Activate your premium subscription today
ആലപ്പുഴ ∙ സ്ട്രീംലൈൻ പ്രിന്റേഴ്സ് ആൻഡ് അഡ്വർടൈസേഴ്സ് എന്ന സ്ഥാപനം മലപ്പുറം, കൊല്ലം, കാസർകോട് ജില്ലകളിൽ നവകേരള സദസ്സിന്റെ ലൈവ് സ്ട്രീമിങ് നടത്തിയിട്ടുണ്ടെന്നും ഇതിന്റെ പേരിൽ ആകെ 2.95 ലക്ഷം രൂപയുടെ ബിൽ നൽകിയിട്ടുണ്ടെന്നും വിവരാവകാശ രേഖ. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിന്റെ മകന്റേതാണ് ഈ സ്ഥാപനം. ഇതിൽ കാസർകോട്ടെ 35,400 രൂപയുടെ ബിൽ പാസാക്കി.
തൊടുപുഴ ∙ നവകേരളസദസ്സ് നടത്തിയതിന്റെ കടം വീട്ടാൻ സ്പോൺസർമാരിൽനിന്നു പണപ്പിരിവിനു സംഘാടകസമിതി വീണ്ടും രംഗത്ത്. പിരിവിലെ തർക്കം മൂലം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരി വകുപ്പുതല പരാതി നൽകി. തൊടുപുഴ നിയോജക മണ്ഡലത്തിലെ നവകേരളസദസ്സിന്റെ കൺവീനറായ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ മാസം 19ന്
കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ.
നവകേരള യാത്രയില്‍ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് തകര്‍ന്ന നിലയില്‍ കിടക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വസ്തുതയറിയാം ∙ അന്വേഷണം
മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്നു വിശേഷിപ്പിച്ച ആക്രമണം നടന്നത് 2023 നവംബർ 20ന് വൈകിട്ട് അഞ്ചരയ്ക്ക് കണ്ണൂരിലെ കല്യാശ്ശേരിയിലാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ബസിനു മുന്നിൽ കരിങ്കൊടിയുമായി ചാടിവീണവരെ ഡിവൈഎഫ്ഐ പ്രവർത്തകർ പിടിച്ചു മാറ്റുകയായിരുന്നുവെന്നും രക്ഷാപ്രവർത്തനമാണു നടത്തിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ആലപ്പുഴ∙ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ക്രമക്കേട് ബോധ്യപ്പെട്ടതിനെത്തുടർന്ന് 10 മാസമായി പിടിച്ചുവച്ചിരുന്ന കേരളീയം ബില്ലുകൾ ഉൾപ്പെടെ അതിവേഗത്തിൽ പാസാക്കിത്തുടങ്ങി. നവകേരള സദസ്സിന്റെ ബില്ലുകൾക്ക് ഒപ്പമാണ് ഇതും ‘ക്ലിയർ’ ചെയ്യുന്നത്. വൻ തുകകൾ വരുന്ന ഇരുപത്തഞ്ചോളം ബില്ലുകളാണു കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പാസാക്കിയെടുത്തത്.
മ്യൂസിയത്തിൽ വച്ചാൽ പോലും കാണാൻ ആളുകൂടുമെന്ന് മന്ത്രി പറഞ്ഞ, നവകേരള സദസ്സിന്റെ യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഒരു മാസത്തോളമായി കട്ടപ്പുറത്ത്. മേയ് 5നാണ് കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചത്. ഒരു മാസത്തോളം സർവീസ് കുഴപ്പമില്ലാതെ പോയി. യാത്രക്കാർ കുറഞ്ഞതോടെ സർവീസ് ഇടയ്ക്കിടെ റദ്ദാക്കി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമായി യാത്ര. ജൂലൈ 21ന് ശേഷം സർവീസ് നടത്തിയിട്ടില്ല. കോഴിക്കോട് കെഎസ്ആർടിസി റീജനൽ വർക്ക് ഷോപ്പിൽ കട്ടപ്പുറത്ത് പൊടിപിടിച്ചു കിടക്കുകയാണ് ബസ്. അറ്റകുറ്റപ്പണിക്കായാണ് ബസ് വർക്ക് ഷോപ്പിൽ കയറ്റിയത്
മൂവാറ്റുപുഴ ∙ പതിനെട്ടു വർഷം മുൻപുള്ള സ്വർണമോഷണക്കേസിലെ പ്രതിയെ തിരഞ്ഞു മുംബൈയിലെത്തിയ കേരള പൊലീസ് കണ്ടത് 4 ജ്വല്ലറികളുടെ ഉടമയെ. ആഡംബര ബംഗ്ലാവിൽ താമസിക്കുന്ന മോഷ്ടാവിനെ ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്നു സാഹസികമായി അറസ്റ്റ് ചെയ്തു പൊലീസ് മൂവാറ്റുപുഴയിലെത്തിച്ചു. 2006ൽ മൂവാറ്റുപുഴ കല്ലറയ്ക്കൽ ജ്വല്ലറിയിൽ നടന്ന 30 പവൻ മോഷണക്കേസിലാണു കടയിലെ സ്വർണപ്പണിക്കാരനായിരുന്ന മഹീന്ദ്ര ഹശ്ബാ യാദവിനെ (53) മുംബൈ മുളുണ്ടിൽനിന്നു പിടികൂടിയത്.
അമ്പലപ്പുഴ ∙ കാൽനട യാത്ര പോലും ദുരിതപൂർണമായ പാത പ്രദേശവാസികളുടെ സഹകരണത്തോടെ 5 വീട്ടമ്മമാർ മുന്നിട്ടിറങ്ങിയപ്പോൾ സഞ്ചാരയോഗ്യമായി മാറി. കഞ്ഞിപ്പാടം മൂലേപ്പാടം – കുമ്മൻകോട് മുളക്കത്തറ റോഡാണ് 2 ഞായറാഴ്ച കൊണ്ട് അവർ ഗതാഗതയോഗ്യമാക്കിയത്. അര കിലോമീറ്റർ ഭാഗത്ത് മെറ്റലും പൂഴിയും നിരത്തി ഇടിച്ചുറപ്പിച്ചു. 2
മുല്ലശേരി ∙ നവകേരള സദസ്സിൽ ചികിത്സ സഹായത്തിനായി നൽകിയ അപേക്ഷ തീർപ്പാക്കാതെ തീർപ്പാക്കിയതായി പരാതിക്കാരനു മറുപടി സന്ദേശം. ഇതു സംബന്ധിച്ചു ഫോൺ സന്ദേശത്തിൽ പറഞ്ഞ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ അറിയില്ലെന്നു വിശദീകരണം. മുല്ലശേരി ബ്ലോക്ക് സെന്ററിൽ നെടിയേടത്ത് വീട്ടിൽ സതീഷാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം
Results 1-10 of 934