Activate your premium subscription today
വർഷങ്ങൾക്കു മുൻപ് മലയാളത്തിറങ്ങിയ ഒരു കവിതയെക്കുറിച്ച് സാഹിത്യവാരഫലത്തിൽ എം. കൃഷ്ണൻ നായർ ഉപമിച്ചത് ഗുന്തർഗ്രാസിന്റെ ‘ടിൻ ഡ്രം’ എന്ന കൃതിയുമായി ചേർത്തുവച്ചാണ്. ‘നദി കലങ്ങുന്നു’ എന്ന ആ കവിത എഴുതിയത് ഇന്നത്തെ ശ്രദ്ധേയനായ കവികളിൽ ഒരാളായ അസീം താന്നിമൂട് ആയിരുന്നു. ശക്തമായ കവിതകളെഴുതിയിരുന്ന അസീം പിന്നീട് കുറച്ചുകാലം നിശബ്ദനായി നിന്നു.
എഴുത്തുമുറി എന്ന സങ്കൽപം ഇപ്പോഴുമുണ്ടോ? എഴുത്തുകാർ എവിടെയിരുന്നാണ് കഥയും നോവലും കവിതയുമൊക്കെ എഴുതുന്നത്? എഴുത്തുമുറിക്കപ്പുറം വീടുതന്നെ മാറേണ്ടി വന്ന പ്രമുഖ എഴുത്തുകാരി ഗ്രേസിക്കു പറയാനുള്ളതു കേൾക്കാം. ആലുവയിൽ കഴിഞ്ഞിരുന്ന ഗ്രേസി അടുത്തകാലത്താണ് തിരുവനന്തപുരത്തേക്ക് കുടുംബസമേതം താമസം മാറ്റിയത്.
മലയാളത്തിൽ നിരൂപണം ഇപ്പോൾ അത്ര സജീവമല്ല എന്നു പറയാറുണ്ട്. വിമർശനം അതിന്റെ യഥാർഥ അർഥത്തിൽ ഇപ്പോൾ സജീവമാണോ? കുട്ടികൃഷ്ണമാരാർ, എം.പി. ശങ്കുണ്ണിനായർ എന്നിവരെപ്പോലെ ഇപ്പോൾ ആരെങ്കിലും എഴുതുന്നുണ്ടോ? മറ്റു സാഹിത്യരൂപങ്ങളിൽനിന്നു വിഭിന്നമായി മലയാളത്തിൽ നിരൂപണത്തിൽ ശക്തമായ ഒരു പുതുനിര പ്രത്യക്ഷപ്പെട്ടില്ല.
സമകാലിക കഥാകൃത്തുക്കളിൽ ഏറെ പ്രിയപ്പെട്ടയാളാണ് എസ്ആർ ലാൽ. ഭൂമിയിൽ നടക്കുന്നു, ജീവിതസുഗന്ധി, ജീവചരിത്രം, കളിവട്ടം, സ്റ്റാച്യു പിഒ തുടങ്ങി എത്രയോ കൃതികൾ ലാലിന്റേതായി പുറത്തുവന്നു കഴിഞ്ഞു. ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ എന്ന ബാലസാഹിത്യകൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലാലിനെ തേടിയെത്തി.
നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ മാത്രമേ മലയാളി തന്റെ മാതൃഭാഷയായ മലയാളത്തെ പൊതുവേ ഓർക്കാറുള്ളൂ. അന്ന് ആണുങ്ങൾ കസവുകര മുണ്ടുടുക്കും. പെണ്ണുങ്ങൾ കൂടുതൽ സുന്ദരികളാകും. മുണ്ടും നേര്യതും അല്ലെങ്കിൽ അടിപൊളി സെറ്റുസാരി. മുടി നിറയെ മുല്ലപ്പൂവ്. നാടാകെ ഒരു മുല്ലപ്പൂമണം. സോഷ്യൽ മീഡിയയിൽ ആശംസാ
പാട്ടെഴുത്തുകാർ പാട്ടു കേൾക്കാറുണ്ടോ? ഉണ്ടെങ്കിൽ ഏതു സമയത്താണ്? ഈ ചോദ്യം എന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരിലൊരാളായ റഫീക്ക് അഹമ്മദിനോട് എന്നെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, സന്ധ്യയിലാണ്. നിലാവുള്ള രാവുകളിലാണ് ഞാനേറെയും പാട്ടു കേള്ക്കാനിരിക്കുന്നത്. ആ പറയലിൽ തന്നെ ആ കാഴ്ച
സ്പീക്കറിന്റെ അടുത്തു ചെന്ന് ചെവി വട്ടംപിടിച്ച് ഈ പാട്ടുകേൾക്കുയാണ് ഏഴാച്ചേരി. എത്രയോ പഴയ പാട്ട്. എന്നിട്ടും ആദ്യമായി കേൾക്കുന്ന കൗതുകത്തോടെയും ഇഷ്ടത്തോടെയും അദ്ദേഹം ആ സ്പീക്കറിനടുത്ത് നിന്ന് താളം പിടിച്ച് പാട്ട് ആസ്വദിക്കുന്നു.അത് എന്തുകൊണ്ടാവണം? അന്നു ചോദിക്കാൻ കഴിഞ്ഞില്ല.
‘സിനിമാ നടൻ വിനീത് കുമാറില്ലേ? പൂച്ചക്കണ്ണുള്ള.സുന്ദരൻ! പുള്ളിയുടെ കാർ സ്കൂളിന്റെ ഗേറ്റു കടന്നുവരികയാണ്. വിനീത് ആ സമയം താരമായി നിൽക്കുകയാണ്. കാറിന്റെ പുറകെ ആർപ്പുവിളിച്ച് വിളിച്ച് കുറെ കുട്ടികളോടി. കൂട്ടത്തിൽ ഞാനും.,,’ സമകാലികകഥയിലെ ശ്രദ്ധേയനായ കഥാകൃത്ത് വി.എച്ച്. നിഷാദ് താൻ എഴുത്തിലേക്കു
Results 1-8