Activate your premium subscription today
Monday, Apr 21, 2025
Reference #18.d107d417.1745207924.f779809
https://errors.edgesuite.net/18.d107d417.1745207924.f779809
Reference #18.d107d417.1745207924.f77980a
https://errors.edgesuite.net/18.d107d417.1745207924.f77980a
Reference #18.d107d417.1745207924.f77980b
https://errors.edgesuite.net/18.d107d417.1745207924.f77980b
ചുംബനവിവാദത്തിൽപ്പെട്ട് രാജി വയ്ക്കേണ്ടി വന്ന സ്പാനിഷ് സോക്കർ ഫെഡറേഷൻ മുൻ പ്രസിഡന്റ് ലൂയിസ് റുബിയാലസ് കോടതിയിൽ ഹാജരായി. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസിന് അടിസ്ഥാനമില്ലെന്നും നിർബന്ധപൂർവമല്ല സ്പെയിൻ വനിതാ താരങ്ങളെ ചുംബിച്ചതെന്നും റുബിയാലസ് പറഞ്ഞു. ഓഗസ്റ്റ് 20ന് സിഡ്നിയിൽ നടന്ന വനിതാ ലോകകപ്പ് ഫൈനലിനു ശേഷമായിരുന്നു റുബിയാലസിന്റെ വിവാദചുംബനം.
ബാർസിലോന ∙ വനിതാ ലോകകപ്പ് സമ്മാനച്ചടങ്ങിലെ ചുംബന വിവാദത്തിൽ സ്പാനിഷ് സോക്കർ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റുബിയാലസിനെ ഫിഫ 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. ഫിഫ അച്ചടക്ക സമിതി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ റുബിയാലസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ചുംബന വിവാദത്തിൽ താൻ രാജിവയ്ക്കില്ലെന്നു റുബിയാലസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ റുബിയാലസിനെതിരെ സ്പെയിൻ പ്രധാനമന്ത്രിയും ദേശീയ താരങ്ങളും ഉൾപ്പെടെ രംഗത്തെത്തിയതോടെ വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച രാത്രി സ്പാനിഷ് സോക്കർ ഫെഡറേഷൻ അടിയന്തര യോഗം ചേർന്നു. വിവിധ പ്രവിശ്യകളിലെ
മഡ്രിഡ്∙ തന്റെ അനുവാദമില്ലാതെയാണ് ലോകകപ്പ് ആഘോഷങ്ങൾക്കിടെ സ്പാനിഷ് ഫുട്ബോൾ തലവൻ ലൂയിസ് റുബിയാലസ് ചുംബിച്ചതെന്ന് ജെന്നിർ ഹെർമോസോ. ലോകകപ്പ് നേടിയ സ്പെയിൻ ടീമിന്റെ ആഘോഷ പരിപാടിക്കിടെ സ്പാനിഷ് താരമായ ജെന്നിഫറിനെ റുബിയാലസ് ചുണ്ടിൽ ചുംബിച്ചതു വൻ വിവാദമായിരുന്നു. ഇതിന്റെ
മഡ്രിഡ്∙ ചുംബന വിവാദത്തിൽ പെട്ട സ്പാനിഷ് ഫുട്ബോൾ മേധാവി ലുയിസ് റുബിയാലസ് രാജി വയ്ക്കും. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന് പ്രസിഡന്റ് സ്ഥാനം റുബിയാലസ് വെള്ളിയാഴ്ച രാജി വയ്ക്കുമെന്നാണു പുറത്തുവരുന്ന വിവരം. സ്പെയിൻ പ്രധാന മന്ത്രി പെഡ്രോ സാഞ്ചസും, മന്ത്രിമാരും റുബിയാലസിനെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. സംഭവം രാജ്യാന്തര തലത്തിൽ തന്നെ സ്പെയിനു
മഡ്രിഡ്∙ വനിതാ ഫുട്ബോൾ ലോകകപ്പ് വിജയിച്ച താരങ്ങളെ സ്പെയിൻ ഫുട്ബോൾ ഫെഡറേഷൻ തലവന് ചുംബിച്ച സംഭവത്തിൽ പ്രതികരണവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. സംഭവത്തിൽ വൻ പ്രതിഷേധം പുകയുന്നതിനിടെയാണ് പ്രധാനമന്ത്രി തന്നെ നിലപാടു വ്യക്തമാക്കിയത്.
