Activate your premium subscription today
ബഗോദർ ഒരു കനലാണ്. ജാർഖണ്ഡിൽ സിപിഎമ്മിന്റെയും സിപിഐയുടെയും ചുവപ്പുകൊടികൾ കാണാനാകുന്നിടം. സിപിഐ (എംഎൽ) തുടർച്ചയായി ജയിക്കുന്ന നിയമസഭാ മണ്ഡലം. ബിഹാറിന്റെ ഭാഗമായിരിക്കെ 1990ലാണ് ബഗോദറിൽ പാർട്ടിയുടെ വിജയഗാഥ തുടങ്ങിയത്. 1995ൽ സീറ്റ് നിലനിർത്തി. 2000ൽ ജാർഖണ്ഡ് സംസ്ഥാനം നിലവിൽവന്ന ശേഷവും തുടർച്ചയായി ജയിച്ചു. 2014ൽ തോറ്റെങ്കിലും 2019ൽ മണ്ഡലം തിരിച്ചുപിടിച്ചു.
ജാർഖണ്ഡിലൂടെ വോട്ടുകൾ റാഞ്ചി പറക്കുകയാണു ഹെലികോപ്റ്ററുകൾ. വയലുകളിലും മൈതാനങ്ങളിലുമെല്ലാം ഹെലിപാഡുകളുണ്ട്. നേതാക്കൾ ഹെലികോപ്റ്ററിലെത്തുന്നു, തുറന്ന സ്റ്റേജിൽ പ്രസംഗിക്കുന്നു. ബിജെപിയും കോൺഗ്രസും ജെഎംഎമ്മുമെല്ലാം ഈ രീതിയാണ് പിന്തുടരുന്നത്. ആദിവാസി വോട്ടുകളാണു ജാർഖണ്ഡ് ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത്. 81 സീറ്റിൽ 28 എണ്ണവും പട്ടികവർഗ സംവരണം. ജനസംഖ്യയിൽ ആദിവാസികൾ 26.2 ശതമാനം. 11 ജില്ലകളിൽ ആദിവാസികൾ 30 ശതമാനത്തിലേറെ. വനവും വെള്ളച്ചാട്ടങ്ങളും ഏറെയുള്ള, ഖനികൾ നിറഞ്ഞ ജാർഖണ്ഡിൽ പക്ഷേ, തൊഴിലില്ലായ്മ രൂക്ഷം. അഴിമതിയും ദാരിദ്ര്യവും വ്യാപകം.
റാഞ്ചി∙ ജാർഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ എല്ലാ കണ്ണുകളും മുൻ മുഖ്യമന്ത്രി ചംപയ് സോറൻ മത്സരിക്കുന്ന സെരായ്കെലയിൽ. ജാർഖണ്ഡ് മുക്തി മോർച്ച വിട്ട് ബിജെപിയിൽ ചേർന്ന ചംപയ് സോറനാണ് എൻഡിഎ സഖ്യത്തിന്റെ തുറുപ്പുചീട്ട്. സെരായ്കെലയിൽ ചംപയ് സോറനെതിരെ മത്സരിക്കുന്നത് ജെഎംഎമ്മിന്റെ ഗണേഷ് മഹാലിയാണ്.
സ്വാതന്ത്ര്യസമര സേനാനി ആദിവാസി നേതാവ് ബിർസ മുണ്ട എല്ലാവരുടേതുമാണ്. പക്ഷേ, അദ്ദേഹം ജനിച്ച ഉളിഹാതു എന്ന ഗ്രാമത്തെ ആർക്കും വേണ്ട. ബിർസ മുണ്ടയുടെ വീരകഥ പറഞ്ഞാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതുതന്നെ. ജെഎംഎം നേതാക്കളും ഒട്ടും പിന്നിലല്ല. റാഞ്ചി വിമാനത്താവളം അടക്കം ഒട്ടേറെ സർക്കാർ സംരംഭങ്ങൾക്കു ബിർസ മുണ്ടയുടെ പേരാണ്. പക്ഷേ, കുംടി ജില്ലയിലെ ഉളിഹാതുവെന്ന ആദിവാസിഗ്രാമത്തിലെ വികസനം അവിടേക്കുള്ള റോഡിലൊതുങ്ങുന്നു.
