Activate your premium subscription today
രാജ്യാന്തര കായിക വിനോദരംഗത്തെ (sports entertainment) മിന്നും താരമായി ഇന്ത്യൻ ക്രിക്കറ്റിന്റെ ‘കുട്ടിമാമാങ്കമായ’ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL/ഐപിഎൽ). ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായി 4 ടീമുകൾ 100 മില്യൺ ഡോളർ ക്ലബ്ബിൽ ഇടംപിടിച്ചുവെന്ന പ്രത്യേകതയുമുണ്ട്.
ഹൈദരാബാദ് ∙ ഈ മത്സരം ഐപിഎൽ താരലേലത്തിന് മുൻപായിരുന്നെങ്കിൽ! മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ മുംബൈയ്ക്കെതിരെ കേരളത്തിന്റെ തകർപ്പൻ വിജയം കണ്ട പലരും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങൾ നിറഞ്ഞ മുംബൈയ്ക്കെതിരെ കേരളം 43 റൺസിന്റെ അട്ടിമറി വിജയം നേടിയ മത്സരത്തിൽ ശ്രദ്ധേയമായത് ഐപിഎൽ ലേലത്തിൽ അവസരം ലഭിക്കാതെ പോയ 2 കേരള താരങ്ങളുടെ ബാറ്റിങ് വെടിക്കെട്ട്. 49 പന്തിൽ പുറത്താകാതെ 99 റൺസുമായി സൽമാൻ നിസാറും 48 പന്തിൽ 87 റൺസുമായി രോഹൻ കുന്നുമ്മലും തകർത്തടിച്ച കളിയിൽ 234 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയ കേരളം മുംബൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ 191 റൺസിൽ പിടിച്ചുകെട്ടി. സ്കോർ: കേരളം– 20 ഓവറിൽ 5ന് 234. മുംബൈ– 20 ഓവറിൽ 9ന് 191. സൽമാനാണ് പ്ലെയർ ഓഫ് ദ് മാച്ച്. മുഷ്താഖ് അലി ഗ്രൂപ്പ് റൗണ്ടിൽ കേരളത്തിന്റെ മൂന്നാം വിജയമാണിത്.
മുംബൈ∙ ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്താനുള്ള അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ശ്രമങ്ങളുമായി സഹകരിക്കാത്തതിനാൽ വധഭീഷണിയുണ്ടായെന്നും, അതിനാലാണ് ഇന്ത്യ വിട്ടതെന്നും വെളിപ്പെടുത്തി ഐപിഎലിന്റെ സ്ഥാപകനായ ലളിത് മോദി. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് ലളിത് മോദിയുടെ
ജിദ്ദ (സൗദി അറേബ്യ) ∙ ഐപിഎൽ മെഗാതാരലേലത്തിന് ഇന്ന് ജിദ്ദയിൽ തിരിതെളിയുമ്പോൾ ഏറ്റവും വിലയേറിയ താരം ആരാകുമെന്നു കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കും ലേലത്തിലെ സൂപ്പർ താരമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. 25 മുതൽ 30 കോടി രൂപ വരെ പന്തിനു ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ. ഇന്നും നാളെയുമാണ് ലേലം. 1254 താരങ്ങളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 ടീമുകളിലായി 204 താരങ്ങൾക്കാണ് അവസരം ലഭിക്കുക. 10 ടീമുകൾക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്. ഉച്ചയ്ക്ക് 2.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമാ ആപ്പിലും തത്സമയം.
ലക്നൗ സൂപ്പർ ജയന്റ്സ് നിലനിർത്താതിരുന്നതോടെ ഈ മാസം നടക്കാനിരിക്കുന്ന ഐപിഎൽ മെഗാലേലത്തിനുള്ള തയാറെടുപ്പിലാണു കെ.എൽ. രാഹുൽ. ലേലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഉൾപ്പടെയുള്ള ടീമുകൾ രാഹുലിനായി ശ്രമം നടത്തുമെന്നാണു വിവരം. ടീമിനു വേണ്ടി കളിക്കുന്ന താരങ്ങളെയാണ് ആവശ്യമെന്ന ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ വാക്കുകൾ കെ.എൽ. രാഹുലിനെ
ന്യൂഡൽഹി∙ സൂപ്പർ താരം വിരാട് കോലി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീം ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിടാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോലി ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ കളിക്കാൻ എം.എസ്. ധോണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. കളിക്കുമോ ഇല്ലയോ എന്ന കാര്യം ഒക്ടോബർ 31ന് മുൻപ് അറിയിക്കാമെന്നാണു ധോണി വ്യക്തമാക്കിയിരിക്കുന്നതെന്ന് കാശി വിശ്വനാഥൻ പ്രതികരിച്ചു. ഒക്ടോബർ 31 വരെയാണ് നിലനിർത്തുന്ന താരങ്ങളെക്കുറിച്ചു തീരുമാനിക്കാൻ
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ റോയല് ചാലഞ്ചേഴ്സ് ബെംഗളൂരുവിലേക്കു ക്ഷണിച്ച് ആർബിസി ആരാധകൻ. ന്യൂസീലന്ഡിനെതിരായ ഒന്നാം ടെസ്റ്റിനിടെ രോഹിത് ഡ്രസിങ് റൂമിലേക്കു നടന്നുപോകുമ്പോഴാണ് ഐപിഎല്ലിൽ ഏതു ടീമിൽ കളിക്കുമെന്ന ആരാധകന്റെ ചോദ്യമെത്തിയത്. ഏതു ടീമെന്നു നിങ്ങൾ തന്നെ പറയൂ
ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനു വേണ്ടി സ്വന്തം പ്രതിഫലം വെട്ടിക്കുറിച്ച് ക്യാപ്റ്റൻ പാറ്റ് കമിൻസ്. അടുത്ത സീസണിലേക്ക് ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച് ക്ലാസനെ നിലനിർത്തുന്നതിനാണ് ഓസ്ട്രേലിയൻ താരം പ്രതിഫലത്തിൽ കുറവുവരുത്തിയതെന്നാണു വിവരം.
2023ലെ ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ ആരും ടീമിലെടുക്കാതിരുന്ന തന്നെ, ആ സമയത്ത് വിളിച്ച് ആശ്വസിപ്പിക്കുകയും ടീമിൽ ഇടം നൽകുകയും ചെയ്തത് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണാണെന്ന് സന്ദീപ് ശർമ. 2023 സീസണിൽ അവസരം ലഭിക്കാതിരുന്ന സന്ദീപ് ശർമയെ, പരുക്കേറ്റ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരക്കാരനായാണ് രാജസ്ഥാൻ റോയൽസ് ടീമിലെടുത്തത്.
Results 1-10 of 446