ADVERTISEMENT

തിരുവനന്തപുരം∙ 61 കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന 341 ബ്രാന്‍ഡ് മദ്യത്തിന്റെ വില വർധിപ്പിച്ച് സർക്കാർ. ലീറ്ററിന് 10 രൂപ മുതല്‍ 50 രൂപ വരെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പാലക്കാട് ബ്രൂവറി തുടങ്ങാന്‍ അനുമതി ലഭിച്ച ഒയാസിസ് ഡിസ്റ്റിലറീസ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ മദ്യവിലയാണ് വർധിച്ചത്. ബെവ്‌കോയുടെ നിയന്ത്രണത്തില്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്ന ‘ജവാന്‍ റമ്മിനും’ വില കൂട്ടിയിട്ടുണ്ട്. ലീറ്ററിന് 640 രൂപയായിരുന്ന ‘ജവാന്‍’ മദ്യത്തിന് 650 ആണ് പുതിയ വില. മദ്യവിലവര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

ഒയാസിസിന്റെ 20 ബ്രാന്‍ഡുകള്‍ ആണ് ബെവ്‌കോ വഴി വിതരണം ചെയ്യുന്നത്. എവരിഡേ ഗോള്‍ഡ് ക്ലാസിക് ബ്രാണ്ടിക്ക് 630 രൂപയാണ് വില. (വില 173.79, നികുതി 436.21). ബ്രൂവറി വിവാദം കത്തിനില്‍ക്കെയാണ് സര്‍ക്കാര്‍ മദ്യത്തിനു വില കൂട്ടിയിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബീയറിനും വൈനിനുമാണ് ഇന്നു മുതല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.‌ മദ്യനിര്‍മാണക്കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണു തീരുമാനം. ശരാശരി 10% വിലവര്‍ധന ഒരു കുപ്പിയിലുണ്ടാകും. 

കിങ്ഫിഷര്‍ അള്‍ട്ര ലാഗര്‍ ബീയറിന് 64.81 രൂപയാണ് വില. നികുതി 75.19 രൂപ ഉള്‍പ്പെടെ 140 രൂപയ്ക്കാണു വില്‍ക്കുന്നത്. ഹെനിക്കന്‍ ലാഗര്‍ ബീയറിന് 78.70 രൂപ വിലയ്‌ക്കൊപ്പം 91.30 രൂപ നികുതി ഉള്‍പ്പെടെ 170 രൂപയ്ക്കാണു ലഭിക്കുന്നത്. കിങ്ഫിഷര്‍ എക്‌സ്ട്രാ പ്രീമിയം ലാഗെര്‍ ബീയര്‍ 130 രൂപ (വില 60.19, നികുതി 69.81). കിങ്ഫിഷര്‍ സിഗനേച്ചര്‍ സ്‌ട്രോങ് ബീയര്‍ 110 രൂപ ( വില 50.93, നികുതി 59.07). ഹെവാര്‍ഡ്‌സ് 5000 എക്‌സ്ട്രാ സുപ്പീരിയര്‍ സ്‌ട്രോങ് ബീയര്‍ 150 രൂപ (വില 69.44, നികുതി 80.56). കൊറോണ എക്‌സ്ട്രാ പ്രീമിയം ബീയര്‍ 220 രൂപ (വില 101.85, നികുതി 118.15). 

ബെവ്‌കോയും മദ്യക്കമ്പനികളും തമ്മിലുള്ള 'റേറ്റ് കോണ്‍ട്രാക്ട്' അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. ഓരോ വര്‍ഷവും വിലവര്‍ധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ വില കൂട്ടി നല്‍കും. കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചര്‍ച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബെവ്‌കോ സിഎംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ജനപ്രിയ ബീയറുകള്‍ക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയില്‍ വിറ്റിരുന്ന പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപ വരെ വില വര്‍ധിച്ചിട്ടുണ്ട്. എഥനോളിന്റെ വില കൂടിയതു ചൂണ്ടിക്കാട്ടിയാണു മദ്യക്കമ്പനികള്‍ വിലവര്‍ധന ആവശ്യപ്പെട്ടത്.