കൂറുമാറ്റം, കുതിരക്കച്ചവടം തുടങ്ങി രാഷ്ട്രീയ അസ്ഥിരതയ്ക്കു പേരുകേട്ട ജാര്ഖണ്ഡ് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിനു തയാറായിക്കഴിഞ്ഞു. വിധിയെഴുത്തിന് ഇനി മൂന്നു ദിവസം മാത്രം ബാക്കി. 2000ല് രൂപീകൃതമായ സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്. ഒറ്റയ്ക്ക് ഒരു പാര്ട്ടിക്കു കേവലഭൂരിപക്ഷം നേടാനാകാത്ത സംസ്ഥാനം ഇതുവരെ ഭരിച്ചതെല്ലാം സഖ്യ സര്ക്കാരുകള്....
റാഞ്ചി∙ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. മുഖ്യമന്ത്രിയുടെ പഴ്സനൽ സെക്രട്ടറി സുനിൽ ശ്രീവാസ്തവയുടെ വീട്ടിലാണ് റെയ്ഡ്. ഭൂമി തട്ടിപ്പ് കേസിൽ
ഹരിയാന തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ജാർഖണ്ഡിലെ പ്രശ്നങ്ങൾ. അടുത്തിടെ നടത്തിയ നേതൃമാറ്റം വഴി ജാതിസമവാക്യം അനുകൂലമാകുമെന്നു പ്രതീക്ഷിച്ച പാർട്ടിക്കുള്ളിൽ പുതിയ വടംവലി രൂപപ്പെട്ടുകഴിഞ്ഞു. സമുദായം തിരിഞ്ഞുള്ള ഗ്രൂപ്പുപോരാട്ടമാണ് ഹരിയാനയിൽ പാർട്ടിക്കു തിരിച്ചടിയായത്. മഹാരാഷ്ട്രയ്ക്കൊപ്പം വൈകാതെ ജാർഖണ്ഡിലും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിനു തലവേദന. ജാർഖണ്ഡിസ് ജെഎംഎം സഖ്യസർക്കാരിൽ ഭാഗമാണ് കോൺഗ്രസ്. 2021 മുതൽ പാർട്ടി അധ്യക്ഷനായിരുന്ന രാജേഷ് താക്കൂറിനെ മാറ്റി 2024 ഓഗസ്റ്റിലാണു കേശവ് കമലേഷിനെ ചുമതല ഏൽപിച്ചത്. മഹ്തോ കുർമികളെ ഒപ്പം നിർത്താനാണ് ആ വിഭാഗത്തിൽ നിന്നുള്ള കമലേഷിനെ അധ്യക്ഷനാക്കിയത്. മഹ്തോ ഉൾപ്പെടെ
റാഞ്ചി ∙ ബിജെപി അധികാരത്തിലെത്തിയാൽ ജാർഖണ്ഡിൽ ദേശീയ പൗര റജിസ്റ്റർ (എൻആർസി) നടപ്പാക്കുമെന്നു സംസ്ഥാനത്തു തിരഞ്ഞെടുപ്പു ചുമതലയുള്ള നേതാവും കേന്ദ്രമന്ത്രിയുമായ ശിവ്രാജ് സിങ് ചൗഹാൻ പറഞ്ഞു.
റാഞ്ചി∙ ജാര്ഖണ്ഡിലെ സർക്കാർ സ്കൂളില് വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റാഞ്ചി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപയ് സോറൻ ബിജെപിയിൽ ചേർന്നു. റാഞ്ചിയിൽ നടന്ന ചടങ്ങിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ചംപയ് സോറൻ പാർട്ടി അംഗത്വം എടുത്തത്. നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു എന്നായിരുന്നു സോറൻ ബിജെപി പ്രവേശനത്തെ കുറിച്ച് പറഞ്ഞത്.
Results 1-10 of 233