Activate your premium subscription today
രാജ്കോട്ട്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തെ ‘തീപിടിപ്പിക്കുന്ന’ ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ ടീമംഗമായ അഭിഷേക് ശർമ. മേഘാലയയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ അഭിഷേകിന്റെ സെഞ്ചറി പ്രകടനത്തിൽ തകർന്നടിഞ്ഞത് ലോക ക്രിക്കറ്റിലെ തന്നെ ഒരുപിടി ബാറ്റിങ് റെക്കോർഡുകൾ.
മോശം ഫോമിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമയ്ക്കു മുന്നറിയിപ്പുമായി മുൻ ഇന്ത്യന് താരം ആകാശ് ചോപ്ര. സമയം നഷ്ടമായിക്കഴിഞ്ഞാല് പിന്നെ തിരിച്ചുകിട്ടില്ലെന്ന് ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ വിമർശിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ടു ട്വന്റി20 മത്സരങ്ങളിൽ അഭിഷേകിന് തിളങ്ങാൻ സാധിക്കാതിരുന്നതോടെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം. ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച സെഞ്ചൂറിയനിൽ നടക്കും.
മസ്കത്ത്∙ എമർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യ–അഫ്ഗാനിസ്ഥാൻ രണ്ടാം സെമിഫൈനലിന്റെ നിറം കെടുത്തി വിവാദം. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് വിവാദം എത്തിയത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ആദ്യ വിക്കറ്റ് അംപയർമാരുടെ ‘സമ്മാന’മാണെന്ന വാദമാണ് വിവാദത്തിൽ കലാശിച്ചത്. 15–ാം
മസ്കത്ത് ∙ ‘ഉദിച്ചുയരുന്ന’ ടീമുകളുടെ എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ തിലക് വർമയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യയുടെ യുവനിരയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ ഫൈനലിൽ. ആവേശകരമായി മാറിയ സെമിപോരാട്ടത്തിൽ 20 റൺസിനാണ് അഫ്ഗാൻ ഇന്ത്യയെ അട്ടിമറിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ എ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 206 റൺസ്. ഇന്ത്യയുടെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു.
എമർജിങ് ഏഷ്യാ കപ്പിനിടെ ഇന്ത്യൻ ബാറ്റർ അഭിഷേക് ശർമയോടു മോശമായി പെരുമാറിയ പാക്ക് സ്പിന്നർ സുഫിയാൻ മുഖീമിനെതിരെ രൂക്ഷവിമര്ശനവുമായി പാക്കിസ്ഥാൻ മുൻ താരം ബാസിത്ത് അലി. യുവതാരങ്ങൾ എതിരാളികളെ ബഹുമാനിക്കാനാണു പഠിക്കേണ്ടതെന്നു ബാസിത് അലി യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.
എമർജിങ് ഏഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ. മത്സരത്തിനിടെ ഇന്ത്യൻ ബാറ്റർ അഭിഷേക് ശർമ പുറത്തായപ്പോൾ പാക്ക് സ്പിന്നർ സുഫിയാൻ മൂഖീം ഗ്രൗണ്ട് വിടാൻ ആംഗ്യം കാണിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അഭിഷേക് ഇതിനു മറുപടി നൽകിയതോടെ അംപയർമാർ ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്.
ന്യൂഡൽഹി∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഓപ്പണർമാരായി അവസരം ലഭിച്ചിട്ടും അതു മുതലാക്കാനാകാതെ പോയ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവർക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ലഭിച്ച ഈ അവസരങ്ങൾ നഷ്ടപ്പെടുത്തിയതോർത്ത് ഇരുവരും
മുംബൈ∙ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങും രംഗത്ത്. സഞ്ജു സാംസൺ, അഭിഷേക് ശർമ, യുസ്വേന്ദ്ര ചെഹൽ എന്നിവരെ ടീമിലേക്കു പരിഗണിക്കാത്തതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് ഹർഭജൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ഒട്ടേറെ പേരാണ് ഹർഭജന്റെ നിലപാടിനെ
തിരുവനന്തപുരം∙ ഏറ്റവും ഒടുവിൽ കളിച്ച ഏകദിനത്തിൽ സെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസണിനെ, ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽനിന്ന് തഴഞ്ഞ സിലക്ടർമാർക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. സിംബാബ്വെയ്ക്കെതിരായ പരമ്പരയിൽ സെഞ്ചറി നേടിയ യുവതാരം അഭിഷേക് ശർമയെ ട്വന്റി20 ടീമിൽനിന്ന്
‘റോം നിർമിക്കപ്പെട്ടത് ഒറ്റ ദിവസം കൊണ്ടല്ല’– ഇന്ത്യൻ യുവ ക്രിക്കറ്റർ അഭിഷേക് ശർമയുടെ പരിശീലന വിഡിയോ പങ്കുവച്ച്, അഭിഷേകിന്റെ മെന്ററും പരിശീലകനുമായ മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ഇങ്ങനെ എഴുതി. സിംബാബ്വെയ്ക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ പൂജ്യത്തിനു പുറത്തായതിനു പിന്നാലെ, അഭിഷേകിനെതിരെ വൺ സീസൺ വണ്ടർ, ഐപിഎൽ ബുള്ളി തുടങ്ങിയ പരിഹാസങ്ങളുമായി വിമർശകർ രംഗത്തെത്തിയിരുന്നു.
Results 1-10