മറ്റ് ബ്രാൻഡുകളുടെ വില വർധന ഇങ്ങനെ–

ജവാന്‍ പ്രീമിയം ബ്രാന്‍ഡി (750എംഎല്‍) - 530 രൂപ (വില 145.30, നികുതി 364.70)

ജവാന്‍ പ്രീമിയം ബ്രാന്‍ഡി (1000എംഎല്‍) - 700 രൂപ (വില 193.73, നികുതി 486.27)

ജവാന്‍ സ്‌പെഷല്‍ റം (750എംഎല്‍) - 450 രൂപ (വില 128.21, നികുതി 321.79)

ജവാന്‍ സ്‌പെഷല്‍ റം (1000എംഎല്‍) - 630 രൂപ (വില 173.79, നികുതി 436.21)

ജവാന്‍ റം (750എംഎല്‍) - 490 രൂപ ( വില 139.60, നികുതി 350.40)

ജവാന്‍ റം (1000എംഎല്‍) - 650 രൂപ (വില 179.49, നികുതി 450.51)

ജവാന്‍ പ്രീമിയം റം (750എംഎല്‍) - 550 രൂപ (വില 151.00, നികുതി 379.00)

ജവാന്‍ പ്രീമിയം റം (1000എംഎല്‍) - 720 രൂപ (വില 199.43, നികുതി 500.57)

ഓള്‍ഡ് പോര്‍ട്ട് ഡീലക്‌സ് റം (750എംഎല്‍) - 650 രൂപ (വില 179.49, നികുതി 450.51)

ഓഫിസേഴ്‌സ് ചോയ്‌സ് ഡീലക്‌സ് ബ്രാന്‍ഡി (750എംഎല്‍) - 880 രൂപ (വില 245.01, നികുതി 614.99)

ബക്കാര്‍ഡി മാംഗോ ചില്ലി റം (750എംഎല്‍) - 1700 രൂപ ( വില472.93, നികുതി 1187.07)

ബക്കാര്‍ഡി ലെമണ്‍ റം (750എംഎല്‍) -1580 രൂപ (വില 438.75, നികുതി 1101.25)

ഓള്‍ഡ് മങ്ക് പ്രീമിയം റം (750എംഎല്‍) -1150 രൂപ (വില 316.24, നികുതി 793.76)

ഹെർക്കുലീസ് ക്ലാസിക് റം (750എംഎല്‍) - 910 രൂപ (വില 253.56, നികുതി 636.44)

റോയല്‍ ചാലഞ്ച് ബ്ലെന്‍ഡഡ് ബ്രാന്‍ഡി (750എംഎല്‍) - 1320 രൂപ (വില 364.67, നികുതി 915.33)

ഓള്‍ഡ് കാസ്‌ക് റിസര്‍വ് റം (750എംഎല്‍) - 850 രൂപ (വില 236.47, നികുതി 593.53)

വൈറ്റ് മിസ്ചീഫ് വോഡ്ക (750എംഎല്‍) - 1080 രൂപ ( വില 296.30, നികുതി 743.70)

റൊമാനോവ് റെഡ് വോഡ്ക (750എംഎല്‍) - 930 രൂപ (വില 259.26, നികുതി 650.74)

ഗോല്‍ക്കൊണ്ട ഇന്ത്യന്‍ ബ്രാന്‍ഡി (750എംഎല്‍) - 640 രൂപ (വില 176.64, നികുതി 443.36)

ഹണീബീ ബ്രാന്‍ഡി (750എംഎല്‍) - 710 രൂപ (വില 196.58, നികുതി 493.42)

മോര്‍ഫ്യൂസ് ബ്ലൂ സുപ്പീരിയര്‍ ബ്രാന്‍ഡി (750എംഎല്‍) -1920 രൂപ (വില 535.61, നികുതി 1344.39)

കോണ്ടസ ക്ലാസിക് റം (750എംഎല്‍) - 640 രൂപ (വില 176.64, നികുതി 443.36)

മാജിക് മൊമന്റ്‌സ് വോഡ്ക (750എംഎല്‍) -1300 രൂപ (വില358.97, നികുതി 901.03)

മക്‌ഡവല്‍സ് ഇന്ത്യന്‍ ബ്രാന്‍ഡി (750എംഎല്‍)  - 710 രൂപ (വില 196.58, നികുതി 493.42)

സീസര്‍ ബ്രാന്‍ഡി (750എംഎല്‍) -1320 രൂപ (വില 364.67, നികുതി 915.33)

മാന്‍ഷന്‍ ഹൗസ് ചേംബേഴ്‌സ് ബ്രാന്‍ഡി (750എംഎല്‍) - 1450 രൂപ (വില 401.721, നികുതി 1008.29)

English Summary:

Kerala Liquor Price Hike : Kerala's Bevco raises liquor prices by up to ₹50 per litre across 341 brands. The price hike impacts popular brands like Kingfisher, Heineken, and Jawan Rum, sparking opposition criticism.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com