Activate your premium subscription today
Wednesday, Mar 26, 2025
ചണ്ഡിഗഡ് ∙ ഹരിയാനയിൽ ബിജെപിയുടെ വിജയക്കുതിപ്പിൽ വീണ്ടും തകർന്നടിഞ്ഞു കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കും ഗുരുഗ്രാമും ഉൾപ്പെടെ 10 കോർപറേഷനുകളിൽ ഒൻപതിലും ബിജെപി വിജയിച്ചു. ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെയാണു കോൺഗ്രസിനു വീണ്ടും തിരിച്ചടിയുണ്ടായത്.
ന്യൂഡൽഹി∙ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത പങ്കുവച്ച് ഒളിംപ്യൻ വിനേഷ് ഫോഗട്ട്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ലഘു കുറിപ്പിലൂടെയാണ് അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത മുപ്പതുകാരിയായ വിനേഷ് ഫോഗട്ട് പങ്കുവച്ചത്. ഗുസ്തി താരം തന്നെയായ സോംവീർ റാത്തിയാണ് വിനേഷ് ഫോഗട്ടിന്റെ ഭർത്താവ്. ഇരുവരുടെയും
ഹരിയാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സച്ചിനെന്ന് പൊലീസ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഹിമാനിയും സച്ചിനും ഒന്നര വർഷമായി സുഹൃത്തുക്കളാണ്. വാക്കുതർക്കത്തെ തുടർന്ന് ഇയാൾ മൊബൈൽ ഫോണിന്റെ ചാർജർ ഉപയോഗിച്ച് ഹിമാനിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ചണ്ഡിഗഢ്∙ യൂത്ത് കോൺഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളിന്റെ (22) കൊലപാതകത്തിൽ ഒരാൾ അറസ്റ്റിലായതായി ഹരിയാന പൊലീസ്. കേസ് അന്വേഷണത്തിനായി ഹരിയാന പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒരാൾ അറസ്റ്റിലായത്.
ചണ്ഡിഗഡ്∙ ഹരിയാനയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളിബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട യുവതിയുടെ മാതാവ്. ഇന്നു രാവിലെയാണ് ഹരിയാന സോനെപട്ടിലെ കഥുര സ്വദേശിയായ ഹിമാനി നർവാളി(23)നെ മരിച്ചനിലയിൽ കണ്ടെത്തിയത്. റോഹ്തക് ജില്ലയിലെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാണ് ഹിമാനി.
ന്യൂഡൽഹി ∙ മാരുതി സുസുക്കി കാറുകൾ ബുക്ക് ചെയ്ത് ദീർഘകാലമുള്ള കാത്തിരിപ്പ് ഇനി വേണ്ട, പുതിയ പ്ലാന്റിലും നിർമാണം തുടങ്ങി മാരുതി സുസുക്കി ഇന്ത്യ. ഹരിയാനയിലെ ഘാർഖോടയിലാണ് മാരുതി പുതിയ നിർമാണ പ്ലാന്റ് ആരംഭിച്ചത്. 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു പ്ലാന്റിന് തറക്കല്ലിട്ടത്. ഒരു വർഷം 2.5 ലക്ഷം
ഹരിയാന കുരുക്ഷേത്ര ജില്ലയിൽ ഇസ്മയിലാബാദിനു സമീപം ചാമുൻ ഗ്രാമം. ചുറ്റും കടുകും ഗോതമ്പും തക്കാളിയും നെല്ലും വിളഞ്ഞുകിടക്കുന്ന പാടങ്ങള്. ഇസ്മയിലാബാദെന്ന ചെറു പട്ടണത്തിൽനിന്ന് ഇടുങ്ങിയ, സിമന്റ് ടൈലിട്ട റോഡ് നീളുന്നതു ചാമുനിലേക്കാണ്. ചെറിയ വീടിന്റെ മുറ്റത്തു പകച്ചിരിക്കുകയാണു ഖുശ്പ്രീത് സിങ് എന്ന പതിനെട്ടുകാരൻ. പേരിൽ മാത്രമേ ഖുശി (സന്തോഷം) ഉള്ളൂ. ഒരായുസ്സിന്റെ പീഡനങ്ങൾ കുറച്ചു മാസങ്ങൾക്കകം അനുഭവിച്ചതിന്റെ ഭയവും വേദനയും ആശങ്കയും വിട്ടുമാറാത്ത മുഖം. യുഎസിലേക്കുള്ള യാത്രയ്ക്കിടെ, പാനമ കാട്ടിലും മറ്റിടങ്ങളിലും അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനവും കണ്ട ദയനീയ കാഴ്ചകളും ഖുശ്പ്രീതിനെ വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. ഇത് ഖുശ്പ്രീതിന്റെ മാത്രം മുഖമല്ല. യുഎസിൽ നിന്നു നാടുകടത്തിയ മറ്റ് 103 ഇന്ത്യക്കാരുടെ കൂടി മുഖമാണ്. യുഎസിൽ സ്റ്റോർ കീപ്പർ ജോലിക്കെന്നു പറഞ്ഞാണു ഖുശ്പ്രീതിനെ മനുഷ്യക്കടത്തുകാർ ഇരയാക്കിയത്. 2024 സെപ്റ്റംബറിൽ ഡൽഹി, മുംബൈ വഴി ഗയാനയിലെത്തി. അവിടെനിന്നു ബ്രസീൽ, പെറു, ഇക്വഡോർ, കൊളംബിയ, പാനമ, നിക്കാരഗ്വ, ഹോണ്ടുറസ്, ഗ്വാട്ടിമാല വഴി മെക്സിക്കോയിൽ. മെക്സിക്കോ സിറ്റിയിൽ മനുഷ്യക്കടത്തു നടത്തുന്ന ഗുണ്ടാസംഘങ്ങളുടെ
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ആം ആദ്മി പാർട്ടി (എഎപി) േദശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനെതിരെ കേസെടുത്ത് ഹരിയാന പൊലീസ്. യമുന നദിയിലെ വെള്ളത്തിൽ ഹരിയാന വിഷം കലർത്തുന്നുവെന്ന കേജ്രിവാളിന്റെ പരാമർശത്തിലാണ് കേസ്. ജഗ്മോഹൻ മൻചൻഡ എന്നയാളുടെ പരാതിയിൽ കുരുക്ഷേത്രയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആകാശ കൂട്ടിയിടിയിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്ത്യയിലാണ്: 1996 നവംബർ 12നു ഹരിയാനയിലെ ചർഖി ദാദ്രിയിൽ സൗദി, കസഖ്സ്ഥാൻ വിമാനങ്ങൾ കൂട്ടിയിടിച്ച് 349 പേർ കൊല്ലപ്പെട്ടു.
ന്യൂഡൽഹി∙ ഹരിയാന സർക്കാർ യമുന നദിയിൽ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി. ഫെബ്രുവരി 17ന് മുൻപ് കോടതിയിൽ കേജ്രിവാൾ ഹാജരാകണമെന്നും അല്ലാത്തപക്ഷം നിയമപ്രകാരമുള്ള നടപടികൾ നേരിടുമെന്നും കോടതി നോട്ടിസിൽ അറിയിച്ചു. ഡൽഹിയുടെ കുടിവെള്ള വിതരണം തകർക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിൽ വിഷം കലർത്തുന്നെന്നായിരുന്നു കേജ്രിവാളിന്റെ ആരോപണം.
Results 1-10 of 365
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.