യുക്രെയിൻ പ്രസിഡന്റ്. ജനനം 1978 ജനുവരി 25. അറിയപ്പെടുന്ന ഹാസ്യ നടന്‍മാരില്‍ ഒരാളായ സെലൻസ്കി അപ്രതീക്ഷിതമായാണ് രാഷ്ട്രീയ രംഗത്തേക്കു കടന്നുവന്നത്. 2019 ഏപ്രിൽ 21ന് നടന്ന തിരഞ്ഞെടുപ്പിൽ 73 ശതമാനം വോട്ടുകൾ സ്വന്തമാക്കിയ സെലൻസ്കി മെയ് 20ന് യുക്രെയിനിന്റെ ആറാമത്തെ പ്രസിഡന്റായി അധികാരമേറ്റു.
ഭരണമേറ്റ് ആദ്യ നാളുകളിൽ റഷ്യയുമായി സമാധാനത്തിന് സെലൻസ്കി നടത്തിയ ശ്രമങ്ങൾ വിജയത്തിലെത്തിയില്ല. 2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയിൻ ആക്രമണം സെലൻസ്കിയുടെ പ്രതിച്ഛായ മാറ്റിക്കുറിക്കുന്ന ഒന്നായി. യുദ്ധ രംഗത്ത് മുന്നണിപ്പോരാളിയായി നിലകൊള്ളാനുള്ള തീരുമാനം ഉൾപ്പെടെ സെലൻസ്കിയുടെ നിലപാടുകൾ പ്രതിയോഗികളുടെ പോലും പ്രശംസ പറ്റുന്നതായി മാറി. ആഗോള തലത്തിൽ ഒരു സൂപ്പർ ഹീറോ പരിവേഷം ഇതോടെ സെലൻസ്കിയെ തേടിയെത്തി.
സ്കൂളിൽ സഹപാഠിയായിരുന്ന ഒലീന കിയാഷ്കോയാണ് പത്നി. ഒരു മകനും ഒരു മകളുമുണ്ട്.