയാണെന്നും ആരോപിച്ച് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യം വിട്ടതിന് ശേഷം നടത്തിയ ആദ്യ പൊതു പ്രസംഗത്തിലാണ് ബംഗ്ലദേശിലെ നിലവിലെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന രംഗത്തെത്തിയത്. ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ഹസീനയുടെ പരാമർശം.
Results 1-10 of 88