Activate your premium subscription today
Sunday, Apr 20, 2025
ഇന്ത്യയുടെ വിദേശ നയത്തിന് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടി അയൽരാജ്യമായ ബംഗ്ലദേശിലെ മാറ്റങ്ങളായിരുന്നു. വന്‍ ജനരോഷത്തെ തുടര്‍ന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു സ്ഥാനം ഒഴിയേണ്ടി വന്നതും പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതുമായിരുന്നു ബംഗ്ലദേശിലുണ്ടായ പ്രധാന മാറ്റങ്ങൾ. 2009 മുതല്‍ നീണ്ട 15 വര്‍ഷം ധാക്കയില്‍ അധികാരത്തിലിരുന്ന ഷെയ്ഖ് ഹസീന ഇന്ത്യയോടു സ്നേഹവും ആഭിമുഖ്യവുമുള്ള നേതാവായിരുന്നു. ഈ പ്രതിപത്തി അവരുടെ നയങ്ങളിലും നിലപാടുകളിലും എപ്പോഴും പ്രതിഫലിച്ചു. അവരുടെ ഭരണകാലത്ത് ഇരുരാജ്യങ്ങള്‍ക്കും ഇടയിൽ ഊഷ്മള ബന്ധം നിലനിര്‍ത്താനും കഴിഞ്ഞു. ഷെയ്ഖ് ഹസീന ഭരണത്തിലിരുന്ന ഒന്നര ദശാബ്ദക്കാലം അയൽരാജ്യങ്ങളില്‍ നമുക്ക് എപ്പോഴും വിശ്വസിക്കുവാൻ കഴിഞ്ഞ രാഷ്ട്രമായിരുന്നു ബംഗ്ലദേശ്. മറ്റ് അയല്‍രാജ്യങ്ങളെ അപേക്ഷിച്ചു ബംഗ്ലദേശിനു ഭൂമിശാസ്ത്രപരമായ പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന ഏഴു സംസ്ഥാനങ്ങളിലേക്കുള്ള കര മാര്‍ഗമുള്ള ഏക പാത ബംഗ്ലദേശിന്റെ വടക്കു ഭാഗത്തു കൂടിയാണു പോകുന്നത്. ഈ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുകളെല്ലാം ഇതുവഴിയാണ് പോകാറുള്ളതും. അതുപോലെ ഇവിടെ നിന്നുള്ള ഉല്പന്നങ്ങള് ഇന്ത്യയിലെ ബാക്കി ഭാഗങ്ങളിലേക്കും വിദേശത്തേക്കും അയയ്ക്കണമെങ്കില്‍ ഈ വഴിയിലൂടെ സഞ്ചരിച്ചു ബംഗാളില്‍ എത്തണം. പട്ടാളത്തിന്റെ ഭാഷയില്‍ ചിക്കന്‍സ് നെക്ക് (Chickens Neck) എന്നറിയപ്പെടുന്ന ഈ പാതയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണു ചൈനയുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് ഏറ്റവും വേഗം പരുക്കേല്‍ക്കാവുന്ന മര്‍മ സ്ഥാനം. ഇവിടെ തടസ്സം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ‘ലൈഫ് ലൈന്‍’ വേഗത്തിൽ നഷ്ടമാകും.
ന്യൂഡൽഹി∙ ഇന്ത്യയും ചൈനയും കൂടുതൽ അടുത്തു പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ കത്ത്. ഇന്ത്യ–ചൈന നയതന്ത്ര ബന്ധത്തിന്റെ 75–ാം വാർഷികത്തിൽ രാഷ്ട്രപതിക്കയച്ച സന്ദേശത്തിലാണ് ഷിയുടെ വാക്കുകൾ. ‘വ്യാളിയും ആനയും ഒന്നിച്ചുള്ള ടാംഗോ നൃത്തം’ പോലെ ഇരുരാജ്യങ്ങളുടെയും ബന്ധം മാറണമെന്ന് സന്ദേശത്തിൽ ഷി ചിൻപിങ് പറയുന്നു.
ധാക്ക∙ ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നടത്തിയ പരാമർശം വിവാദത്തിൽ. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽബന്ധമില്ല എന്നുമായിരുന്നു യൂനുസിന്റെ പരാമർശം. ബംഗ്ലദേശിനു മാത്രമാണ് സമുദ്രത്തിലേക്ക് നേരിട്ട് ബന്ധമുള്ളത്. വികസനം വിപുലീകരിക്കാൻ ചൈനയ്ക്ക് ബംഗ്ലദേശിനെ ഉപയോഗിക്കാമെന്നും ബെയ്ജിങ്ങിൽ യൂനുസ് പറഞ്ഞു.
ന്യൂഡൽഹി∙ ചൈന – ഇന്ത്യ ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങളെ അഭിനന്ദിച്ച് ചൈന. ‘‘2000 വർഷത്തിലധികം നീണ്ട ചരിത്രത്തിൽ, ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദപരമായ കൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും പരസ്പരം പഠിക്കുകയും മാനുഷിക പുരോഗതിക്കു സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.’’ – ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു.
ന്യൂഡൽഹി ∙ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക പ്രതിനിധിതലത്തിലുള്ള ചർച്ച ഇന്നു ബെയ്ജിങ്ങിൽ നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടക്കുന്ന ചർച്ചയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിവിധ നിർദേശങ്ങൾ ഇരു രാജ്യങ്ങളും മുന്നോട്ടുവയ്ക്കും.
