Activate your premium subscription today
കൽപാത്തിയിൽ നിന്ന് അതിമനോഹരമായ ഫോട്ടോഷൂട്ട് വിഡിയോ പങ്കുവയ്ക്കുകയാണ് മലയാളിയുടെ പ്രിയ താരം വിൻസി അലോഷ്യസ്. മാമ്പഴമഞ്ഞയും മജന്തയും കലർന്ന കസവു കോട്ടൻ സാരിയിലുള്ള വിഡിയോയാണ് താരം പങ്കുവച്ചത്. അഗ്രഹാര വീഥിയിലൂടെ നടക്കുന്നതും പൂചൂടുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. മാമ്പഴ മഞ്ഞയില്‍ ഗോൾഡൻ
കള്ളപ്പണമാകരുത് പാലക്കാട്ടെ പ്രചരണ വിഷയമെന്ന് ആവർത്തിച്ച് എൻ.എൻ. കൃഷ്ണദാസ്. പെട്ടിയിലേക്ക് മാത്രം പ്രചരണമൊതുക്കുന്നത് ട്രാപ്പാണ്. കോൺഗ്രസിന്റെ കെണിയാണത്. ട്രോളി ബാഗില്‍ പണമുണ്ടോ, സ്വര്‍ണമുണ്ടോ എന്നൊക്കെ കണ്ടെത്തേണ്ടത് സിപിഎമ്മല്ല പൊലീസാണ്. തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ കാര്യമാണ്. കള്ളപ്പണം കണ്ടെത്താന്‍ കഴിയുന്ന പോലീസാണ് കേരളത്തില്‍ ഉള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു.
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ട് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പാതിരാറെയ്ഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് പരാതിയിൽ പറയുന്നു.
ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച്, പാലക്കാട്ടെ ഹോട്ടലിൽ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച മുറിയിലേക്കു പൊലീസ് അർധരാത്രി ഇടിച്ചുകയറി പരിശോധന നടത്തിയതിൽ വ്യാപക പ്രതിഷേധമുയരുകയാണ്.
വനിതാ നേതാക്കൾ താമസിച്ച മുറിയിൽ അർധരാത്രി റെയ്ഡ് നടത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി. യുഡിഎഫ് എംപിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും അടക്കം നൂറുകണക്കിനുപേർ മാർച്ചിൽ പങ്കെടുത്തു.
പാലക്കാട്∙ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ അർധരാത്രി റെയ്ഡ് നടത്തിയ പൊലീസുകാരെ പാഠം പഠിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. കള്ളപ്പണം മുറിയിലുണ്ടെന്ന പരാതി കിട്ടിയിട്ടാണ് അന്വേഷിക്കുന്നതെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. അല്ലാതെയുള്ള അന്വേഷണമാണെന്ന് പിന്നീട് പറഞ്ഞു. പൊലീസുകാരെ തോന്നിയപോലെ കയറൂരി വിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും.
തിരുവനന്തപുരം∙ കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട ബിജെപിയും അവർക്ക് സഹായം ചെയ്ത സിപിഎം നേതൃത്വത്തിന്റെയും ജാള്യം മറയ്ക്കാനാണ് പാലക്കാട്ടെ ഹോട്ടലിൽ റെയ്ഡ് നാടകം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം, ബിജെപി നേതൃത്വത്തിന്റെ അറിവോടെ നടന്ന റെയ്ഡ് നാടകം ദയനീയമായി പരാജയപ്പെട്ടു.
കോഴിക്കോട്∙ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച മുറിയിൽ പൊലീസ് പരിശോധന നടത്തിയ സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നതായും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ‘‘സംഭവത്തിൽ എനിക്കും പാലക്കാടിനും പ്രതിഷേധമുണ്ട്. ആ പ്രതിഷേധം ഞാനിപ്പോൾ രേഖപ്പെടുത്തുന്നു. പാലക്കാട് 20ന് രേഖപ്പെടുത്തും’’– രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട്∙ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഎസ്പി: അശ്വതി ജി.ജി. കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്നലെ അർധരാത്രി ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും താമസിച്ച മുറികളിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയത്.
പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍ കുളം,ബാസ്കറ്റ് ബോള്‍, ഫുട്ബോള്‍ മൈതാനങ്ങള്‍, കൂടാതെ മറ്റു കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാവും.
Results 1-10 of 755