Activate your premium subscription today
Monday, Apr 21, 2025
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിന്റെ ബാറ്റർമാർ കളത്തിലുള്ളപ്പോൾ ‘ചറപറാ’ സിക്സറുകൾ പറക്കട്ടെ എന്ന് പലസ്തീൻകാർ പ്രാർഥിക്കും. അവരുടെ ബോളർമാർ പന്തെറിയുമ്പോൾ, തുരുതുരാ വിക്കറ്റുകൾ വീഴട്ടെ എന്നും! പലസ്തീൻകാരുടെ ഈ പ്രാർഥനയ്ക്ക് ഒരു കാരണമുണ്ട്. ഇത്തവണ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ
സോഫ്റ്റ്വെയര് ഭീമന് മൈക്രോസോഫ്റ്റിന്റെ 50-ാം പിറന്നാള് ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില് കമ്പനി മേധാവികളെ 'നാണംകെടുത്തി' ചില ജീവനക്കാരുടെ പ്രതിഷേധം. 'മുസ്തഫാ, ഷെയിം ഓൺ യു' എന്ന മുദ്രാവാക്യവുമായി ചാടിവീണ ഇബ്തിഹാൽ അബൂസാദ് (Ibtihal Aboussad) ആയിരുന്നു ആദ്യ വെടി പൊട്ടിച്ചത്.
വാഷിങ്ടൻ ∙ യുഎസിലെ 50 സംസ്ഥാനങ്ങളിലെയും നഗരങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം. ട്രംപ് അധികാരമേറ്റശേഷമുള്ള പ്രതിപക്ഷത്തിന്റെ ആദ്യ ദേശീയ സമരമാണിത്. രാജ്യമെങ്ങും നടന്ന 1200 റാലികളിൽ തൊഴിലാളിസംഘടനകളും പരിസ്ഥിതി, എൽജിബിടിക്യു, പലസ്തീൻ അനുകൂല സംഘടനകളും അണിചേർന്നു. വാഷിങ്ടനിലെ റാലിയിൽ 20,000 പങ്കെടുത്തെന്നു സംഘാടകർ അവകാശപ്പെട്ടു. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളും ട്രംപ് വിരുദ്ധ പ്രകടനങ്ങൾ നടന്നു.
മധുര∙ കഫിയ അണിഞ്ഞും മുദ്രാവാക്യം വിളിച്ചും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം പാർട്ടി കോൺഗ്രസ്. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉയർത്തിയ പലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി. എം.എ. ബേബി പലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.
ജറുസലം ∙ ഇസ്രയേലിൽ ജയിലിൽ പലസ്തീൻ തടവുകാരൻ ദുരൂഹസാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു. 6 മാസമായി വിചാരണയില്ലാതെ തടവിൽ കഴിയുന്ന വെസ്റ്റ് ബാങ്കിൽനിന്നുള്ള വാലിദ് അഹമ്മദ് (17) ആണു മരിച്ചത്. ഇസ്രയേൽ ജയിലിൽ മരിക്കുന്ന 18 വയസ്സിൽ താഴെയുള്ള ആദ്യ പലസ്തീൻ തടവുകാരനാണെന്ന് പലസ്തീൻ അതോറിറ്റി അധികൃതർ പറഞ്ഞു.
സവിശേഷമായ ആരാധനാകർമങ്ങളാൽ സമൃദ്ധമായ ഒരു മാസത്തിനുശേഷം ലോകമെങ്ങുമുള്ള മുസ്ലിംകൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷിക്കുകയാണ്. വിശുദ്ധ മാസം മുഴുവൻ ആരാധനകളിൽ വ്യാപൃതരായ വിശ്വാസികൾക്കു സ്രഷ്ടാവ് നൽകുന്ന സമ്മാനമാണ് ഈദ്.
ജറുസലം ∙ ഓസ്കർ പുരസ്കാരം നേടിയ ഡോക്യുമെന്ററി ‘നോ അദർ ലാൻഡി’ന്റെ സംവിധായകരിലൊരാളായ ഹംദാൻ ബലാലിനെ അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേലി കുടിയേറ്റക്കാർ മർദിച്ചു. തലയ്ക്കു പരുക്കേറ്റ ബലാലിനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തു.ഹെബ്രോണിലെ സുസ്യ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ടാണു മുഖംമൂടി ധരിച്ച 2 ഡസനോളം കുടിയേറ്റക്കാർ വീടുകൾ ആക്രമിച്ചത്. പിന്നാലെയെത്തിയ സൈന്യം ബലാൽ അടക്കം 3 പലസ്തീൻകാരെ പിടിച്ചുകൊണ്ടുപോയി.
ജറുസലം ∙ ഗാസയിലെങ്ങും ഇസ്രയേൽ കനത്ത ആക്രമണം തുടരുന്നു. ബുധനാഴ്ച അർധരാത്രിക്കുശേഷം വീടുകൾക്കുനേരെയുണ്ടായ ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 85 പലസ്തീൻകാർ കൊല്ലപ്പെട്ടു. 133 പേർക്കു പരുക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ നൂറുകണക്കിനാളുകൾക്കായി തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ചയ്ക്കുശേഷം ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 596 ആയി. ഇതിൽ 200 കുട്ടികളും ഉൾപ്പെടുന്നു.
ഗാസ∙ 2023 ഒക്ടോബർ 7ന് ഹമാസ് ബന്ദികളാക്കിയ മൂന്നു പേരെ കൂടി മോചിപ്പിച്ചു. ഇസ്രയേൽ പൗരന്മാരായ യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, സാഷ ട്രൗഫാനോവ് എന്നിവരെയാണ് ഗാസയിലെ ഖാൻ യൂനിസിൽ വച്ച് ഹമാസ് റെഡ് ക്രോസിനു കൈമാറിയത്. ബന്ദികളെ സ്വീകരിച്ചതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. ബന്ദികളെ മോചിപ്പിച്ചതിനു പകരമായി ഇസ്രയേൽ ജയിലിൽ കഴിയുന്ന 369 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും.
വാഷിങ്ടൺ ∙ ഗാസ യുഎസ് ഏറ്റെടുത്താൽ പലസ്തീൻ ജനതയ്ക്ക് അവകാശമുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. പലസ്തീനിലെ ജനങ്ങൾക്ക് മികച്ച പാർപ്പിട സൗകര്യം അറബ് രാജ്യങ്ങളിൽ ഒരുക്കും. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഇന്ന് വൈറ്റ് ഹൗസിൽ നടത്തുന്ന കൂടികാഴ്ചയിൽ പലസ്തീനിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെടും.
Results 1-10 of 559
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.