ഓൾഗ കാർമോന വനിതാ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസം ഒരിക്കലും മറക്കില്ല; സ്പെയിനു വേണ്ടി വിജയഗോൾ നേടിയതു കൊണ്ടു മാത്രമല്ല അത്, സ്വന്തം ഓൾഗ അറിയുന്നതും അന്നാണ്! ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സ്പെയിനെ നയിച്ച ഇരുപത്തിമൂന്നുകാരി ഓൾഗയുടെ പിതാവ് ജീവിതത്തോടു വിടപറഞ്ഞത് മത്സരത്തിനു മുൻപാണ്. എന്നാൽ രാജ്യത്തിന്റെ സ്വപ്നഭാരങ്ങളുമായി കളത്തിലിറങ്ങുന്ന ഓൾഗയെ കുടുംബാംഗങ്ങൾ ആ വിവരം അറിയിച്ചില്ല. സങ്കടവാർത്തയറിയാതെ കളിച്ച ഓൾഗ 29–ാം മിനിറ്റിൽ സ്പെയിനിന്റെ വിജയഗോൾ നേടി.
വനിതാ ലോകകപ്പ് മെഡൽ സമ്മാനച്ചടങ്ങിൽ സ്പെയിൻ താരങ്ങളെ കെട്ടിപ്പിടിച്ച് ചുംബിച്ച സ്പാനിഷ് സോക്കർ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റുബിയാലസിനെതിരെ കടുത്ത വിമർശനം. മെഡൽ സ്വീകരിക്കാനെത്തിയ സ്പെയിൻ താരങ്ങളെ ഓരോരുത്തരെയായാണ് റുബിയാലസ് ആവേശഭരിതനായി ചുംബിച്ചത്. ടീമിലെ പ്രധാനതാരങ്ങളിലൊരാളായ ജെന്നിഫർ ഹെർമോസെയെ റുബിയാലസ് ചുണ്ടിൽ ചുംബിച്ചതാണ് കൂടുതൽ വിവാദമായത്.
സിഡ്നി∙ വനിതാ ലോകകപ്പ് കിരീടമുയർത്തി സ്പെയിൻ. ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിൻ കീഴടക്കിയത്. 29–ാം മിനിറ്റിൽ ഓൾഗ കർമോനയുടെ ഗോളിലാണു സ്പെയിൻ മുന്നിലെത്തിയത്. സ്പാനിഷ് വനിതാ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പ്
സെമിഫൈനലിൽ കുതിപ്പ് അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ആരാധകരുടെ കപ്പ് ‘മെറ്റിൽഡാസ്’ എന്നേ നേടിക്കഴിഞ്ഞു! വനിതാ ലോകകപ്പ് ഫുട്ബോളിന്റെ സഹ ആതിഥേയരായ ഓസ്ട്രേലിയ സെമിയിൽ ഇംഗ്ലണ്ടിനോടു തോൽവി വഴങ്ങി. സ്കോർ: ഇംഗ്ലണ്ട് –3, ഓസ്ട്രേലിയ –1. കിരീടവിജയത്തോളം തിളക്കമുള്ള മനോഹര നിമിഷങ്ങൾ സമ്മാനിച്ച് ഓസ്ട്രേലിയ കളി അവസാനിപ്പിക്കുമ്പോൾ അവരെ കീഴടക്കിയ യൂറോപ്യൻ ചാംപ്യന്മാരായ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിലെത്തി.
ഓക്ലൻഡ് (ന്യൂസീലൻഡ്) ∙ വനിതാ ലോകചാംപ്യന്മാരുടെ സിംഹാസനത്തിലേക്കു സ്പെയിനിന് ഒരു മത്സരത്തിന്റെ അകലം മാത്രം. വനിതാ ലോകകപ്പ് ഫുട്ബോൾ സെമിയിൽ സ്വീഡനെ 2–1നു തോൽപിച്ച സ്പെയിൻ ചരിത്രത്തിലാദ്യമായി ഫൈനലിൽ കടന്നു. ഇന്നത്തെ ഇംഗ്ലണ്ട് – ഓസ്ട്രേലിയ മത്സരവിജയികളെ ഞായറാഴ്ച സിഡ്നിയിൽ നടക്കുന്ന ഫൈനലിൽ ‘ലാ റോജ’ നേരിടും. ഒരു വർഷം മുൻപ് ലോകം മുഴുവൻ ചർച്ച ചെയ്ത ആഭ്യന്തര പ്രശ്നങ്ങളിൽനിന്നു മുക്തി നേടിയാണ് സ്പെയിൻ ടീം ലോകകപ്പിന്റെ ഫൈനൽ വരെയെത്തിയത്.
Results 1-10 of 21
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.