Activate your premium subscription today
കൽപറ്റ∙ രാത്രിയായാൽ മകൻ ശ്രീനിഹാലിന്റെ പാവയും കെട്ടിപ്പിടിച്ച് ജാൻവി കരയാൻ തുടങ്ങും. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല ഭർത്താവ് അനിൽ കുമാറിന്. ജീവിച്ചിരിക്കുന്നതു തന്നെ എന്തിനാണെന്ന് അറിയാതെ ജീവിതം തള്ളിനീക്കുകയാണ്. ഉരുൾപൊട്ടി മൂന്നര മാസം കഴിഞ്ഞിട്ടും ദുരന്തം അതേ പടി തുടരുന്നു. ഉരുൾപൊട്ടൽ
തിരുവനന്തപുരം ∙ ഇ.പി.ജയരാജന്റെ ‘ആത്മകഥ’യിലെ പരാമർശങ്ങൾ പാർട്ടി നേതൃത്വത്തിൽ സജീവ ചർച്ചയായി. ആത്മകഥയിലെ പുറത്തുവന്ന ഭാഗത്തെ ഇ.പി കയ്യൊഴിഞ്ഞെങ്കിലും നേതൃത്വത്തോടുള്ള അദ്ദേഹത്തിന്റെ അമർഷം വ്യക്തം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിലും വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിലുമാണ് നേതൃത്വം നീതി കാട്ടിയില്ലെന്നു ജയരാജൻ പറഞ്ഞുവയ്ക്കുന്നത്.
തൃശൂർ ∙ കോട്ട കൊത്തളം ഇടിച്ചുനിരത്താൻ യുഡിഎഫും കോട്ട കാക്കാൻ എൽഡിഎഫും തീപാറുന്ന മത്സരം കാഴ്ചവച്ച ചേലക്കര പോരിൽ ജനവിധി അറിയാൻ ഇനി കാത്തിരിക്കേണ്ടത് 8 ദിവസം. 3000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ 28 വർഷത്തിനു ശേഷം മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പാലക്കാട് വാശിയേറിയ പോരാട്ടം നടക്കുമ്പോഴും അത് സിറ്റിങ് സീറ്റാണെന്നും ചേലക്കര പിടിച്ചെടുത്താൽ രാഷ്ട്രീയ വിജയമാകും എന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥിയായ പി.സരിനെ കുറിച്ചുള്ള അഭിപ്രായം തുറന്നുപറഞ്ഞ ഇ.പി.ജയരാജനെ സിപിഎം ഭീഷണിപ്പെടുത്തിയാണു പാലക്കാട്ട് എത്തിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭീഷണിപ്പെടുത്തിയാണു ജയരാജൻ എഴുതിയതിന് എതിരായി അദ്ദേഹത്തെക്കൊണ്ടു സംസാരിപ്പിക്കുന്നത്. പിണറായി വിജയന് കഴിഞ്ഞാല്‍ എം.വി.ഗോവിന്ദനേക്കാള്‍ സീനിയര്‍ നേതാവാണ് ഇ.പി.ജയരാജന്. പുസ്തകം എഴുതിയത് ഇ.പി തന്നെയാണെന്ന് എല്ലാവര്ക്കും അറിയാം.
ആത്മകഥാ വിവാദത്തിൽ ഇ.പി.ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുസ്തകം എഴുതിയിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജയരാജൻ പറഞ്ഞിട്ടുണ്ട്. വിവാദം അദ്ദേഹത്തിന്റെ അറിവോടെയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തിൽ ജയരാജൻ പറഞ്ഞത് വിശ്വസിക്കുകയാണ് പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന കാര്യമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
തുടർച്ചയായി രണ്ടാം തവണയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ ‘ഇലക്ഷൻ സ്റ്റാറായി’; നക്ഷത്രമെണ്ണുന്നത് പാർട്ടിയും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം പോളിങ് ബൂത്തിലേക്കു പോകാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ഇ.പി.ജയരാജൻ ബിജെപിയിൽ ചേരുന്നതിനു ചർച്ച നടത്തിയെന്ന ആരോപണം രാഷ്ട്രീയ ചർച്ചയായത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി സ്വന്തം ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്നു ഇപി സമ്മതിച്ചത് തിരഞ്ഞെടുപ്പ് ദിവസം രാവിലെയും.
പാലക്കാട് ∙ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിൽ സജീവമായി പ്രചാരണ രംഗത്താണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി.സരിൻ. ഇന്നലെ മാത്തൂർ പഞ്ചായത്തിൽ നിന്നു പ്രചാരണം ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലൊരുക്കിയ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു. അവിടെയെത്തിയ കുട്ടികളും സ്ത്രീകളും
തിരുവനന്തപുരം ∙ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് സീ പ്ലെയ്ൻ പദ്ധതിയെ എതിര്‍ത്തവരാണ് എൽഡിഎഫ് എന്നു പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. 2012 ൽ വന്ന പദ്ധതിയെ എതിർത്തതിനു കേരളത്തിലെ ജനങ്ങളോടു ക്ഷമ പറഞ്ഞിട്ടു വേണം എൽഡിഎഫ് മേനി പറച്ചിൽ നടത്താനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സീപ്ലെയ്ൻ പദ്ധതി സംബന്ധിച്ച് വിയോജിപ്പുണ്ടെങ്കിൽ അടിച്ചേൽപ്പിക്കില്ലെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. യുഡിഎഫിന്റെ സീപ്ലെയ്ൻ പദ്ധതി ജനാധിപത്യവിരുദ്ധ, തൊഴിലാളി വിരുദ്ധ പദ്ധതിയായിരുന്നു.
ഫറോക്കിൽ ഇടതുമുന്നണി വിട്ടു യുഡിഎഫിൽ ചേർന്ന കൗൺസിലറെ ചെരിപ്പുമാല അണിയിക്കാനുള്ള എൽഡിഎഫ് അംഗങ്ങളുടെ ശ്രമം നഗരസഭ കൗൺസിലിൽ നാടകീയരംഗങ്ങൾക്ക് ഇടയാക്കി. തിങ്കളാഴ്ച കൗൺസിൽ യോഗം ചേരുന്നതിനു മുമ്പാണു സംഘർഷമുണ്ടായത്. എൽഡിഎഫ്–യുഡിഎഫ് വനിതാ കൗൺസിലർമാർ തമ്മിൽ ഏറെനേരം ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കയ്യാങ്കളിയിൽ വരെയെത്തി.
Results 1-10 of 3089