ബെയ്ജിങ് ∙ കിഴക്കൻ ലഡാക്കിൽ ഇന്ത്യ – ചൈന സംഘർഷം ഒഴിവാക്കുന്നതിനുള്ള കരാർ നടപ്പാക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലാവോസിൽ മേഖലാ സുരക്ഷാ സമ്മേളനത്തിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അതിർത്തിയിൽ നിന്നു സേനയെ പിൻവലിക്കൽ പുരോഗമിക്കുന്നുവെന്നും തികച്ചും സൗഹാർദപരമാണ് ഇപ്പോൾ കാര്യങ്ങളെന്നും ചൈനയുടെ പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ വു ക്വിയാൻ പറഞ്ഞു.
ന്യൂഡൽഹി∙ നിയന്ത്രണ രേഖയിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിനു ശേഷം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഇന്ത്യയും ചൈനയും ചർച്ച നടത്തി. അതിർത്തി പ്രശ്നത്തിൽ പ്രത്യേക പ്രതിനിധികളുടെയും മുതിർന്ന നയതന്ത്രജ്ഞരുടെയും യോഗങ്ങൾ ഉടൻ വിളിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.
കാല്പന്ത് കളിയിലെ പ്രാവീണ്യം വഴി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച രാജ്യമാണ് ബ്രസീല്‍. പെലെയുടെയും സീക്കോയുടെയും റൊണാൾഡോയുടെയും ആരാധകരില്ലാത്ത ഒരു രാജ്യവും ഇന്ന് ലോകത്തുണ്ടാകില്ല. തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമെന്നതിനു പുറമെ ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ വിസ്തീര്‍ണമുള്ള രാജ്യവുമാണ് (ബ്രസീല്‍. ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ ജലം പ്രവഹിക്കുന്ന ആമസോണ്‍ നദി ഏതാണ്ട് മുഴുവനായും ബ്രസീലില്‍ കൂടിയാണ് ഒഴുകുന്നത്. ഇതിന്റെ ഇരു ഭാഗങ്ങളിലും ഘോരവനങ്ങളും നിര്ണയിക്കുവാന് പോലും സാധിക്കാത്തത്ര സസ്യജാലങ്ങളും നിറഞ്ഞു നില്ക്കുന്നു. 1825 വരെ പോർച്ചുഗലിന്റെ അധീശത്തിലായിരുന്നത് കൊണ്ടാകാം പോര്‍ച്ചുഗീസ് ആണ് ബ്രസീലിന്റെ രാഷ്ട്രഭാഷ; ഇവരുടെ തലസ്ഥാനം ബ്രസീലിയയും. 2014 മുതല്‍ നിലവില്‍ വന്ന ‘ബ്രിക്സ്’ എന്ന ഓദ്യോഗിക കൂട്ടായ്മയില്‍ ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം ബ്രസീലും ഒരു സ്ഥാപക രാജ്യമാണ്. സാധാരണ അന്താരാഷ്ട്ര രംഗത്ത് ഉടലെടുക്കുന്ന വിവാദങ്ങളില്‍ ബ്രസീല്‍ ഭാഗമാകാറില്ല. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഈ രാജ്യം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. ബ്രസീല്‍ ചൈനയുടെ ‘ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആർഐ) ഭാഗം ആകുമോ എന്നതായിരുന്നു വാര്‍ത്തയ്ക്ക് കാരണമായ വിഷയം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ബിആർഐയുടെ ഭാഗമാകുവാന്‍ നിശ്ചയിച്ചു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ദേശീയ ദിനപത്രങ്ങളും മാധ്യമങ്ങളും ബ്രസീൽ ബിആർഐയുടെ ഭാഗമാകേണ്ട എന്ന് തീരുമാനിച്ചു എന്നറിയിച്ചു കൊണ്ടുള്ള വാർത്തകള്‍ പുറത്തുവിട്ടു. പ്രധാനപ്പെട്ട നയപരമായ കാര്യങ്ങളില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു നിലപാടുമാറ്റം വളരെ വിരളമായി മാത്രമേ ഉണ്ടാകാറുള്ളൂ. അത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് കൂടുതല്‍ ഗഹനമായ പഠനം ആവശ്യമാണ്.
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിന്മാറ്റ നടപടികള്‍ പൂർത്തിയാക്കി അതിർത്തിയിൽ പട്രോളിങ് ആരംഭിച്ചു. സൈനിക പിന്മാറ്റത്തിനൊപ്പം മേഖലയിലെ താൽക്കാലിക നിർമാണങ്ങളും പൊളിച്ചുമാറ്റി. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്കു തിരികെക്കൊണ്ടുപോയി. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേന വിഭാഗങ്ങളുടെയും പട്രോളിങ്.
ന്യൂഡൽഹി ∙ അതിർത്തിയിലെ സംഘർഷ മേഖലയിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ട്. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലുള്ള സംഘർഷ മേഖലകളായ ഡെപ്സാങ് സമതലങ്ങളിലും ഡെംചോക് മേഖലകളിലുമാണു സൈനികർ പിൻവാങ്ങിയത്. ഇവിടെ പട്രോളിങ് പുനഃരാരംഭിക്കാനും വഴിയൊരുങ്ങി.
Results 1-10 of 230
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.