Activate your premium subscription today
കോട്ടയം ∙ മദ്യം വാങ്ങാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; പെരുമാറ്റം മോശമായാൽ ‘നന്നായി പെരുമാറാൻ’ ഒരുങ്ങിയിരിക്കുകയാണു ബവ്റിജസ് കോർപറേഷനിലെ വനിതാ ജീവനക്കാർ. അക്രമികളെ സ്വയം പ്രതിരോധിക്കാൻ ബവ്റിജസ് കോർപറേഷനിലെ വനിതാ ജീവനക്കാർക്ക് പരിശീലനം നൽകാനാണു തീരുമാനം.
എടക്കര∙ ബവ്റിജസ് കോർപറേഷന്റ ഔട്ലെറ്റിൽ ഷട്ടറിന്റെ പൂട്ടു തകർത്ത് കവർച്ചശ്രമം. അകത്തു കടന്നെങ്കിലും പണം സൂക്ഷിച്ച ലോക്കർ തുറക്കാൻ സാധിച്ചില്ല. ബവ്റിജസ് ഔട്ലെറ്റിനു സമീപത്തെ വർക്ഷോപ്പിൽനിന്നു മോഷ്ടിച്ച ഗ്യാസ് കട്ടർ ഉപയോഗിച്ചാണു താഴത്തെ മുറിയുടെ പൂട്ടുകൾ തകർത്തത്. മുകളിലെ നിലയിലെ ഓഫിസിലാണു പണം
സംസ്ഥാനത്ത് 227 മദ്യവിൽപനശാലകൾ തുടങ്ങാൻ അനുയോജ്യമായ വാടകക്കെട്ടിടങ്ങൾ തേടി ബവ്റിജസ് കോർപറേഷൻ ‘ബവ്സ്പേസ്’ എന്ന പോർട്ടൽ തുറന്നു. കെട്ടിടത്തിന്റെ മാനദണ്ഡങ്ങൾ അടക്കം വിശദവിവരങ്ങൾ https://bevco.in/ എന്ന വെബ്സൈറ്റിൽ പരിശോധിച്ച് https://bevco.in/bevspace/ എന്ന ലിങ്കിൽ അപേക്ഷ നൽകാം. തൊട്ടടുത്തുള്ള സർക്കാർ ഓഫിസ് അല്ലെങ്കിൽ ബാങ്ക് നൽകുന്ന വാടകയാണ് അടിസ്ഥാനമാക്കുക.
തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും ഒരുമിച്ചുവരുന്നതിനാല്‍ ബെവ്കോ ഔട്ട്ലെറ്റുകൾ രണ്ട് ദിവസത്തേയ്ക്ക് അടഞ്ഞു കിടക്കും.
കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചതും ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ. മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഓണം സീസണിൽ മദ്യവിൽപനയിൽ റെക്കോർഡ്. ഈ വർഷം 818. 21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. സെപ്റ്റംബർ ആറ് മുതൽ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 809. 25 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
തിരുവനന്തപുരം∙ ഓണക്കാലത്തെ മദ്യവിൽപനയിൽ ഇക്കുറി ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെക്കാൾ 14 കോടി രൂപയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്പന കുറഞ്ഞുവെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
മലപ്പുറം ∙ പ്രവര്‍ത്തനസമയം കഴിഞ്ഞും ബെവ്കോയില്‍നിന്ന് മദ്യം വാങ്ങിയതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച നാട്ടുകാരനെ പൊലീസുകാര്‍ മര്‍ദിച്ചതായി ആരോപണം. എടപ്പാള്‍ കണ്ടനകം ബെവ്കോ ഔട്ട്ലെറ്റില് ഇന്നലെ രാത്രി 9.30നു ശേഷമായിരുന്നു സംഭവം.
തിരുവനന്തപുരം∙ ഓണക്കാലത്ത് ബവ്റിജസ് കോർപറേഷനിൽ തൊഴിലാളികൾക്ക് 95,000 രൂപ ബോണസ് ലഭിക്കുമ്പോൾ കെഎസ്ആർടിസിയിൽ ഉത്സവബത്തയും ഓണം അഡ്വാൻസുമില്ല. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾക്കിടയിൽ അമർഷമുണ്ട്.
തിരുവനന്തപുരം∙ ഓണക്കാലത്തെ മദ്യവില്പനയില് മാത്രമല്ല ബോണസിലും റെക്കോർഡിട്ട് ബവ്റിജസ് കോര്പറേഷന്. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക. കഴിഞ്ഞ തവണയിത് 90,000 രൂപയായിരുന്നു. മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000 കോടിയിലേറെ രൂപ സര്‍ക്കാരിനു ലഭിക്കുമ്പോള്‍ വില്പനയിലൂടെ ജീവനക്കാർക്കു ലഭിച്ച ലോട്ടറിയാണു ബോണസ്.
Results 1-10 of 257