Activate your premium subscription today
Sunday, Apr 20, 2025
തിരുവനന്തപുരം∙ ബിജെപി കേരളഘടകത്തിലെ ഗ്രൂപ്പു പോരാണു രാജീവ് ചന്ദ്രശേഖർ എന്ന തീരുമാനത്തിലേക്കു കേന്ദ്രനേതൃത്വത്തെ എത്തിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, പലതട്ടുകളിലായി നിൽക്കുന്ന സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്തു മാറ്റു തെളിയിക്കുകയാണ് രാജീവിനു മുന്നിലെ വെല്ലുവിളി. 5 വർഷ കാലാവധി പിന്നിട്ടെങ്കിലും തിരഞ്ഞെടുപ്പുകൾ മുന്നിലുള്ളതിനാൽ തുടരാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെ.സുരേന്ദ്രൻ.
തിരുവനന്തപുരം ∙ രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്നും പാർട്ടിയിൽ ഗ്രൂപ്പ് തർക്കങ്ങൾ ഇല്ലെന്നും ബിജെപി നേതാക്കൾ. തിരഞ്ഞെടുപ്പിലേക്ക് കൂടുതൽ ഊർജിതമായി നീങ്ങുമെന്നും നിരന്തരം ജനങ്ങളുമായി ഇടപെടുന്ന രാജീവിന്റെ രാഷ്ട്രീയ പരിചയത്തെപ്പറ്റി ആർക്കും സംശയം വേണ്ടെന്നും വി.മുരളീധരൻ പ്രതികരിച്ചു.
തിരുവനന്തപുരം ∙ കേരളത്തിൽ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ ആരെന്ന് അടുത്തയാഴ്ച ആദ്യം അറിയാം. തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ സർക്കുലർ സംസ്ഥാനത്തു ലഭിച്ചു. 23ന് നോമിനേഷൻ സമർപ്പിക്കും. തുടർന്ന് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന കൗൺസിൽ ചേർന്നതിനു ശേഷമായിരിക്കും പ്രഖ്യാപനം.
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കേരളത്തില്‍ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷൻ വരുമോ? സംസ്ഥാന അധ്യക്ഷനാകാൻ താൽപര്യമില്ലെന്നു മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ദേശീയ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനോട് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ കെ. സുരേന്ദ്രൻ തുടരാനാണു സാധ്യതയെന്നാണ് സൂചന. മാത്രമല്ല, പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സാധാരണ പാര്‍ട്ടി നടപടിക്രമങ്ങളൊന്നും സംസ്ഥാനത്തു നടക്കുന്നില്ല.
ബിജെപിയുടെ കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാന ഘട്ടത്തിലാണ്. ഏതു സമയത്തും പുതിയ സംസ്ഥാന പ്രസിഡന്റിനെ ഇവിടെ പ്രഖ്യാപിക്കാം. ആ തീരുമാനത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കളിൽ ഏറ്റവും നിർണായകമായ പങ്കുവഹിക്കുന്ന നേതാവ് വി.മുരളീധരനാണ്. ബിജെപി ദേശീയ നിർവാഹകസമിതി അംഗവും മുൻ കേന്ദ്രമന്ത്രിയുമായ മുരളീധരനെ സംസ്ഥാന ബിജെപി ഘടകത്തെ നിയന്ത്രിക്കുന്ന പ്രധാന ശക്തിയായാണ് ആ പാർട്ടിയും രാഷ്ട്രീയ കേന്ദ്രങ്ങളും കരുതുന്നത്. ബിജെപിയുടെ കേന്ദ്രനേതൃത്വത്തിൽ അദ്ദേഹത്തിനുള്ള ബന്ധവും സ്വാധീനവും അതിനു കാരണമാണ്. ആറു വർഷം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള മുരളീധരൻ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ വൻ കുതിപ്പാണ് നടത്തിയത്. പരാജയപ്പെട്ടെങ്കിലും യുഡിഎഫിനും എൽഡിഎഫിനും ഭീഷണി ഉയർത്തുന്ന പോരാട്ടം കാഴ്ച വയ്ക്കാൻ അദ്ദേഹത്തിനായി. ആരാകും പുതിയ ബിജെപി പ്രസിഡന്റ് എന്ന ആകാംക്ഷ ഉയർത്തുന്ന ഈ ഘട്ടത്തിൽ ആ സാധ്യതയിലേക്കു വിരൽചൂണ്ടുന്ന പ്രതികരണങ്ങൾ ഈ അഭിമുഖത്തിൽ വായിക്കാം. സംസ്ഥാന ബിജെപിയും അതിന്റെ നേതാക്കളും കേന്ദ്രമന്ത്രിമാരും രാജ്ഭവനും എല്ലാം ഉൾപ്പെട്ട വിവാദങ്ങളിൽ വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് മുരളീധരൻ നടത്തുന്നത്. അതിനുള്ളിൽ നേരിട്ടും അല്ലാതെയും വായിച്ചെടുക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ വി.മുരളീധരൻ സംസാരിക്കുന്നു.
