ADVERTISEMENT

പാലക്കാട്∙ കഞ്ചിക്കോട് വ്യവസായ മേഖലയിൽ റോഡ് അറ്റക്കുറ്റപ്പണിക്കിടെ വീണ്ടും അദാനി സിറ്റി ഗ്യാസ് പദ്ധതിയിലെ പൈപ്പ് ലൈൻ പൊട്ടി. 2 മിനിറ്റോളം പാചക വാതകം ചോർന്നു. തൊഴിലാളികൾ വിവരം നൽകിയ ഉടൻ വാൽവുകൾ അടച്ച് ചോർച്ച പരിഹരിച്ചു. നേരിയ രീതിയിലാണ് ചോർച്ചയുണ്ടായത്. പാത നവീകരിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയായിരുന്നു അപകടം.

ഗ്യാസ് പൈപ്പ് ലൈൻ ഉദ്യോഗസ്ഥ സംഘവും കഞ്ചിക്കോട് നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സുരക്ഷ വിലയിരുത്തിയ ശേഷം റോഡ് അറ്റക്കുറ്റപ്പണികളും നിർമാണ ജോലികൾ പുനരാരംഭിച്ചു. ഇതു രണ്ടാം തവണയാണ് സമാനമായ രീതിയിൽ പൈപ്പ് ലൈൻ പൊട്ടി ചോർച്ചയുണ്ടാകുന്നത്. ഗ്യാസ് പൂർണമായി പൈപ്പ് ലൈനിലേക്ക് കടത്തിവിടാത്തതിനാൽ അപകടമുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥർ പ്രദേശവാസികളെ അറിയിച്ചിട്ടുള്ളത്.

English Summary:

Kanjikode Gas pipeline: Adani City Gas pipeline leakage in Kanjikode. The second such incident in a short period occurred during road repair work, causing a brief gas leak that was swiftly contained.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com