‘98ലും 99ലും സിംഗിൾ.. ഇത്രയൊന്നും പക്വത നമുക്കൊന്നുമില്ലല്ലോ..’: അഭിഷേകിന് അഭിനന്ദനവുമായി യുവരാജ്

Mail This Article
''ഹൈദരാബാദ് ∙ ഐപിഎലിൽ തകർപ്പൻ സെഞ്ചറിയുമായി സൺറൈസേഴ്സ് ഹൈദരാബാദിന് ഉജ്വല വിജയം സമ്മാനിച്ച അഭിഷേക് ശർമയ്ക്ക് അഭിനന്ദനവുമായി മെന്റർ യുവരാജ് സിങ്. തമാശ കലർന്ന ട്വീറ്റിലൂടെയാണ് യുവരാജ് അഭിഷേകിനെ അഭിനന്ദിച്ചത്. വെടിക്കെട്ട് ഇന്നിങ്സിൽ സെഞ്ചറിക്കരികെ അഭിഷേക് സിംഗിൾ എടുത്തതാണ് യുവി പരാമർശിച്ചത്.
‘‘വാഹ്, ശർമാജി കാ ബേട്ടാ..98ൽ നിൽക്കുമ്പോൾ സിംഗിൾ, 99ലും സിംഗിൾ..ഇത്രയൊന്നും പക്വത നമുക്കൊന്നുമില്ലല്ലോ..’’.
ശ്രേയസ് അയ്യരുടെ മികച്ച ഇന്നിങ്സിന്റെ (36 പന്തിൽ 82) മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കുറിച്ച 245 റൺസ് 18.3 ഓവറിൽ വെറും 2 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് മറികടന്നത്. ഓപ്പണിങ് വിക്കറ്റിൽ ട്രാവിസ് ഹെഡ് (37 പന്തിൽ 66) അഭിഷേകിന് മികച്ച പിന്തുണ നൽകി.