തൃശൂർ ∙ ശമ്പളത്തിനായി സമരം ചെയ്യുന്ന ആശാ വർക്കർമാരോടുള്ള സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക സമീപനം അവസാനിപ്പിക്കണമെന്നു ബിജെപി നേതാവ് വി.മുരളീധരൻ. എല്ലാ വിഷയത്തിലും കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന സംസ്ഥാന സർക്കാർ ഇതിലും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനാണു ശ്രമിക്കുന്നത്.
തിരുവനന്തപുരം ∙ പി.വി.അൻവറിന്റെ രാജിയിലൂടെ നിലമ്പൂരിലെ ജനങ്ങൾക്ക് ഏതാണ്ട് ഒന്നര വർഷം നിയമസഭയിൽ പ്രതിനിധി ഇല്ലാതാകുന്ന സാഹചര്യം ഉണ്ടായെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. ജനക്ഷേമ പദ്ധതികൾക്ക് ഉപയോഗിക്കേണ്ട പണം ഉപതിരഞ്ഞെടുപ്പ് പോലെ പാഴ്ച്ചെലവിന് ഉപയോഗിക്കേണ്ടിവരും. ആഭ്യന്തര വകുപ്പിലെ അധോലോക സംഘത്തിനെതിരെയാണ്
ന്യൂഡൽഹി ∙ ഡൽഹി പൊലീസിന്റെ സുരക്ഷ തുടരുന്ന 18 മുൻ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുനഃപരിശോധിക്കും. ഇവർക്കു പുറമേ 12 മുൻ എംപിമാർക്കും സുരക്ഷ തുടരേണ്ടതുണ്ടോ എന്നതിൽ ഡൽഹി പൊലീസ് വ്യക്തത തേടിയിരിക്കുകയാണ്. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്.
ന്യൂഡൽഹി ∙ വിവിധ സംസ്ഥാനങ്ങളിലെ സംഘടന തിരഞ്ഞെടുപ്പ് ഓഫിസർമാരെ പ്രഖ്യാപിച്ച് ബിജെപി. പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിന്റെ ചുമതല. വി.മുരളീധരൻ നാഗാലാൻഡിന്റെയും കേന്ദ്രമന്ത്രി ജോർജ് കുര്യൻ മേഘാലയയിലും ചുമതല വഹിക്കും.
തിരുവനന്തപുരം ∙ സനാതന ധര്‍മത്തെ ശിവിഗിരിയുടെ പുണ്യഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധിക്ഷേപിച്ചെന്നു മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്. ഇതിലൂടെ ശ്രീനാരായണീയരെ അവഹേളിക്കുകയാണു മുഖ്യമന്ത്രി ചെയ്തത്. സനാതന ധർമം വെറുക്കപ്പെടേണ്ടതെന്ന ഉള്ളടക്കമാണ് പിണറായി സമ്മേളനവേദിയിൽ നടത്തിയ പ്രസംഗത്തിനുള്ളത്. സനാതനധര്‍മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് എന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയുടെ തുടര്‍ച്ചയാണ് പിണറായിയുടെ പ്രസ്താവന. പരിശുദ്ധ ഖുർആനെ കുറിച്ചോ മറ്റേതെങ്കിലും വിശ്വാസധാരയെ കുറിച്ചോ ഇതുപോലെ പറയാൻ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ?
Results 1-10 of 619
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.